രാ​ജ​ധാ​നി​ക്ക് ഇ​ന്നു മു​ത​ൽ കാ​സ​ർ​ഗോ​ട്ട് സ്റ്റോ​പ്പ്
Monday, February 18, 2019 1:48 AM IST
കാ​സ​ർ​ഗോ​ഡ്: കാ​ത്തി​രി​പ്പി​നൊ​ടു​വി​ൽ രാ​ജ​ധാ​നി എ​ക്സ്പ്ര​സ് ഇ​ന്നു മു​ത​ൽ കാ​സ​ർ​ഗോ​ട്ട് നി​ർ​ത്തി​ത്തു​ട​ങ്ങും. ഇ​ന്ന​ലെ വൈ​കു​ന്നേ​രം നി​സാ​മു​ദ്ദീ​നി​ൽ​നി​ന്നും പു​റ​പ്പെ​ട്ട ട്രെ​യി​ൻ ഇ​ന്നു വൈ​കു​ന്നേ​രം 6.30 ഓ​ടെ കാ​സ​ർ​ഗോ​ഡ് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ​ത്തി​ച്ചേ​രും. നി​സാ​മു​ദ്ദീ​നി​ലേ​യ്ക്കു​ള്ള വ​ണ്ടി മം​ഗ​ളു​രു​വി​ലെ​ത്തു​ന്ന​ത് പു​ല​ർ​ച്ചെ 5.10 നാ​ണ് അ​തി​നാ​ൽ 4.30 ഓ​ടെ​യാ​യി​രി​ക്കും ഈ ​ട്രെ​യി​നും കാ​സ​ർ​ഗോ​ട്ടെ​ത്തു​ക. ആ​റു​മാ​സ​ത്തേ​യ്ക്കാ​ണ് സ്റ്റോ​പ്പ് അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്. തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന് ചൊ​വ്വ, വ്യാ​ഴം, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ലും ഡ​ൽ​ഹി​യി​ൽ നി​ന്ന് ചൊ​വ്വ, ബു​ധ​ൻ, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ലു​മാ​ണ് രാ​ജ​ധാ​നി​യു​ടെ സ​ർ​വീ​സ്.
ഇ​തു​കൂ​ടാ​തെ ഗാ​ന്ധി​ധാം എ​ക്സ്പ്ര​സി​നു കാ​ഞ്ഞ​ങ്ങാ​ട്ടും സ്റ്റോ​പ്പ് അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. 19 ന് ​നാ​ഗ​ർ​കോ​വി​ലി​ൽ​നി​ന്നും പു​റ​പ്പെ​ടു​ന്ന ട്രെ​യി​ൻ പി​റ്റേ​ന്ന് പു​ല​ർ​ച്ചെ 3.19 ന് ​കാ​ഞ്ഞ​ങ്ങാ​ട്ടെ​ത്തി 3.20 ന് ​പു​റ​പ്പെ​ടും. ഗാ​ന്ധി​ധാ​മി​ൽ​നി​ന്ന് 22 ന് ​പു​റ​പ്പെ​ടു​ന്ന ട്രെ​യി​ൻ പി​റ്റേ​ന്ന് ഉ​ച്ച​യ്ക്ക് 2.58 ന് ​കാ​ഞ്ഞ​ങ്ങാ​ട്ടെ​ത്തി 2.59 ന് ​പു​റ​പ്പെ​ടും. ഗാ​ന്ധി​ധാ​മി​ലേ​യ്ക്കു​ള്ള വ​ണ്ടി ബു​ധ​നാ​ഴ്ച​ക​ളി​ലും നാ​ഗ​ർ​കോ​വി​ലി​ലേ​യ്ക്കു​ള്ള വ​ണ്ടി ശ​നി​യാ​ഴ്ച​ക​ളി​ലു​മാ​ണ് കാ​ഞ്ഞ​ങ്ങാ​ട്ടെ​ത്തു​ന്ന​ത്.