അ​നു​സ്മ​ര​ണ​വും അ​വാ​ർ​ഡ് ദാ​ന​വും സംഘടിപ്പിച്ചു
Monday, February 18, 2019 1:48 AM IST
നീ​ലേ​ശ്വ​രം: നീ​ലാ​ഞ്ജ​ലി ക​ൾ​ച്ച​റ​ൽ ഫോ​റം കെ​സി​എ​സ് നാ​യ​ർ അ​നു​സ്മ​ര​ണ​വും അ​വാ​ർ​ഡ് ദാ​ന​വും നോ​വ​ലി​സ്റ്റ് സി.​വി.​ബാ​ല​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ​സി​എ​സ് അ​വാ​ർ​ഡ് വി​ഖ്യാ​ത ന​ർ​ത്ത​ക​ൻ ഡോ.​വി.​പി.​ധ​ന​ഞ്ജ​യ​നും പ്ര​ഥ​മ നീ​ലാ​ഞ്ജ​ലി യൂ​ത്ത് അ​വാ​ർ​ഡ് യു​വ ന​ർ​ത്ത​ക​ൻ ശ്യാം​ജി​ത്ത് കി​ര​ണി​നും സ​മ്മാ​നി​ച്ചു.
കെ​സി​എ​സ് അ​നു​സ്മ​ര​ണം ന​ട​ത്തി. ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ കെ.​പി.​ജ​യ​രാ​ജ​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. പി.​പ്ര​ഭാ​ക​ര​ൻ പി.​വി.​തു​ള​സി​രാ​ജ്, ന​ഗ​ര​സ​ഭാ കൗ​ൺ​സി​ല​ർ​മാ​രാ​യ പി.​കു​ഞ്ഞി​ക്കൃ​ഷ്ണ​ൻ, പി.​വി.​രാ​ധാ​കൃ​ഷ്ണ​ൻ, ശാ​ന്ത ധ​ന​ഞ്ജ​യ​ൻ, പി.​വി.​തു​ള​സി​രാ​ജ്, പ്ര​സ്‌​ഫോ​റം വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​സു​ധാ​ക​ര​ൻ, ന​ന്മ ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​എ​ൻ.​കീ​പ്പേ​രി, നീ​ലാ​ഞ്ജ​ലി ഭാ​ര​വാ​ഹി​ക​ളാ​യ ഡോ.​എം.​രാ​ധാ​കൃ​ഷ്ണ​ൻ നാ​യ​ർ, ഡോ.​വി.​സു​രേ​ശ​ൻ, രാ​ജ​ൻ പ​ള്ളി​യ​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ചെ​ന്നൈ ക​ലാ​ക്ഷേ​ത്ര​യി​ലെ ശ്യാം​ജി​ത്ത് കി​ര​ൺ-​വീ​ര​ജ മ​ന്ദ്രേ ദ​മ്പ​തി​ക​ൾ ഭ​ര​ത​നാ​ട്യ നൃ​ത്ത വി​സ്മ​യം അ​വ​ത​രി​പ്പി​ച്ചു.