ന​ഗ​ര​സ​ഭാ ബ​ജ​റ്റ‌്: നീ​ലേ​ശ്വ​ര​ത്ത‌് മി​നി സി​വി​ൽ സ‌്റ്റേ​ഷ​ൻ നി​ർ​മി​ക്കും
Monday, February 18, 2019 1:46 AM IST
നീ​ലേ​ശ്വ​രം: ന​ഗ​ര​സ​ഭ​യി​ലെ വി​വി​ധ സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളെ ഒ​രു കു​ട​ക്കീ​ഴി​ൽ കൊ​ണ്ടു​വ​രാ​ൻ മി​നി സി​വി​ൽ സ‌്റ്റേ​ഷ​ൻ നി​ർ​മി​ക്കു​മെ​ന്നും ന​ഗ​ര​സ​ഭ ഓ​ഫീ​സ‌് കെ​ട്ടി​ടം യാ​ഥാ​ർ​ഥ്യ​മാ​ക്കു​മെ​ന്നും പ്ര​ഖ്യാ​പി​ച്ച‌് നീ​ലേ​ശ്വ​രം ന​ഗ​ര​സ​ഭ ബ​ജ​റ്റ‌്. ന​ഗ​ര​സ​ഭ​യു​ടെ സ​മ​ഗ്ര വി​ക​സ​നം ല​ക്ഷ്യ​മി​ടു​ന്ന ബ​ജ​റ്റ‌് വൈ​സ‌് ചെ​യ​ർ​പേ​ഴ‌്സ​ൺ വി.​ഗൗ​രി​യാ​ണ‌് ബ​ജ​റ്റ് അ​വ​ത​രി​പ്പി​ച്ച​ത‌്. ചെ​യ​ർ​മാ​ൻ കെ.​പി. ജ​യ​രാ​ജ​ൻ അ​ധ്യ​ക്ഷ​നാ​യി. 35,05,87,639.30 രൂ​പ വ​ര​വും 31,84,88,489 രൂ​പ ചെ​ല​വും 3,20,99,150.30 രൂ​പ നീ​ക്കി​യി​രി​പ്പു മു​ള്ള ബ​ജ​റ്റാ​ണ് വൈ​സ് ചേ​യ​ർ​പേ​ഴ്സ​ൺ വി.​ഗൗ​രി അ​വ​ത​രി​പ്പി​ച്ച​ത്.
ന​ഗ​ര​സ​ഭ​യു​ടെ ഓ​ഫീ​സ് കെ​ട്ടി​ടം യാ​ഥാ​ർ​ഥ്യ​മാ​ക്കാ​ൻ ഒ​ന്ന​ര​ക്കോ​ടി രൂ​പ​യും മി​നി സി​വി​ൽ സ്റ്റേ​ഷ​ൻ-​കം-​ബ​സ് ടെ​ർ​മി​ന​ൽ നി​ർ​മാ​ണ​ത്തി​ന് 20 ല​ക്ഷ​വും വ​ക​യി​രു​ത്തി. കേ​ര​ള ച​ല​ച്ചി​ത്ര വി​ക​സ​ന കോ​ർ​പ്പ​റേ​ഷ​ന്‍റെ സ​ഹാ​യ​ത്തോ​ടെ ചി​റ​പ്പു​റ​ത്ത് നി​ർ​മി​ക്കു​ന്ന മ​ൾ​ട്ടി​പ്ല​ക്സ് തീ​യേ​റ്റ​റി​നും രാ​ജാ റോ​ഡ് വി​ക​സ​ന​ത്തി​നും പ​ത്തു ല​ക്ഷം രൂ​പ വീ​തം നീ​ക്കി​വെ​ച്ചു.
ആ​ധു​നി​ക രീ​തി​യി​ലു​ള്ള മ​ത്സ്യ​മാ​ർ​ക്ക​റ്റി​ന് 30 ല​ക്ഷം, സ​ർ​ക്കാ​ർ സ്കൂ​ളു​ക​ൾ ഹൈ​ടെ​ക‌് ക്ലാ​സ് മു​റി​ക​ളാ​ക്കു​ന്ന​തി​ന് 10 ല​ക്ഷം, ചാ​ത്ത​ത്തും ചി​റ​പ്പു​റ​ത്തും ആ​ധു​നി​ക ഗ്യാ​സ് ക്രി​മി​റ്റോ​റി​യം നി​ർ​മി​ക്കു​ന്ന​തി​ന് 50 ല​ക്ഷം, ഇ​എം​എ​സ് സ്റ്റേ​ഡി​യ​ത്തി​ന്‍റെ അ​നു​ബ​ന്ധ പ്ര​വ​ർ​ത്ത​ന​ത്തി​നും പൂ​ർ​ത്തീ​ക​ര​ണ​ത്തി​നും 10 ല​ക്ഷം, പാ​ലാ​ത്ത​ടം യൂ​ണി​വേ​ഴ്സി​റ്റി ക്യാ​മ്പ​സി​ന് സ​മീ​പം ചി​ൽ​ഡ്ര​ൻ​സ് പാ​ർ​ക്കൊ​രു​ക്കു​ന്ന​തി​ന് 10 ല​ക്ഷം, നീ​ലേ​ശ്വ​ര​ത്ത് ആ​രം​ഭി​ക്കു​ന്ന സാം​സ‌്കാ​രി​ക സ​മു​ച്ച​യ​ത്തി​നും ടൗ​ൺ ഹാ​ളി​നും അ​ടി​സ്ഥാ​ന സൗ​ക​ര്യ​മൊ​രു​ക്കാ​ൻ 20 ല​ക്ഷം രൂ​പ എ​ന്നി​ങ്ങ​നെ തു​ക ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.
ചി​റ​പ്പു​റ​ത്തെ ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യം, മ​ത്സ്യ ബ​ന്ധ​ന മേ​ഖ​ല​യി​ൽ അ​ടി​സ്ഥാ​ന സൗ​ക​ര്യ​മൊ​രു​ക്ക​ൽ, പൊ​ടോ​ത്തു​രു​ത്തി സൗ​ഹൃ​ദ ടൂ​റി​സം പ​ദ്ധ​തി, ഗാ​ന്ധി സ്മൃ​തി മ​ണ്ഡ​പം പു​തു​ക്കി പ​ണി​യ​ൽ, ദേ​ശീ​യ​പാ​ത​യി​ൽ പു​തി​യ ബ​സ‌് സ്റ്റാ​ൻ​ഡി​ന് സ്ഥ​ലം ക​ണ്ടെ​ത്ത​ൽ, തെ​രു​വു​വി​ള​ക്ക് പ​രി​പാ​ല​നം, അ​ങ്ക​ണ​വാ​ടി​ക​ൾ ഹൈ​ടെ​ക‌് ആ​ക്ക​ൽ തു​ട​ങ്ങി​യ​വ​യ്ക്കും തു​ക വ​ക​യി​രു​ത്തി. വാ​ദ്യ​ക​ലാ അ​ക്കാ​ദ​മി സ്ഥാ​പി​ക്കു​ന്ന​തി​ന് പ്രാ​രം​ഭ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി ര​ണ്ടു ല​ക്ഷം നീ​ക്കി​വെ​ച്ചി​ട്ടു​ണ്ട്. ക​ബ​ഡി പ്രോ​ത്സാ​ഹി​പ്പി​ക്കാ​ൻ അ​ഞ്ചു ല​ക്ഷ​വും ഉ​ൾ​നാ​ട​ൻ മ​ത്സ്യ​ക്കൃ​ഷി പ്രോ​ത്സാ​ഹി​പ്പി​ക്കാ​ൻ മൂ​ന്നു ല​ക്ഷ​വും വ​ക​യി​രു​ത്തി.
സ്വ​ന്ത​മാ​യി സ്ഥ​മി​ല്ലാ​ത്ത നാ​ല് അ​ങ്ക​ണ​വാ​ടി​ക​ൾ​ക്ക് സ്ഥ​ലം ക​ണ്ടെ​ത്തി കെ​ട്ടി​ടം നി​ർ​മി​ക്കാ​ൻ 15 ല​ക്ഷം രൂ​പ നീ​ക്കി​വെ​ച്ചു. ആ​യു​ർ​വേ​ദാ​ശു​പ​ത്രി​ക്ക് സ്ഥ​ല​വും കെ​ട്ടി​ട​വും ഒ​രു​ക്കാ​നും താ​ലൂ​ക്കാ​ശു​പ​ത്രി​ക്ക് പോ​സ്റ്റ് ഓ​പ്പ​റേ​റ്റീ​വ് വാ​ർ​ഡൊ​രു​ക്കു​ന്ന​തി​നും തു​ക നീ​ക്കി​വെ​ച്ചു.
പു​ഴ സം​ര​ക്ഷ​ണ​ത്തി​നും ടൂ​റി​സം വി​ക​സ​ന​ത്തി​നു​മാ​യി 10 ല​ക്ഷം രൂ​പ.
പൊ​തു ജ​ലാ​ശ​യ​ങ്ങ​ളു​ടെ സം​ര​ക്ഷ​ണം, പു​ഴ ഭി​ത്തി സം​ര​ക്ഷ​ണം, ക​ര​യി​ടി​ച്ചി​ൽ ത​ട​യ​ൽ, വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ലാ​പ്ടോ​പ്പ് എ​ന്നി​വ​യ്ക്കും ബ​ജ​റ്റി​ൽ തു​ക​യു​ണ്ട്. വീ​ടി​ല്ലാ​ത്ത മു​ഴു​വ​ൻ പ​ട്ടി​ക​ജാ​തി കു​ടും​ബ​ങ്ങ​ൾ​ക്കും സ്ഥ​ല​വും വീ​ടും ന​ൽ​കാ​ൻ 10 ല​ക്ഷം രൂ​പ. അ​ഗ​തി ര​ഹി​ത നീ​ലേ​ശ്വ​രം പ​ദ്ധ​തി​ക്ക് മൂ​ന്നു ല​ക്ഷം രൂ​പ​യും മാ​റ്റി​വെ​ച്ചു.