സി​കെ​ജി കോ​ള​ജ് ബ​സ്‌സ്‌​റ്റോ​പ്പി​ന് സ​മീ​പം മാ​ലി​ന്യ കൂ​മ്പാ​രം
Monday, February 18, 2019 1:01 AM IST
പേ​രാ​മ്പ്ര: ബി ​സോ​ണ്‍ മ​ത്സ​രം ന​ട​ക്കു​ന്ന ക​ല്ലോ​ട് സി​കെ​ജി കോ​ള​ജ് ബ​സ് സ്‌​റ്റോ​പ്പി​ന് സ​മീ​പം പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ളും ച​പ്പ് ച​വ​റു​ക​ളും കൂ​ട്ടി​യി​ട്ട നി​ല​യി​ൽ. പേ​രാ​മ്പ്ര ഗ​വ. ഹോ​സ്പി​റ്റ​ലി​ലേ​ക്ക് വ​രു​ന്ന രോ​ഗി​ക​ള്‍, സി​കെ​ജി കോ​ള​ജി​ലേ​ക്ക് വ​രു​ന്ന വി​ദ്യാ​ര്‍​ഥി​ക​ളും മ​റ്റ് ഒ​ട്ട​ന​വ​ധി യാ​ത്ര​ക്കാ​രും മാ​ലി​ന്യ​ങ്ങ​ളു​ടെ ദു​ര്‍​ഗ​ന്ധം കാ​ര​ണം ബ​സ് സ്റ്റോ​പ്പി​ന​ടു​ത്ത് നി​ല്‍​ക്കാ​ന്‍ ക​ഴി​യാ​ത്ത അ​വ​സ്ഥ​യി​ലാ​ണ്.
വാ​ര്‍​ഡു​ക​ളി​ല്‍ നി​ന്ന് ശേ​ഖ​രി​ച്ച പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ള്‍, ക​ല്ലോ​ട് ഭാ​ഗ​ത്തു​ള്ള ഷോ​പ്പു​ക​ളി​ലെ മാ​ലി​ന്യ​ങ്ങ​ള്‍ ഇ​വ​യെ​ല്ലാം കൂ​ട്ടി​യി​ട്ടി​രി​ക്കു​ന്ന​ത് ബ​സ് സ്റ്റോ​പ്പി​ന​ടു​ത്താ​ണ്. ബി ​സോ​ണ്‍ ക​ലോ​ത്സ​വ​ത്തി​ന്‍റെ അ​ര​ങ്ങ് ത​ക​ര്‍​ക്കാ​നു​ള്ള ആ​വേ​ശ​തി​മ​ര്‍​പ്പി​ലാ​ണ് പേ​രാ​മ്പ്ര. ഒ​ട്ട​ന​വ​ധി വി​ദ്യാ​ര്‍​ഥി​ക​ളം രോ​ഗി​ക​ളും മ​റ്റ് യാ​ത്ര​ക്കാ​രു​ടേ​യും പ്ര​യാ​സ​ങ്ങ​ള്‍ ക​ണ​ക്കി​ലെ​ടു​ത്ത് ഉ​ട​ന്‍ ത​ന്നെ മാ​ലി​ന്യ​ങ്ങ​ള്‍ നീ​ക്കാ​നാ​വ​ശ്യ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പേ​രാ​മ്പ്ര ല​യ​ണ്‍​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് എ.​കെ. മു​ര​ളി​ധ​ര​ന്‍ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ര്‍​ക്ക് പ​രാ​തി ന​ല്‍​കി. ഡോ. ​കെ.​വി. ക​രു​ണാ​ക​ര​ന്‍, ഡോ. ​കെ.​പി. സാ​മ​നാ​ഥ​ന്‍, ഡോ. ​കെ.​ബി. അ​ടി​യോ​ടി, അ​ല​ങ്കാ​ര്‍ ഭാ​ക്ക​ര​ന്‍, ര​വീ​ന്ദ്ര​ന്‍ കേ​ളോ​ത്ത് എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.