ക​രാ​റു​കാ​രു​ടെ ട്ര​ഷ​റി ഓ​ഫീ​സ് മാ​ർ​ച്ച് നാ​ളെ
Monday, February 18, 2019 10:49 PM IST
ചെ​റു​തോ​ണി: ത്രി​ത​ല പ​ഞ്ചാ​യ​ത്തു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പൊ​തു​മരാ​മ​ത്ത് നി​ർ​മാ​ണ​ങ്ങ​ളു​ടെ ബി​ല്ലു​ക​ൾ ട്ര​ഷ​റി​ക​ളി​ൽ​നി​ന്ന് പാ​സാ​ക്കി ന​ൽ​കാ​ത്ത​തി​ലും അ​മി​ത​മാ​യ സി​മി​ന്‍റ് വി​ല​വ​ർ​ധ​ന​വി​ലും പ്ര​തി​ഷേ​ധി​ച്ച് കേ​ര​ള ഗ​വ​ണ്‍​മെ​ന്‍റ് കോ​ണ്‍​ട്രാ​ക്ടേ​ഴ്സ് ഫെ​ഡ​റേ​ഷ​ൻ നാ​ളെ പൈ​നാ​വ് സ​ബ് ട്ര​ഷ​റി ഓ​ഫി​സി​ലേ​ക്ക് മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.
ത്രി​ത​ല പ​ഞ്ചാ​യ​ത്തു​ക​ളി​ൽ​നി​ന്ന് അ​ന്പ​തു​കോ​ടി​യോ​ളം രൂ​പ​യു​ടെ ബി​ല്ലു​ക​ൾ ക​രാ​റു​കാ​ർ​ക്ക് ല​ഭി​ക്കാ​നു​ണ്ട്. ജ​നു​വ​രി 25 മു​ത​ൽ ക​രാ​റു​കാ​രു​ടെ ബി​ല്ലു​ക​ൾ​ക്ക് പ്ര​ത്യേ​ക നി​യ​ന്ത്ര​ണം ഏ​ർ​പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ്. ഈ ​ഉ​ത്ത​ര​വ് പി​ൻ​വ​ലി​ക്കാ​തെ 15-ന് ​വീ​ണ്ടും ധ​ന​വ​കു​പ്പ് വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​കാ​ണ്. നി​ല​വി​ൽ നി​ർ​മാ​ണോ​പ​ക​ര​ണ​ങ്ങ​ളു​ടെ വി​ല​വ​ർ​ധ​ന​വും ജി​എ​സ്ടി​യും​മൂ​ലം ക​രാ​റു​കാ​ർ ബു​ദ്ധി​മു​ട്ടി​ലാ​ണ്.
പ്ര​തി​സ​ന്ധി​യി​ലാ​യ ക​രാ​റു​കാ​രെ ര​ക്ഷി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ന​ട​ത്തു​ന്ന സ​മ​ര​ത്തി​ൽ ജി​ല്ലാ​പ്ര​സി​ഡ​ന്‍റ് എ​ൻ.​സി. ജോ​ണ്‍​സ​ണ്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ജോ​മോ​ൻ മാ​ത്യു ഉ​ദ്ഘാ​ട​നം ചെ​യ്യു​മെ​ന്ന് ഷാ​ജി മാ​രി​യി​ൽ, രാ​ജ​ൻ വ​ർ​ഗീ​സ് എ​ന്നി​വ​ർ അ​റി​യി​ച്ചു.