ക​ടു​വ​യെ ക​ണ്ടെ​ന്ന് അ​ഭ്യൂ​ഹം
Monday, February 18, 2019 1:01 AM IST
കു​റ്റ്യാ​ടി: മ​രു​തോ​ങ്ക​ര പ​ഞ്ചാ​യ​ത്തി​ലെ പ​ശു​ക്ക​ട​വ് ഇ​ഞ്ചി പാ​റ, കോ​ങ്ങോ​ട്ട് ഭാ​ഗ​ങ്ങ​ളി​ലെ കൃ​ഷി​യി​ട​ത്തി​ൽ ക​ടു​വ​യെ ക​ണ്ടെ​ന്ന വാ​ർ​ത്ത പ​ര​ന്ന​തോ​ടെ ജ​ന​ങ്ങ​ൾ പ​രി​ഭ്രാ​ന്തി​യി​ലാ​യി. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ര​ണ്ടി​നാ​ണ് വാർത്ത പരന്നത്. പ​രി​സ​ര​ത്തെ പ​റ​മ്പി​ൽ കാ​ട് വെ​ട്ടി​ത്തെ​ളി​ക്കു​ക​യാ​യി​രു​ന്ന ക​ക്കു​ടു​മ്മ​ൽ സ​ജീ​വ​നാ​ണ് തൊ​ട്ട​ടു​ത്ത പു​ത്ത​ൻ​പു​ര​യി​ൽ ക​ണ്ണ​ന്‍റെ കൃ​ഷി​ഭൂ​മി​യി​ൽ ക​ടു​വ​യെ ക​ണ്ട​ത്. ഏ​താ​നും നാ​ളു​ക​ൾ​ക്ക് മു​ൻ​പ് മ​രു​തോ​ങ്ക​ര, ച​ക്കി​ട്ട​പ്പാ​റ പ​ഞ്ചാ​യ​ത്തു​ക​ളു​ടെ മ​ല​യോ​ര​ത്ത് ക​ടു​വ​യെ ക​ണ്ട​ത് പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലെ ജ​ന​ങ്ങ​ളെ പ​രി​ഭ്രാ​ന്തി​യി​ലാ​ക്കി​യി​രു​ന്നു. മ​രു​തോ​ങ്ക​ര പ​ഞ്ചാ​യ​ത്തി​ൽ ആ​ന, കു​ര​ങ്ങ്, കാ​ട്ടു​പ​ന്നി​ക​ളു​ടേ​യും ഉ​പ​ദ്ര​വം ഏ​റി വ​രി​ക​യാ​ണ്. ബ​ന്ധ​പെ​ട്ട വ​നം വ​കു​പ്പ് അ​ധി​കാ​രി​ക​ൾ ശ​ക്ത​മാ​യ പ​രി​ഹാ​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും ഇ​ല്ലാ​ത്ത പ​ക്ഷം കൃ​ഷി​ക്കാ​ർ സ​മ​ര​പ​രി​പാ​ടി​ക​ൾ ആ​വി​ഷ്ക​രി​ക്കു​മെ​ന്നും കെ​പി​സി​സി നി​ർ​വാ​ഹ സ​മി​തി അം​ഗം കെ.​ടി. ജ​യിം​സ് പ​റ​ഞ്ഞു.