വ​നി​ത​ക​ൾ​ക്ക് ബ​ഡിം​ഗ്-​ഗ്രാ​ഫ്റ്റിം​ഗ് ലെ​യ​റിം​ഗ് പ​രി​ശീ​ല​നം ന​ട​ത്തി
Monday, February 18, 2019 1:48 AM IST
പി​ലി​ക്കോ​ട്: വ​നി​ത​ക​ൾ​ക്ക് സ്വ​യം വ​രു​മാ​ന മാ​ർ​ഗം ക​ണ്ടെ​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ പി​ലി​ക്കോ​ട് ഫൈ​ൻ ആ​ർ​ട്സ് സൊ​സൈ​റ്റി പെ​ൺ​കൂ​ട്ടാ​യ്മ​യാ​യ മാ​തൃ​ക​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ബ​ഡിം​ഗ്, ലെ​യറിം​ഗ്, ഗ്രാ​ഫ്റ്റിം​ഗ് പ​രി​ശീ​ല​ന പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു. അ​ത്യു​ത്പാ​ദ​ന ശേ​ഷി​യു​ള്ള ന​ടീ​ൽ വ​സ്തു​ക്ക​ൾ വീ​ട്ടി​ൽ​വ​ച്ച് ഉ​ണ്ടാ​ക്കി വ​നി​ത​ക​ൾ​ക്ക് സ്വ​ന്ത​മാ​യി വ​രു​മാ​നം ഉ​ണ്ടാ​ക്കാ​നു​ത​കു​ന്ന പ​രി​ശീ​ല​ന​മാ​ണ്‌ സം​ഘ​ടി​പ്പി​ച്ച​ത്. പ​ട​ന്ന​ക്കാ​ട് കാ​ർ​ഷി​ക കോ​ള​ജി​ൽ​നി​ന്ന് വി​ര​മി​ച്ച കെ. ​അ​ശോ​ക​ൻ പ​രി​ശീ​ല​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. മാ​തൃ​കം പ്ര​സി​ഡ​ന്‍റ് എം.​പി. ഷീ​ജ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഫൈ​ൻ ആ​ർ​ട്സ് സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് എം. ​കൃ​ഷ്ണ​ൻ, മാ​തൃ​കം സെ​ക്ര​ട്ട​റി കെ. ​പ്രേ​മ​ല​ത, സ​യ്ദ ഷാ​ജ​ഹാ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.