മ​ണ്ണി​ടി​ഞ്ഞ് ബാ​വി​ക്ക​ര ത​ട​യ​ണ നി​ര്‍​മാ​ണം മു​ട​ങ്ങി
Monday, February 18, 2019 1:46 AM IST
മു​ളി​യാ​ര്‍: പു​ഴ​യ​രി​കി​ലെ മ​ണ്ണി​ടി​ച്ചി​ല്‍ ശ​ക്ത​മാ​യ​തോ​ടെ ബാ​വി​ക്ക​ര ത​ട​യ​ണ നി​ര്‍​മാ​ണ പ്ര​വൃ​ത്തി മു​ട​ങ്ങി. സ്ഥി​രം ത​ട​യ​ണ നി​ര്‍​മി​ക്കു​ന്ന പ്ര​വൃ​ത്തി​ക​ള്‍ പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ടി​യ​ലാ​ണ് മ​ണ്ണി​ടി​ച്ചി​ല്‍ പ്ര​വൃ​ത്തി​യെ ബാ​ധി​ച്ച​ത്. പു​ഴ​യ​രി​കി​ല്‍ സ്വ​കാ​ര്യ​വ്യ​ക്തി​ക​ളു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സ്ഥ​ല​ത്തി​ന്‍റെ അ​രി​കു​ക​ളാ​ണ് വ​ലി​യ തോ​തി​ല്‍ പു​ഴ​യി​ലേ​ക്ക് ഇ​ടി​ഞ്ഞു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. പ്ര​വൃ​ത്തി ത​ട​സ​മു​ണ്ടാ​യ​തി​നെ​ത്തു​ട​ര്‍​ന്ന് കെ.​കു​ഞ്ഞി​രാ​മ​ന്‍ എം​എ​ല്‍​എ​യ​ട​ക്കം ജ​ന​പ്ര​തി​നി​ധി​ക​ളും ഗ്രാ​മീ​ണ ആ​ക്ഷ​ന്‍ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളു​മൊ​ക്കെ സ്ഥ​ല​ത്തെ​ത്തി. ഇ​പ്പോ​ഴ​ത്തെ പ്ര​തി​സ​ന്ധി മ​റി​ക​ട​ക്കാ​ന്‍ പൈ​ലിം​ഗ് വേ​ണ്ടി വ​രു​മെ​ന്നാ​ണ് ക​രാ​റു​കാ​ര​ന്‍ പ​റ​യു​ന്ന​തെ​ന്ന് കെ.​കു​ഞ്ഞി​രാ​മ​ന്‍ എം​എ​ല്‍​എ പ​റ​ഞ്ഞു.

അ​ത​ല്ലെ​ങ്കി​ല്‍ പു​ഴ​യ​രി​കി​ല്‍ സം​ര​ക്ഷ​ണ​ഭി​ത്തി നി​ര്‍​മി​ക്കേ​ണ്ടി വ​രും. ബാ​വി​ക്ക​ര കു​ടി​വെ​ള്ള ത​ട​യ​ണ​യ്ക്കൊ​പ്പം ട്രാ​ക്ട​ര്‍ വേ ​കൂ​ടി നി​ര്‍​മി​ക്ക​ണ​മെ​ന്ന് നേ​ര​ത്തേ ആ​വ​ശ്യ​മു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ല്‍ ഇ​പ്പോ​ഴ​ത്തെ രൂ​പ​ക​ല്‍​പ്പ​ന പ്ര​കാ​രം 16 മീ​റ്റ​ര്‍ ഉ​യ​ര​ത്തി​ല്‍ ത​ട​യ​ണ നി​ര്‍​മി​ച്ചാ​ല്‍ ആ​ളു​ക​ള്‍​ക്കു ന​ട​ന്നു​പോ​കാ​നു​ള്ള വ​ഴി​യാ​യി ഇ​തി​നെ ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​ന്‍ സാ​ധി​ക്കി​ല്ലെ​ന്ന് എം​എ​ല്‍​എ പ​റ​ഞ്ഞു. ജ​ന​ങ്ങ​ള്‍​ക്ക് യാ​ത്രാ സൗ​ക​ര്യം കൂ​ടി ഉ​ണ്ടാ​കു​ന്ന ത​ര​ത്തി​ല്‍ രൂ​പ​രേ​ഖ​യി​ല്‍ മാ​റ്റം വേ​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ണ്.

വ​ലി​യ ര​ണ്ടു കു​ന്നു​ക​ള്‍​ക്കി​ട​യി​ലു​ള്ള ബാ​വി​ക്ക​ര​യി​ല്‍ ത​ട​യ​ണ നി​ര്‍​മി​ച്ച് കാ​സ​ര്‍​ഗോ​ഡ് മു​നി​സി​പ്പാ​ലി​റ്റി​യി​ലും ചെ​ങ്ക​ള, മൊ​ഗ്രാ​ല്‍-​പു​ത്തൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലു​മു​ള്ള​വ​ര്‍​ക്ക് ശു​ദ്ധ​ജ​ലം വി​ത​ര​ണം ചെ​യ്യാ​നു​ള്ള​താ​ണ് വ​ര്‍​ഷ​ങ്ങ​ളാ​യി പ​രി​ഗ​ണ​ന​യി​ലു​ള്ള ഈ ​പ​ദ്ധ​തി. പ​ല ത​വ​ണ പാ​തി​വ​ഴി​ക്കു നി​ല​ച്ച ബാ​വി​ക്ക​ര പ​ദ്ധ​തി ഇ​ത്ത​വ​ണ​യെ​ങ്കി​ലും പൂ​ര്‍​ത്തീ​ക​രി​ക്കാ​നാ​ക​ണ​മെ​ന്നും അ​തി​നാ​യി ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി ച​ര്‍​ച്ച​ന​ട​ത്തി വേ​ണ്ട ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും എം​എ​ല്‍​എ വ്യ​ക്ത​മാ​ക്കി. മു​ന്‍ എം​എ​ല്‍​എ കെ.​വി.​കു​ഞ്ഞി​രാ​മ​നും അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.