മാ​റ​ന​ല്ലൂ​ർ പോ​ലീസ്‌സ്റ്റേ​ഷ​ൻ ഇ​നി പു​തി​യ കെ​ട്ടി​ട​ത്തി​ൽ
Monday, February 18, 2019 1:09 AM IST
മാ​റ​ന​ല്ലൂ​ർ: മാ​റ​ന​ല്ലൂ​ർ നി​വാ​സി​ക​ളു​ടെ ചി​ര​കാ​ല അ​ഭി​ലാ​ഷ​മാ​യ മാ​റ​ന​ല്ലൂ​ർ പോ​ലീ​സ്റ്റേ​ഷ​ന് പു​തി​യ മ​ന്ദി​രം എ​ന്ന സ്വ​പ്നം യാ​ഥാ​ർ​ഥ്യ​മാ​യി. മാ​റ​ന​ല്ലൂ​ർ ഹൈ​സ്കൂ​ളി​ന് പി​ന്നി​ലാ​യി പ​ഞ്ചാ​യ​ത്ത് കു​ള​ത്തി​ന് സ​മീ​പ​ത്തെ സ്റ്റേ​ഷ​ൻ മ​ന്ദി​ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ഇ​ന്ന​ലെ വൈ​കു​ന്നേ​രം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സിം​ഗി​ലൂടെ നി​ർ​വ​ഹി​ച്ചു.
സം​സ്ഥ​ന​ത്ത് പു​തു​താ​യി ആ​രം​ഭി​ച്ച അ​ഞ്ച് പോ​ലീസ്​ സ്റ്റേ​ഷ​നു​ക​ളു​ടെ ഉ​ദ്ഘാ​ട​ന​വും മു​ഖ്യ​മ​ന്ത്രി ഇ​തി​നോ​ടെ​പ്പം നി​ർ​വ​ഹി​ച്ചു.
ര​ണ്ട് സെ​ല്ലു​ക​ളു​ൾ​പ്പെ​ടെ വി​പു​ല​മാ​യ സൗ​ക​ര്യ​ങ്ങ​ൾ പു​തി​യ കെ​ട്ടി​ട​ത്തി​ലു​ണ്ട്.
മു​ഖ്യ​മ​ന്ത്രി​യു​ടെ വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സിം​ഗി​ന് ശേ​ഷം ഐ.​ബി.സ​തീ​ഷ്എം​എ​ൽ​എ തി​രി​തെ​ളി​ച്ച് ഉ​ദ്ഘാ​ട​ന ച​ട​ങ്ങ് ആ​രം​ഭി​ച്ചു.ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി അ​ശോ​ക്‌കു​മാ​ർ, നെ​ടു​മ​ങ്ങാ​ട് ഡി​വൈ​എ​സ്പി അ​ശോ​ക് കു​മാ​ർ, മാ​റ​ന​ല്ലൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ര​മ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.