ചെ​റു​പു​ഴ ഫൊ​റോ​ന സ​ഖ​റി​യാ​സ് ക​ൺ​വ​ൻ​ഷ​ൻ നാ​ളെ തു​ട​ങ്ങും
Monday, February 18, 2019 1:49 AM IST
ചെ​റു​പു​ഴ: ത​ല​ശേ​രി അ​തി​രൂ​പ​ത ഫാ​മി​ലി അ​പ്പൊ​സ്തൊ​ലേ​റ്റും ക്രി​സ്റ്റീ​ൻ മ​ല​ബാ​ർ റീ​ജി​യ​ണും ചേ​ർ​ന്ന് 60 വ​യ​സ് ക​ഴി​ഞ്ഞ​വ​ർ​ക്കാ​യി ഒ​രു​ക്കു​ന്ന സ​ഖ​റി​യാ​സ് ക​ൺ​വ​ൻ​ഷ​ൻ ചെ​റു​പു​ഴ ഫൊ​റോ​ന​യി​ലെ 13 ഇ​ട​വ​ക​ക​ൾ​ക്കു​വേ​ണ്ടി പു​ളി​ങ്ങോം സെ​ന്‍റ് ജോ​സ​ഫ്സ് ദേ​വാ​ല​യ​ത്തി​ൽ നാ​ളെ മു​ത​ൽ 21 വ​രെ ന​ട​ക്കും. ഫൊ​റോ​ന വി​കാ​രി ഫാ. ​ജോ​ർ​ജ് വ​ണ്ട​ർ​കു​ന്നേ​ൽ വി​ശു​ദ്ധ കു​ർ​ബാ​ന​യ​ർ​പ്പി​ച്ച് തു​ട​ക്കം​കു​റി​ക്കു​ന്ന ക​ൺ​വ​ൻ​ഷ​ൻ ഫാ​മി​ലി അ​പ്പൊ​സ്തൊ​ലേ​റ്റ് ഡ​യ​റ​ക്ട​ർ ഫാ. ​സെ​ബാ​സ്റ്റ്യ​ൻ ഇ​ട്ടി​യ​പ്പാ​റ ഉ​ദ്ഘാ​ട​നം ചെ​യ്യും. ത​ല​ശേ​രി അ​തി​രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി, കോ​ട്ട​യം ക്രി​സ്റ്റീ​നി​ലെ ബ്ര​ദ​ർ സ​ന്തോ​ഷ് തോ​മ​സ്, ക്രി​സ്റ്റീ​ൻ മ​ല​ബാ​ർ റീ​ജ​ണ​ൽ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ജോ​യ്സ് കു​രു​വി​ത്താ​നം, സി​സ്റ്റ​ർ ആ​ൻ​സി കാ​ന​ക്കാ​ട്ട് എ​ന്നി​വ​ർ ക്ലാ​സ് ന​യി​ക്കും. പു​ളി​ങ്ങോം ഇ​ട​വ​ക വി​കാ​രി ഫാ. ​ഇ​മ്മാ​നു​വ​ൽ പൂ​വ​ത്തി​ങ്ക​ൽ, മാ​തൃ​വേ​ദി ഡ​യ​റ​ക്ട​ർ ഫാ. ​ഫ്രാ​ൻ​സി​സ് റാ​ത്ത​പ്പ​ള്ളി, സി​സ്റ്റ​ർ ഡോ​ണ എം​എ​സ്എം​ഐ, ജോ​സ് ഒ​റ്റ​പ്ലാ​ക്ക​ൽ എ​ന്നി​വ​ർ ക​ൺ​വ​ൻ​ഷ​നു നേ​തൃ​ത്വം ന​ൽ​കും. എ​ല്ലാ ദി​വ​സ​വും രാ​വി​ലെ 8.30ന് ​ആ​രം​ഭി​ച്ച് വൈ​കു​ന്നേ​രം അ​ഞ്ചി​ന് സ​മാ​പി​ക്കും. ഉ​ച്ച​ഭ​ക്ഷ​ണം ഉ​ണ്ടാ​യി​രി​ക്കും. ഫോ​ൺ: 9745610955, 9446990037.