"ലി​റ്റി​ൽ കൈ​റ്റ്സ്' ജി​ല്ലാ ക്യാ​ന്പ് സമാപിച്ചു
Monday, February 18, 2019 1:02 AM IST
കോ​ഴി​ക്കോ​ട്: നൂ​ത​ന സാ​ങ്കേ​തി​ക സം​വി​ധാ​ന​ങ്ങ​ളാ​യ ഇ​ന്‍റ​ർ​നെ​റ്റ് ഓ​ഫ് തിം​ഗ്സ് -ഐ​ഒ​ടി 3ഡി ​ക്യാ​ര​ക്ട​ർ മോ​ഡ​ലിം​ഗ് തു​ട​ങ്ങി​യ​വ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന ദ്വി​ദി​ന ലി​റ്റി​ൽ കൈ​റ്റ്സ് ജി​ല്ലാ സ​ഹ​വാ​സ ക്യാ​ന്പ് സ​മാ​പി​ച്ചു.
ക​ഴി​ഞ്ഞ അ​വ​ധി​ക്കാ​ല​ത്ത് ജി​ല്ലാ ക്യാ​ന്പു​ക​ളി​ൽ പ​ങ്കെ​ടു​ത്ത ആ​യി​ര​ത്തോ​ളം പേ​രി​ൽ നി​ന്നും തെ​ര​ഞ്ഞെ​ടു​ത്ത നൂ​റ് പേ​രാ​ണ് ജി​വി​എ​ച്ച്എ​സ്എ​സ് ന​ട​ക്കാ​വി​ൽ ന​ട​ന്ന കൈ​റ്റ് കേ​ര​ള ഇ​ൻ​ഫ്രാ​സ്ട്രെ​ക്ച​ർ ആ​ൻ​ഡ് ടെ​ക്നോ​ള​ജി ഫോ​ർ എ​ഡ്യു​ക്കേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക്യാ​ന്പി​ൽ പ​ങ്കെ​ടു​ത്ത​ത്.കൈ​റ്റ് വൈ​സ് ചെ​യ​ർ​മാ​ൻ ആ​ൻ​ഡ് എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ കെ.​അ​ൻ​വ​ർ സാ​ദ​ത്ത് വീ​ഡി​യോ കോ​ൺ​ഫ​റ​ൻ​സിം​ഗി​ലൂ​ടെ കാ​ന്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​ന്‍റ​ർ​നെ​റ്റ് ഓ​ഫ് തി​ങ്ങ്സ്, ബി​ഗ് ഡാ​റ്റാ അ​നാ​ലി​സി​സ് തു​ട​ങ്ങി​യ നൂ​ത​ന സം​വി​ധാ​ന​ങ്ങ​ളു​ടെ കേ​വ​ലം ഉ​പ​യോ​ക്താ​ക്ക​ൾ എ​ന്ന​തി​ലു​പ​രി ഇ​ത്ത​രം മേ​ഖ​ല​ക​ളി​ലെ അ​റി​വ് ഉ​ത്പാ​ദ​ക​രാ​യി ന​മ്മു​ടെ കു​ട്ടി​ക​ളെ വ​ള​ർ​ത്താ​ൻ കൈ​റ്റ് സം​വി​ധാ​ന​മേ​ർ​പ്പെ​ടു​ത്തു​മെ​ന്ന് ഉ​ദ്ഘാ​ട​ന പ്ര​സം​ഗ​ത്തി​ൽ കെ.​അ​ൻ​വ​ർ സാ​ദ​ത്ത് പ​റ​ഞ്ഞു. കൈ​റ്റ് ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ വി. ​മ​നോ​ജ്കു​മാ​ർ, വി.​കെ.​ബാ​ബു, എ​സ്.​ആ​ർ സു​രേ​ഷ്, ഇ.​ടി. ര​മേ​ശ​ൻ, പി.​സു​രേ​ഷ് ബാ​ബു എ​ന്നി​വ​ർ ക്യാ​ന്പി​ന് നേ​തൃ​ത്വം ന​ല്കി.