കാ​ടി​ന്‍റെ മ​ക്ക​ൾ​ക്ക് ഇ​ല​ക്‌ഷൻ ബോ​ധ​വ​ത്ക​ര​ണം: കു​റ്റി​ച്ച​ലി​ൽ തു​ട​ക്ക​മാ​യി
Monday, February 18, 2019 1:09 AM IST
കാ​ട്ടാ​ക്ക​ട : നി​ർ​ഭ​യ​മാ​യും നി​ഷ്പ​ക്ഷ​മാ​യും ആ​ദി​വാ​സി​ക​ൾ സ​മ്മ​തി​ദാ​ന​വ​കാ​ശം വി​നി​യോ​ഗി​ച്ച് രാ​ജ്യ​ത്തി​ന്‍റെ ജ​നാ​ധി​പ​ത്യ പ്ര​ക്രി​യ​യി​ൽ സ​ജീ​വ​മാ​യ ഇ​ട​പെ​ട​ൽ ന​ട​ത്ത​ണ​മെ​ന്ന് സം​സ്ഥാ​ന മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ ​ടിക്കാറാംമീ​ണ.
കാ​ടി​ന്‍റെ മ​ക്ക​ൾ​ക്കാ​യു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ന​ട​ത്തു​ന്ന തെ​രു​വ് നാ​ട​ക​ത്തി​ന്‍റെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം കു​റ്റി​ച്ച​ൽ പ​ഞ്ചാ​യ​ത്തി​ൽ മു​ക്കോ​ത്തി​വ​യ​ൽ​മ​ണ്ണാം​കോ​ണം സാം​സ്കാ​രി​ക നി​ല​യ​ത്തി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ആ​ദി​വാ​സി വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട എ​ല്ലാ സ​മ്മ​തി​ദാ​യ​ക​രേ​യും തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ​ങ്കാ​ളി​ക​ളാ​ക്കേ​ണ്ട​തി​ന്‍റെ പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ചും വോ​ട്ടിം​ഗ് മെ​ഷീ​ൻ, വി​വി​പാ​റ്റ് എ​ന്നി​വ​യെ​ക്കു​റി​ച്ച് അ​വ​ബോ​ധം സൃ​ഷ്ടി​ക്കു​ന്ന​തി​നും വേ​ണ്ടി​യാ​ണ് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട അ​ഞ്ചു ജി​ല്ല​ക​ളി​ൽ (തി​രു​വ​ന​ന്ത​പു​രം, പ​ത്ത​നം​തി​ട്ട, ഇ​ടു​ക്കി, പാ​ല​ക്കാ​ട്, വ​യ​നാ​ട്) പ​ട്ടി​ക​വ​ർ​ഗ ഊ​രു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് തെ​രു​വു​നാ​ട​ക​ങ്ങ​ൾ ന​ട​ത്തു​ന്ന​ത്.ച​ട​ങ്ങി​ൽ ജി​ല്ലാ ക​ള​ക്ട​ർ ഡോ.​കെ.​വാ​സു​കി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ഡീ​ഷ​ണ​ൽ ചീ​ഫ് ഇ​ല​ക്ട​റ​ൽ ഓ​ഫീ​സ​ർ ബി.​സു​രേ​ന്ദ്ര​ൻ പി​ള്ള, കു​ടും​ബ​ശ്രീ പ്രോ​ഗ്രാം ഓ​ഫീ​സ​ർ കെ.​വി.​പ്ര​മോ​ദ് , കു​റ്റി​ച്ച​ൽ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി എം.​എ.​ബി​ന്ദു​രാ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.