ഹ​രി​ത​ഗ്രാ​മം: പി.​ജെ.​ജോ​സ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്നു ഗൃ​ഹ​സ​ന്ദ​ർ​ശ​നം
Monday, February 18, 2019 10:54 PM IST
തൊ​ടു​പു​ഴ: ഹ​രി​ത​കേ​ര​ളം വി​ഭാ​വ​നം ചെ​യ്യു​ന്ന ഹ​രി​ത​ഗ്രാ​മം പ​ദ്ധ​തി യാ​ഥാ​ർ​ഥ്യ​മാ​ക്കാ​ൻ പി.​ജെ. ജോ​സ​ഫ് എം​എ​ൽ​എ നേ​രി​ട്ടി​റ​ങ്ങു​ന്നു. എം​എ​ൽ​എ​യു​ടെ പ​ഞ്ചാ​യ​ത്താ​യ പു​റ​പ്പു​ഴയിൽ ഹ​രി​ത​കേ​ര​ളം മി​ഷ​ന്‍റെ​ സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​പ്പാ​ക്കു​ന്ന ഹ​രി​ത​ഗ്രാ​മ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​ണ് ഇ​ന്ന് വി​വ​ര​ശേ​ഖ​ര​ണ പ​രി​പാ​ടി​യി​ലൂ​ടെ തു​ട​ക്ക​മി​ടു​ന്ന​ത്. പ​ഞ്ചാ​യ​ത്തി​ലെ മൂ​ന്നാം വാ​ർ​ഡാ​യ നെ​ടി​യ​ശാ​ല​യെ ഹ​രി​ത വാ​ർ​ഡാ​ക്കി മാ​റ്റാ​നാ​ണ് ല​ക്ഷ്യം. രാ​വി​ലെ ഒ​ന്പ​തി​ന് ഗൃ​ഹ​സ​ന്ദ​ർ​ശ​നം ആ​രം​ഭി​ക്കു​ം.
വാ​ർ​ഡി​ലെ വീ​ടു​ക​ളു​ടെ സ​ന്പൂ​ർ​ണ വി​വ​ര​ശേ​ഖ​ര​ണ​മാ​ണ് പ​രി​പാ​ടി​യി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്. ബ​യോ​ഗ്യാ​സ് പ്ലാ​ന്‍റ്, കന്പോ​സ്റ്റിം​ഗ് യൂ​ണി​റ്റു​ക​ൾ തു​ട​ങ്ങി​യ ഉ​റ​വി​ട​മാ​ലി​ന്യ സം​സ്ക​ര​ണ സം​വി​ധാ​ന​ങ്ങ​ൾ, ഹ​രി​ത​ക​ർ​മ സേ​ന​യു​ടെ പാ​ഴ്‌വസ്തു ശേ​ഖ​ര​ണം, ഭൂ​ഗ​ർ​ഭ ജ​ല​സം​ര​ക്ഷ​ണം,ത​രി​ശാ​യ കൃ​ഷി​യി​ട​ങ്ങ​ൾ തു​ട​ങ്ങി​യ അ​ടി​സ്ഥാ​ന വി​വ​ര​ങ്ങ​ളാ​ണ് സ​മാ​ഹ​രി​ക്കു​ന്ന​ത്.എം​എ​ൽ​എ​യോ​ടൊ​പ്പം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്് ഏ​ലി​ക്കു​ട്ടി മാ​ണി, വാ​ർ​ഡ് മെം​ബ​ർ സി​നി ജ​സ്റ്റി​ൻ, ഹ​രി​ത​കേ​ര​ളം ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഡോ. ​ജി.​എ​സ്.​മ​ധു, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​രും ഗൃ​ഹ​സ​ന്ദ​ർ​ശ​ന പ​രി​പാ​ടി​യി​ൽ പ​ങ്കാ​ളി​ക​ളാ​കും.