കു​ട​യ​ത്തൂ​ർ ഭ​ക്ഷ്യ​സു​ര​ക്ഷാ പ​ഞ്ചാ​യ​ത്ത്
Monday, February 18, 2019 10:54 PM IST
കു​ട​യ​ത്തൂ​ർ : പ​ഞ്ചാ​യ​ത്ത് ഇ​നി ഭ​ക്ഷ്യ​സു​ര​ക്ഷാ പ​ഞ്ചാ​യ​ത്താ​കും. ഭ​ക്ഷ്യ​സു​ര​ക്ഷാ വ​കു​പ്പ് സം​ഘ​ടി​പ്പി​ക്കു​ന്ന പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം ഭ​ക്ഷ്യ ഉ​ത്പാ​ദ​ന വി​ത​ര​ണ മേ​ഖ​ല​ക​ളി​ൽ സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്തു​ക, ഉ​പ​ഭോ​ക്താ​ക്ക​ളി​ൽ ഭ​ക്ഷ്യ​സു​ര​ക്ഷ അ​വ​ബോ​ധം വ​ള​ർ​ത്തി​യെ​ടു​ക്കു​ക എ​ന്നി​വ​യാ​ണ്.
വ്യാ​പാ​രി​ക​ൾ, കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​ർ, അങ്കണ​വാ​ടി ജീ​വ​ന​ക്കാ​ർ, വീ​ട്ട​മ്മ​മാ​ർ, വി​ദ്യാ​ർ​ഥി​ക​ൾ എ​ന്നി​വ​ർ​ക്കു​ള്ള ബോ​ധ​വ​ത്ക്ക​ര​ണ ക്ലാ​സു​ക​ൾ, സ​ന്പൂ​ർ​ണ ഭ​ക്ഷ്യ​സു​ര​ക്ഷാ ലൈ​സ​ൻ​സ് അ​ല്ലെ​ങ്കി​ൽ ര​ജി​സ്ട്രേ​ഷ​ൻ ഉ​റ​പ്പു വ​രു​ത്തു​ന്ന​തി​നാ​യി മേ​ള​ക​ൾ, കു​ടി​വെ​ള്ള പ​രി​ശോ​ധ​ന തു​ട​ങ്ങി​യ ക​ർ​മ പ​ദ്ധ​തി​ക​ൾ ഭ​ക്ഷ്യ​സു​ര​ക്ഷാ വ​കു​പ്പ് സം​ഘ​ടി​പ്പി​ക്കും. 21നു ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പു​ഷ്പ വി​ജ​യ​ൻ ബോ​ധ​വ​ത്ക്ക​ര​ണ​ക്ലാ​സു​ക​ളു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും.
23ന്​രാ​വി​ലെ 10 മു​ത​ൽ പ​ഞ്ചാ​യ​ത്തി​ലും ഉ​ച്ച​യ്ക്ക് ര​ണ്ടു മു​ത​ൽ മൂ​ന്നു വ​രെ സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ​ള്ളി അ​ങ്ക​ണ​ത്തി​ലും സ​ഞ്ച​രി​ക്കു​ന്ന ഭ​ക്ഷ്യ​സു​ര​ക്ഷാ ല​ബോ​റ​ട്ടിറി​യു​ടെ പ്ര​ദ​ർ​ശ​നവും ന​ട​ക്കും.