സ​ർ​ക്കാ​രി​ന്‍റെ 1000 ദി​ന​ത്തി​ൽ പേ​രാ​മ്പ്ര​യ്ക്ക് ആ​റ് പ​ദ്ധ​തി​ക​ൾ
Monday, February 18, 2019 1:02 AM IST
പേ​രാ​മ്പ്ര: സം​സ്ഥാ​ന​ത്തെ ഇ​ട​തു​മു​ന്ന​ണി സ​ർ​ക്കാ​ർ 1000 ദി​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കു​മ്പോ​ൾ പേ​രാ​മ്പ്ര നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ന് ആ​റ് പ​ദ്ധ​തി​ക​ൾ ല​ഭി​ച്ച​താ​യി മ​ണ്ഡ​ലം വി​ക​സ​ന മി​ഷ​ൻ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. പേ​രാ​മ്പ്ര സ​ബ്ബ് ര​ജി​സ്ട്രോ​ഫീ​സി​ന് പു​തി​യ കെ​ട്ടി​ടം പ​ണി​യാ​ൻ 10868776 രൂ​പ അ​നു​വ​ദി​ച്ചു. കെ​ട്ടി​ട​ത്തി​ന്‍റെ നി​ർ​മാ​ണ പ്ര​വൃ​ത്തി ചൊ​വ്വാ​ഴ്ച വൈ​കിട്ട് അ​ഞ്ചി​ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ വീ​ഡി​യോ കോ​ൺ​ഫ്ര​ൻ​സി​ലൂ​ടെ നി​ർ​വ്വ​ഹി​ക്കും. 11. 35 കോ​ടി രൂ​പ ചെ​ല​വി​ൽ പേ​രാ​മ്പ്ര​യി​ൽ നി​ർ​മി​ക്കു​ന്ന ച​ല​ചി​ത്ര വി​ക​സ​ന കോ​ർ​പ്പ​റേ​ഷ​ന്‍റെ മ​ൾ​ട്ടി​പ്ല​ക്സ് തി​യ​റ്റ​ർ ശി​ലാ​സ്ഥാ​പ​നം ചൊ​വ്വാ​ഴ്ച്ച ഉ​ച്ച​യ്ക്ക് 11ന് ​മ​ന്ത്രി എ. ​കെ. ബാ​ല​ൻ നി​ർ​വ്വ​ഹി​ക്കും. കേ​ര​ള സം​സ്ഥാ​ന പി​ന്നോ​ക്ക വി​ഭാ​ഗ വി​ക​സ​ന കോ​ർ​പ​റേ​ഷ​ൻ ഓ​ഫീ​സ് പേ​രാ​മ്പ്ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് കെ​ട്ടി​ട​ത്തി​ൽ ഉ​ച്ച​യ്ക്ക് 12 മ​ന്ത്രി എ. ​കെ. ബാ​ല​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. ന്യൂ​ന​പ​ക്ഷ യു​വ​ജ​ന​ങ്ങ​ൾ​ക്കാ​യു​ള്ള പ​രി​ശീ​ല​ന കേ​ന്ദ്രം ചെ​മ്പ്ര റോ​ഡി​ലെ വാ​ട​ക കെ​ട്ടി​ട​ത്തി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും. ഉ​ന്ന​ത പ​ഠ​ന​ത്തി​ന് അ​വ​സ​ര​മൊ​രു​ക്കാ​ൻ ബി​രു​ദ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ധ​നു​സി​ന്‍റെ ഉ​ദ്ഘാ​ട​നം മാ​ർ​ച്ച് ര​ണ്ടി​ന് മ​ന്ത്രി ടി.​പി. രാ​മ​കൃ​ഷ്ണ​ൻ നി​ർ​വ്വ​ഹി​ക്കും. പെ​രു​വ​ണ്ണാം​മൂ​ഴി ഡാം ​വി​ഷ്ടി​പ്ര​ദേ​ശം സം​ര​ക്ഷ​ണ പ​ദ്ധ​തി മ​ന്ത്രി സു​നി​ൽ കു​മാ​ർ ഉ​ദ്ഘാ​നം ചെ​യ്യും. 25.10 കോ​ടി രൂ​പ​യാ​ണ് ഇ​തി​നു വേ​ണ്ടി അ​നു​വ​ദി​ച്ച​ത്. വാ​ർ​ത്ത സ​മ്മേ​ള​ന​ത്തി​ൽ മ​ണ്ഡ​ലം വി​ക​സ​ന മി​ഷ​ൻ ക​ൺ​വീ​ന​ർ എം. ​കു​ഞ്ഞ​മ്മ​ദ്, എ.​കെ. ബാ​ല​ൻ, എ.​കെ. ച​ന്ദ്ര​ൻ, മ​ന്ത്രി ടി.​പി. രാ​മ​കൃ​ഷ്ണ​ന്‍റെ പി​എ സി. ​മു​ഹ​മ്മ​ദ്, പി. ​ശ്രീ​കു​മാ​ർ, എം. ​ശോ​ഭ, പി.​എ. മോ​ഹ​ൻ​കു​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.