കോ​ണ്‍​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​യി​റ്റി​യി​ൽ ഇ​ന്ന് ഉ​പ​വാ​സ സ​മ​രം
Monday, February 18, 2019 1:46 AM IST
വ​ലി​യ​പ​റ​മ്പ്: കൊ​റ്റി-​കോ​ട്ട​പ്പു​റം ബോ​ട്ട് സ​ര്‍​വീ​സി​നെ ജ​ല​ഗ​താ​ഗ​ത​വ​കു​പ്പ് ത​ക​ര്‍​ക്കാ​ൻ ശ്ര​മി​ക്കു​ന്നു​വെ​ന്നാ​രോ​പി​ച്ചു കോ​ൺ​ഗ്ര​സ് ഇ​ന്ന് ഉ​പ​വാ​സ സ​മ​രം ന​ട​ത്തും. രാ​വി​ലെ പ​ത്തു മു​ത​ൽ വൈ​കു​ന്നേ​രം ആ​റു വ​രെ​യാ​ണ് ഉ​പ​വാ​സ സ​മ​രം. കെ​പി​സി​സി അം​ഗ​വും വ​ലി​യ​പ​റ​മ്പ് പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റു​മാ​യ കെ.​വി. ഗം​ഗാ​ധ​ര​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് സ​മ​രം ന​ട​ത്തു​ന്ന​ത്. കോ​ണ്‍​ഗ്ര​സ് വ​ലി​യ​പ​റ​മ്പ് മ​ണ്ഡ​ലം ക​മ്മി​റ്റി​യും യൂ​ത്ത് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യും പി​ന്തു​ണ​യു​മാ​യി സ​മ​ര​പ​ന്ത​ലി​ൽ ഉ​ണ്ടാ​വും. ആ​യി​റ്റി​യി​ൽ​നി​ന്ന് പ​റ​ശി​നി​ക്ക​ട​വി​ലേ​ക്ക് ക​ട​ത്തി​ക്കൊ​ണ്ടു​പോ​യ സ്റ്റീ​ല്‍ ബോ​ട്ട് തി​രി​ച്ചെ​ത്തി​ക്ക​ണ​മെ​ന്നും ജ​ല​ഗ​താ​ഗ​ത പാ​ത​യി​ല്‍ ബോ​ട്ട് സ​ര്‍​വീ​സ് കാ​ര്യ​ക്ഷ​മ​മാ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാ​ണ് കോ​ൺ​ഗ്ര​സ് ഉ​പ​വാ​സ സ​മ​രം ന​ട​ത്തു​ന്ന​ത്.