ജ​ന​മ​ഹാ​യാ​ത്ര ഇ​ന്നും നാ​ളെ​യും ഇ​ടു​ക്കി ജി​ല്ല​യി​ൽ പ​ര്യ​ട​നം ന​ട​ത്തും
Monday, February 18, 2019 10:49 PM IST
ഇ​ടു​ക്കി: കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ ന​യി​ക്കു​ന്ന ജ​ന​മ​ഹാ​യാ​ത്ര ഇ​ന്നും നാ​ളെ​യും ജി​ല്ല​യി​ൽ പ​ര്യ​ട​നം ന​ട​ത്തും.​
യാ​ത്ര​യെ സ്വീ​ക​രി​ക്കു​ന്ന​തി​നു​ള്ള എ​ല്ലാ ഒ​രു​ക്ക​വും പൂ​ർ​ത്തി​യാ​യ​താ​യി ജി​ല്ലാ കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വം അ​റി​യി​ച്ചു.​ഇ​ന്നു​ച്ച​യ്ക്ക് ര​ണ്ടി​ന് അ​ടി​മാ​ലി​യി​ൽ നി​ന്നു​മാ​ണ് ജി​ല്ല​യി​ലെ പ​ര്യ​ട​ന​ത്തി​ന് തു​ട​ക്കും കു​റി​ക്കു​ന്ന​ത്.​ജി​ല്ലാ അ​തി​ർ​ത്തി​യാ​യ ഇ​രു​ന്പു​പാ​ല​ത്ത് ജി​ല്ലാ നേ​താ​ക്ക​ളും പ്ര​വ​ർ​ത്ത​ക​രും ചേ​ർ​ന്ന് ജാ​ഥ​യെ വ​ര​വേ​ൽ​ക്കും. തു​ട​ർ​ന്നു നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളു​ടെ അ​ക​ന്പ​ടി​യോ​ടെ അ​ടി​മാ​ലി​യി​ലേ​ക്ക് ജ​ന​മ​ഹാ​യാ​ത്ര​യെ സ്വീ​ക​രി​ച്ചാ​ന​യി​ക്കും.​ദേ​വി​കു​ളം നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ പ്ര​വ​ർ​ത്ത​ക​രാ​ണ് അ​ടി​മാ​ലി​യി​ലെ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്.​
വാ​ദ്യ​മേ​ള​ങ്ങ​ളു​ടെ​യും നാ​ട​ൻ ക​ലാ​രൂ​പ​ങ്ങ​ളു​ടെ​യും അ​ക​ന്പ​ടി​യോ​ടെ​യാ​ണ് യാ​ത്ര​യെ സ്വീ​ക​രി​ക്കു​ന്ന​ത്. ഉ​ടു​ന്പ​ൻ​ചോ​ല നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ സ്വീ​ക​ര​ണം വൈ​കു​ന്നേ​രം അ​ഞ്ചി​ന് തൂ​ക്കു​പാ​ല​ത്ത് ന​ട​ക്കും.
20നു ​രാ​വി​ലെ 10ന് ​കു​മ​ളി​യി​ലും ഉ​ച്ച​യ്ക്ക് 12ന് ​ചെ​റു​തോ​ണി​യി​ലും പീ​രു​മേ​ട്, ഇ​ടു​ക്കി നി​യോ​ജ​ക​മ​ണ്ഡ​ല​ങ്ങ​ളി​ലും സ്വീ​ക​ര​ണം ന​ട​ക്കും.​ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് തൊ​ടു​പു​ഴ മു​നി​സി​പ്പ​ൽ മൈ​താ​നി​യി​ൽ ജാ​ഥ​യ്ക്ക് ഉ​ജ്വ​ല​സ്വീ​ക​ര​ണം ന​ൽ​കും.​വൈ​കു​ന്നേ​രം നാ​ലി​ന് കോ​ട്ട​യം ജി​ല്ല​യി​ലെ മു​ണ്ട​ക്ക​യ​ത്ത് ന​ട​ക്കു​ന്ന പ​രി​പാ​ടി​ക​ളോ​ടെ ഇ​ടു​ക്കി ജി​ല്ല​യി​ലെ പ​ര്യ​ട​നം പൂ​ർ​ത്തി​യാ​കും.​ജി​ല്ല​യി​ലെ സ്വീ​ക​ര​ണ പ​രി​പാ​ടി​ക​ൾ​ക്ക് കെ​പി​സി​സി വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ കെ.​സു​ധാ​ക​ര​ൻ, കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം.​പി,ജോ​സ​ഫ് വാ​ഴ​യ്ക്ക​ൻ,ജോ​ണ്‍​സ​ണ്‍ ഏബ്ര​ഹാം,രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ,കെ.​പി. അ​നി​ൽ​കു​മാ​ർ, എ.​എ. ഷു​ക്കൂ​ർ, ല​തി​ക സു​ഭാ​ഷ്,ജി​ല്ല​യി​ൽ നി​ന്നു​ള്ള നേ​താ​ക്ക​ളാ​യ ഇ​ബ്രാ​ഹിം​കു​ട്ടി ക​ല്ലാ​ർ,എ.​കെ.​മ​ണി,ഇ.​എം.​ആ​ഗ​സ്തി,എം.​ടി.​തോ​മ​സ്,ജോ​യി തോ​മ​സ്, റോ​യി കെ.​പൗ​ലോ​സ്,ഡീ​ൻ കു​ര്യാ​ക്കോ​സ്, എ​സ് .അ​ശോ​ക​ൻ, ഡോ. ​മാ​ത്യു കു​ഴ​ൽ​നാ​ട​ൻ, സി.​പി. മാ​ത്യു തു​ട​ങ്ങി​യ​വ​ർ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കും.