ജ​ന്മം​ഭൂ​മി പ്ര​ശ്നം: ഗൂ​ഡ​ല്ലൂ​ർ മ​ണ്ഡ​ല​ത്തി​ൽ നാ​ളെ ഹ​ർ​ത്താ​ൽ
Monday, February 18, 2019 1:03 AM IST
ഗൂ​ഡ​ല്ലൂ​ർ:​ജ​ന​കീ​യ സം​ര​ക്ഷ​ണ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ൽ നാ​ളെ 24 മ​ണി​ക്കൂ​ർ ഹ​ർ​ത്താ​ൽ ആ​ച​രി​ക്കും. ഗൂ​ഡ​ല്ലൂ​ർ ജ​ന്മം ഭൂ​മി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​യ​മ​ഭേ​ദ​ഗ​തി റ​ദ്ദാ​ക്കു​ക, അ​ർ​ഹ​രാ​യ മു​ഴു​വ​ൻ കൈ​വ​ശ​ക്കാ​ർ​ക്കും പ​ട്ട​യം അ​നു​വ​ദി​ക്കു​ക, ദു​ർ​ബ​ല വി​ഭാ​ഗ​ങ്ങ​ൾ​ക്കു പ​ട്ട​യ​മു​ള്ള സ്ഥ​ല​വും വീ​ടും വൈ​ദ്യു​തി ക​ണ​ക്ഷ​നും അ​നു​വ​ദി​ക്കു​ക, തേ​യി​ല​ത്തോ​ട്ട​ങ്ങ​ളി​ലെ പ​ണി​ക​ൾ ത​ട​യു​ന്ന വ​നം​വ​കു​പ്പ് ന​ട​പ​ടി അ​വ​സാ​നി​പ്പി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് ചൊ​വ്വാ​ഴ്ച രാ​വി​ലെ ആ​റ് മു​ത​ൽ ബു​ധ​നാ​ഴ്ച രാ​വി​ലെ ആ​റ് വ​രെ ഹ​ർ​ത്താ​ൽ.
ഡി​എം​കെ, കോ​ണ്‍​ഗ്ര​സ്, സി​പി​എം, സി​പി​ഐ, ഡി​എം​ഡി​കെ, എ​എം​എം​കെ, വി​ടു​ത​ലൈ ശി​റു​തൈ, എ​ൻ​ടി​കെ, മു​സ്ലിം ലീ​ഗ്, നാം ​ത​മി​ഴ​ർ, മ​നി​ത​നേ​യ മ​ക്ക​ൾ ക​ക്ഷി, വ്യാ​പാ​രി സം​ഘം, ക​ർ​ഷ​ക സം​ഘം, സാ​മൂ​ഹി​ക സം​ഘ​ട​ന​ക​ൾ, ഡ്രൈ​വേ​ഴ്സ് യൂ​ണി​യ​നു​ക​ൾ തു​ട​ങ്ങി​യ​വ ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് ജ​ന​കീ​യ സം​ര​ക്ഷ​ണ സ​മി​തി.
ജ​ന്മം ഭൂ​മി​ക​ൾ വ​നം​വ​കു​പ്പി​ന് കൈ​മാ​റാ​വു​ന്ന ത​ര​ത്തി​ൽ ത​മി​ഴ്നാ​ട് സ​ർ​ക്കാ​ർ 1982ലെ ​വ​ന​സം​ര​ക്ഷ​ണ നി​യ​മ​ത്തി​ലെ 16-ാം വ​കു​പ്പ് ഭേ​ദ​ഗ​തി ചെ​യ്ത് 16-എ ​എ​ന്ന ഉ​പ​വ​കു​പ്പ് കൂ​ട്ടി​ച്ചേ​ർ​ത്തു. ഇ​തേ​ത്തു​ട​ർ​ന്ന് ഗൂ​ഡ​ല്ലൂ​ർ-​പ​ന്ത​ല്ലൂ​ർ താ​ലൂ​ക്കു​ക​ളി​ലെ ജ​ന​ങ്ങ​ളി​ലു​ണ്ടാ​യ ആ​ശ​ങ്ക പ​രി​ഹ​രി​ക്കാ​ൻ ഭ​ര​ണാ​ധി​കാ​രി​ക​ൾ ത​യാ​റാ​കു​ന്നി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഹ​ർ​ത്താ​ൽ ആ​ഹ്വാ​നം.

സം​യു​ക്ത ട്രേ​ഡ് യൂ​ണി​യ​ന്‍റെ മ​നു​ഷ്യ​ച​ങ്ങ​ല ഇ​ന്ന്

ഇ​തേ വി​ഷ​യ​ത്തി​ൽ ട്രേ​ഡ് യൂ​ണി​യ​ൻ സം​യു​ക്ത സ​മ​ര​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്നു ഗൂ​ഡ​ല്ലൂ​ർ-​പ​ന്ത​ല്ലൂ​ർ താ​ലൂ​ക്കു​ക​ളി​ൽ മ​നു​ഷ്യ​ച്ച​ങ്ങ​ല തീ​ർ​ക്കും. രാ​വി​ലെ പ​ത്തി​നു പാ​ട്ട​വ​യ​ൽ മു​ത​ൽ പാ​ട​ന്ത​റ വ​രെ​യും ചോ​ലാ​ടി മു​ത​ൽ പ​ന്ത​ല്ലൂ​ർ വ​രെ​യും തൊ​ഴി​ലാ​ളി​ക​ൾ ച​ങ്ങ​ല​യി​ൽ ക​ണ്ണി​ക​ളാ​കും.
ജ​ന്മം ഭൂ​മി പ്ര​ശ്നം തേ​യി​ല​ത്തോ​ട്ട​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന​ത്തെ​യും പ്ര​തി​സ​ന്ധി​യി​ലാ​ക്കും.
തോ​ട്ട​ങ്ങ​ളി​ൽ തേ​യി​ല​ച്ചെ​ടി​ക​ളു​ടെ ക​വാ​ത്തു ന​ട​ത്താ​നും മ​രു​ന്നു ത​ളി​ക്കാ​നും വ​ളം പ്ര​യോ​ഗി​ക്കാ​നും ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണ് സം​ജാ​ത​മാ​കു​ന്ന​ത്. തോ​ട്ട​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​നം നി​ല​ച്ചാ​ൽ ആ​യി​ര​ക്ക​ണ​ക്കി​നു തൊ​ഴി​ലാ​ളി​ക​ൾ പ്ര​തി​സ​ന്ധി​യി​ലാ​കു​മെ​ന്നു സ​മ​ര​സ​മി​തി നേ​താ​ക്ക​ൾ പ​റ​ഞ്ഞു.