ഓ​ട്ടോ ഡ്രൈ​വ​റെ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി
Monday, February 18, 2019 2:10 AM IST
നെ​ടു​മ​ങ്ങാ​ട്: ഓ​ട്ടോ ഡ്രൈ​വ​റെ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി. അ​ഴി​ക്കോ​ട് കു​ന്നി​ൽ ആ​ഷി​ക്ക് മ​ൻ​സി​ലി​ൽ ഷാ​ജ​ഹാ​ൻ - ജീ​ന ദ​മ്പ​തി​ക​ളു​ടെ ഏ​ക​മ​ക​ൻ ആ​ഷി​ക്ക് (20) നെ​യാ​ണ് വീ​ട്ടി​ലെ കി​ട​പ്പു​മു​റി​യി​ൽ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ആ​ഷി​ക്കി​ന്‍റെ മൃ​ത​ദേ​ഹം ശ​നി​യാ​ഴ്ച​യാ​ണ് വീ​ട്ടു​കാ​ർ ക​ണ്ടെ​ത്തി​യ​ത്.​അ​ഴി​ക്കോ​ട് ജം​ഗ്ഷ​നി​ൽ ഓ​ട്ടോ ഓ​ടി​ച്ചു വ​ന്നി​രു​ന്ന ആ​ഷി​ക്ക് മ​രി​ക്കു​ന്ന​തി​ന്‍റെ ത​ലേ​നാ​ൾ വാ​ഹ​ന ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചി​ല സു​ഹൃ​ത്തു​ക്ക​ളു​മാ​യി വ​ഴ​ക്കു​ണ്ടാ​യ​താ​യി നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. ആ​ഷി​ക്കി​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ അ​ന്നു രാ​ത്രി ത​ന്നെ ഇ​യാ​ൾ വാ​ട​ക​യ്ക്കെ​ടു​ത്തി​രു​ന്ന കാ​ർ മ​രു​തി​ന​ക​ത്തെ ഒ​രു വ​ർ​ക്ക്ഷോ​പ്പി​ൽ തീ​യി​ട്ട് ന​ശി​പ്പി​ക്കാ​നു​ള്ള ശ്ര​മ​വും ന​ട​ന്നി​രു​ന്നു.​സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​രു​വി​ക്ക​ര പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം തു​ട​ങ്ങി. മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു ശേ​ഷം ബ​ന്ധു​ക്ക​ൾ ഏ​റ്റു​വാ​ങ്ങി ക​ബ​റ​ട​ക്കി.