മി​ഷ​ൻ ലീ​ഗി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മാ​തൃ​കാ​പ​രം: മാ​ർ ജോ​സ് പൊ​രു​ന്നേ​ടം
Monday, February 18, 2019 1:03 AM IST
പു​ൽ​പ്പ​ള്ളി: ഒ​രു​മ​യു​ടേ​യും സ്നേ​ഹ​ത്തി​ന്‍റെ​യും സ​ന്തോ​ഷ​ത്തി​ന്‍റെ​യും ക്ഷ​മ​യു​ടേ​യും ഭാ​ഷ​യി​ലൂ​ന്നി​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ മി​ഷ​ൻ ലീ​ഗി​ന് അ​നേ​കം പ്രേ​ഷി​ത​രെ വാ​ർ​ത്തെ​ടു​ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടു​ണ്ടെ​ന്ന് മാ​ന​ന്ത​വാ​ടി ബി​ഷ​പ് മാ​ർ ജോ​സ് പൊ​രു​ന്നേ​ടം. ഒ​രു​മി​ച്ചു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് മി​ഷ​ൻ ലീ​ഗി​ന്‍റെ വി​ജ​യം. കു​ട്ടി​ക​ൾ മു​ത​ൽ മു​തി​ർ​ന്ന​വ​ർ വ​രെ സം​ഗ​മ​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യ​ത് ഇ​തി​ന് തെ​ളി​വാ​ണെ​ന്നും ബി​ഷ​പ് പ​റ​ഞ്ഞു. പു​ൽ​പ്പ​ള്ളി തി​രു​ഹൃ​ദ​യ ദേ​വാ​ല​യ​ത്തി​ൽ ന​ട​ന്ന ചെ​റു​പു​ഷ്പ മി​ഷ​ൻ ലീ​ഗ് 46മ​ത് വാ​ർ​ഷി​ക​വും പ്രേ​ഷി​ത പ്ര​ഭ സ്നേ​ഹ സ​ന്ദേ​ശ റാ​ലി സ​മാ​പ​ന സ​മ്മേ​ള​ന​വും ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ഹൃ​ദ​യ​ലാ​ളി​ത്യ​ത്തോ​ടെ പ്ര​ശ്ന​ങ്ങ​ളെ നേ​രി​ട​ണം. കൂ​ട്ടാ​യ്മ​യെ ഭി​ന്നി​പ്പി​ക്കു​ന്ന ശ​ക്തി​ക​ൾ​ക്കെ​തി​രെ ജാ​ഗ്ര​ത പാ​ലി​ക്ക​ണം. പ​ര​സ്പ​രം സ്നേ​ഹി​ക്കു​ന്ന​തി​നും സ​ഹാ​യി​ക്കു​ന്ന​തി​നും ന​മു​ക്ക് ക​ഴി​ഞ്ഞി​ട്ടു​ണ്ട്. അ​തി​ന്‍റെ തെ​ളി​വാ​ണ് പ്ര​ള​യ​കാ​ല​ത്ത് ആ​യി​ര​ക്ക​ണ​ക്കി​ന് കു​ടും​ബ​ങ്ങ​ളെ സ​ഹാ​യി​ക്കാ​ൻ ക​ഴി​ഞ്ഞ​ത്. സ്നേ​ഹ​ത്തോ​ടും ക്ഷ​മ​യോ​ടു​മു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് മാ​ത്ര​മേ വി​ജ​യ​ത്തി​ലെ​ത്താ​ൻ ക​ഴി​യു​ക​യു​ള്ളു. അ​തി​നു​ള്ള തെ​ളി​വാ​ണ് ആ​യി​ര​ങ്ങ​ൾ പ​ങ്കെ​ടു​ത്തു​ള്ള സ്നേ​ഹ സ​ന്ദേ​ശ റാ​ലി. വാ​ഹ​ന​ങ്ങ​ൾ​ക്ക് ത​ട​സ​മി​ല്ലാ​തെ​യും ജ​ന​ങ്ങ​ൾ​ക്ക് ബു​ദ്ധി​മു​ട്ടി​ല്ലാ​തെ​യും റാ​ലി ഭം​ഗി​യാ​ക്കാ​ൻ ക​ഴി​ഞ്ഞ​ത് ക്രൈ​സ്ത​വ വി​ശ്വാ​സ​ത്തി​ന്‍റെ​യും കൂ​ട്ടാ​യ്മ​യു​ടെ​യും വി​ജ​യ​മാ​ണ്. വി​ശ്വാ​സ​ത്തി​ലൂ​ന്നി​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് മാ​ത്ര​മെ നേ​ർ​വ​ഴി​യി​ലു​ടെ സ​ഞ്ച​രി​ക്കാ​ൻ ക​ഴി​യു​ക​യു​ള്ളു. കൊ​ച്ചു കു​ട്ടി​ക​ൾ മു​ത​ൽ വ​യോ​ധി​ക​ർ വ​രെ സ്നേ​ഹം, ത്യാ​ഗം, സേ​വ​നം, സ​ഹ​നം എ​ന്ന സ​ന്ദേ​ശ​മു​യ​ർ​ത്തി റാ​ലി​യി​ൽ പ​ങ്കെ​ടു​ത്ത​ത് കൂ​ട്ടാ​യ്മ​യു​ടെ വി​ജ​യ​മാ​ണ്. ന​ല്ല​തി​നെ മാ​ത്രം സ്വീ​ക​രി​ക്കു​ന്ന​തി​ന് ക്രൈ​സ്ത​വ സ​മൂ​ഹ​ത്തി​ന് ക​ഴി​യു​ന്നു​ണ്ടെ​ന്നും അ​തി​ന്‍റെ തെ​ളി​വാ​ണ് പു​ൽ​പ്പ​ള്ളി​യി​ൽ ന​ട​ന്ന സ​നേ​ഹ സ​ന്ദേ​ശ റാ​ലി​യെ​ന്നും ബി​ഷ​പ് മാ​ർ ജോ​സ് പൊ​രു​ന്നേ​ടം പ​റ​ഞ്ഞു.
മി​ഷ​ൻ ലീ​ഗ് രൂ​പ​താ പ്ര​സി​ഡ​ന്‍റ് ഷാ​ജി ച​ന്ദ​ന​പ്പ​റ​ന്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മാ​ന​ന്ത​വാ​ടി രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. ഏ​ബ്ര​ഹാം നെ​ല്ലി​ക്ക​ൽ സ​ന്ദേ​ശം ന​ൽ​കി. മി​ഷ​ൻ ലീ​ഗ് ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് ബി​നോ​യ് പ​ള്ളി​പ​റ​ന്പി​ൽ തീം ​സോം​ഗ് പ്ര​കാ​ശ​ന സ​ന്ദേ​ശം ന​ൽ​കി. സി​എം​എ​ൽ രൂ​പ​താ ഡ​യ​റ​ക്ട​ർ ഫാ. ​ഷി​ജു ഐ​ക്ക​ര​ക്കാ​നാ​യി​ൽ, മു​ള്ള​ൻ​കൊ​ല്ലി ഫൊ​റോ​ന വി​കാ​രി ഫാ. ​ചാ​ണ്ടി പു​ന​ക്കാ​ട്ട്, മി​ഷ​ൻ ലീ​ഗ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ബി​നു മാ​ക്കൂ​ട്ട​ത്തി​ൽ, രൂ​പ​ത പാ​സ്റ്റ​റ​ൽ കൗ​ണ്‍​സി​ൽ സെ​ക്ര​ട്ട​റി സെ​ബാ​സ്റ്റ്യ​ൻ പാ​ലം​പ​റ​ന്പി​ൽ, കെ​സി​വൈ​എം രൂ​പ​ത പ്ര​സി​ഡ​ന്‍റ് എ​ബി​ൻ മു​ട്ട​പ്പ​ള്ളി, മു​ള്ള​ൻ​കൊ​ല്ലി മേ​ഖ​ല ഡ​യ​റ​ക​ട​ർ ഫാ. ​ജോ​യി തു​രു​ത്തേ​ൽ, പു​ൽ​പ്പ​ള്ളി ശാ​ഖാ ഡ​യ​റ​ക്ട​ർ ഫാ. ​ജോ​സ് മു​ണ്ട​ക്ക​ൽ, മു​ള്ള​ൻ​കൊ​ല്ലി മേ​ഖ​ല പ്ര​സി​ഡ​ന്‍റ് ലി​ബി​ൻ ച​ക്കു​ള​ത്തി​ൽ, പു​ൽ​പ്പ​ള്ളി ശാ​ഖാ പ്ര​സി​ഡ​ന്‍റ് ജോ​യ​ൽ പു​ത്ത​ൻ​പു​ര​യ്ക്ക​ൽ, രൂ​പ​താ സെ​ക്ര​ട്ട​റി ബി​നി​ഷ് തു​ന്പി​യാ​ക്കു​ഴി, മി​ഷ​ൻ ലീ​ഗ് രൂ​പ​ത ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ലി​ന്‍റു സ​ണ്ണി, സി​സ്റ്റ​ർ പ്ര​ശാ​ന്തി, ര​ഞ്ജി​ത് മു​തു​പ്ലാ​ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
വി​വി​ധ മ​ത്സ​ര​ങ്ങ​ളി​ൽ വി​ജ​യി​ക​ളാ​യ അം​ഗ​ങ്ങ​ളേ​യും മി​ഷ​ൻ മാ​സം മി​ക​വു​റ്റ​താ​ക്കി​യ ശാ​ഖ അം​ഗ​ങ്ങ​ളേ​യും ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.