അ​ധ്യാ​പ​ക​ർ​ക്ക് അ​ന്താ​രാ​ഷ്ട്ര ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ്
Monday, February 18, 2019 1:49 AM IST
മ​ട​ന്പം: മ​ട​മ്പം പി​കെ​എം എ​ഡ്യു​ക്കേ​ഷ​ന്‍റെ​യും ക​ണ്ണൂ​ർ പീ​സ് ആ​ന്‍​ഡ​് ഹാ​ർ​മ​ണി ഫൗ​ണ്ടേ​ഷ​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ പി​കെ​എം എ​ഡ്യു​ക്കേ​ഷ​ൻ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ അ​ധ്യാ​പ​ക​ർ സ​മാ​ധാ​ന സ്ഥാ​പ​ക​ർ എ​ന്ന വി​ഷ​യ​ത്തി​ൽ അ​ന്താ​രാ​ഷ്ട്ര ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ന​ട​ത്തും. ഇന്ന് രാ​വി​ലെ 9.30 മു​ത​ൽ വൈ​കു​ന്നേ​രം നാ​ലു വ​രെ ന​ട​ക്കു​ന്ന ബോ​ധ​വ​ത്ക​ര​ണ ക്ലാ​സി​ന് ജി​ൽ ഹാ​രീ​സ് ക്ലാ​സ് ന​യി​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞ് സ്കൂ​ളു​ക​ളി​ൽ പീ​സ് ക്ല​ബു​ക​ളു​ടെ പ്രാ​ധാ​ന്യം എ​ന്ന വി​ഷ​യ​ത്തി​ൽ ച​ർ​ച്ച ന​ട​ക്കും. ക​ണ്ണൂ​ർ ജി​ല്ല​യി​ലെ വി​വി​ധ സ്കൂളു​ക​ളി​ലേ​യും കോ​ള​ജു​ക​ളി​ലേ​യും അ​ധ്യാ​പ​ക​രും വി​ദ്യാ​ർ​ഥി​ക​ളും പ​ങ്കെ​ടു​ക്കും.