പ്ര​ള​യ​കാ​ല​ത്തെ കേ​ന്ദ്ര അ​വ​ഗ​ണ​ന​യ്ക്കെ​തി​രേ കേ​ര​ളം വി​ധി​യെ​ഴു​തും: കാ​നം രാ​ജേ​ന്ദ്ര​ൻ
Monday, February 18, 2019 1:46 AM IST
കാ​ഞ്ഞ​ങ്ങാ​ട്: മ​ല​യാ​ളി​ക​ൾ ഒ​രു​മി​ച്ച് നി​ന്ന് പ്ര​ള​യ​ത്തെ നേ​രി​ട്ട​പ്പോ​ൾ സാ​മ്പ​ത്തി​ക​മാ​യി ഭ​യ​പ്പെ​ടു​ത്തി​യാ​ൽ കേ​ര​ള രാ​ഷ​ട്രീ​യം മാ​റും എ​ന്നാ​ണ് കേ​ന്ദ്രം ക​രു​തി​യ​തെ​ന്ന് സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ൻ. ഇ​തി​നെ​തി​രെ​യു​ള്ള ശ​ക്ത​മാ​യ വി​ധി​യെ​ഴു​ത്താ​വും ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പെ​ന്ന് ഇ​ദേ​ഹം പ​റ​ഞ്ഞു.
ഇ​ട​തു​പ​ക്ഷ ജ​നാ​ധി​പ​ത്യ മു​ന്ന​ണി​യു​ടെ കേ​ര​ള സം​ര​ക്ഷ​ണ ജാ​ഥ​യ്ക്ക് കാ​ഞ്ഞ​ങ്ങാ​ട്ട് ന​ൽ​കി​യ സ്വീ​ക​ര​ണ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
3800 കോ​ടി​യു​ടെ സാ​മ്പ​ത്തി​ക സ​ഹാ​യം ആ​വ​ശ്യ​പ്പെ​ട്ട കേ​ര​ള​ത്തി​ന് ല​ഭി​ച്ച​ത് 600 കോ​ടി മാ​ത്രം. യു​എ​ഇ പ്ര​ഖ്യാ​പി​ച്ച 700 കോ​ടി രൂ​പ​യു​ടെ സ​ഹാ​യം സ്വീ​ക​രി​ക്കു​ന്ന​തി​നു​പോ​ലും കേ​ന്ദ്രം ത​യാ​റാ​യി​ല്ല. കേ​ര​ള​ത്തി​ന്‍റെ വാ​യ്പാ പ​രി​ധി ഉ​യ​ർ​ത്ത​ണം എ​ന്ന ആ​വ​ശ്യ​വും അം​ഗീ​ക​രി​ച്ചി​ല്ലെ​ന്ന് മാ​ത്ര​മ​ല്ല 1,800 കോ​ടി രൂ​പ​യു​ടെ വാ​യ്പാ പ​രി​ധി വെ​ട്ടി​ക്കു​റ​ക്കു​ന്ന സ​മീ​പ​ന​മാ​ണ് കേ​ന്ദ്രം സ്വീ​ക​രി​ച്ച​ത്. രാ​ഷ്ട്രീ​യ​മാ​യി ശ​ത്രു​താ മ​നോ​ഭാ​വ​ത്തോ​ടെ​യാ​ണ് മോ​ദി കേ​ര​ള​ത്തി​ൽ ഇ​ട​പെ​ടു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പി.​കെ. രാ​ജ​ൻ യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റ​വ​ന്യൂ മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ൻ, പി. ​ക​രു​ണാ​ക​ര​ൻ എം​പി, ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ വി.​വി. ര​മേ​ശ​ൻ, സി​പി​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി ഗോ​വി​ന്ദ​ൻ പ​ള്ളി​ക്കാ​പ്പി​ൽ, എം.​വി. ബാ​ല​കൃ​ഷ്ണ​ൻ മാ​സ്റ്റ​ർ, കെ.​പി. സ​തീ​ഷ് ച​ന്ദ്ര​ൻ, പി. ​അ​പ്പു​ക്കു​ട്ട​ൻ. പി.​പി. രാ​ജു, സി.​വി. ദാ​മോ​ദ​ര​ൻ, മ​ട്ടു​മ്മ​ൽ ഹ​സ​ൻ, ക​രിം കു​ശാ​ൽ ന​ഗ​ർ, കൈ​പ്ര​ത്ത് കൃ​ഷ്ണ​ൻ ന​മ്പ്യാ​ർ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു. എ​ൽ​ഡി​എ​ഫ് കാ​ഞ്ഞ​ങ്ങാ​ട് നി​യോ​ജ​ക മ​ണ്ഡ​ലം ക​ൺ​വീ​ന​ർ ബ​ങ്ക​ളം പി. ​കു​ഞ്ഞി​ക്കൃ​ഷ്ണ​ൻ സ്വാ​ഗ​തം പ​റ​ഞ്ഞു.