പ​ടി​യി​റ​ങ്ങി​യ​ത് ഇ​ടു​ക്കി​യെ തൊ​ട്ട​റി​ഞ്ഞ ജ​ന​കീ​യ ക​ള​ക്ട​ർ
Monday, February 18, 2019 10:54 PM IST
തൊ​ടു​പു​ഴ:​ചു​രു​ങ്ങി​യ നാ​ളു​ക​ൾ​ക്കു​ള്ളി​ൽ ജ​ന​കീ​യ ക​ള​ക്ട​ർ എ​ന്ന ഖ്യാ​തി നേ​ടി​യ ശേ​ഷ​മാ​ണ് ഇ​ടു​ക്കി​യു​ടെ സ്വ​ന്തം പു​ത്ര​നാ​യ കെ.​ജീ​വ​ൻ​ബാ​ബു ഇ​ന്ന​ലെ ക​ള​ക്ട​റേ​റ്റി​ന്‍റെ പ​ടി​യി​റ​ങ്ങി​യ​ത്. ജി​ല്ല​യു​ടെ 38-ാമ​ത്തെ ക​ള​ക്ട​റാ​യി ചു​മ​ത​ല​യേ​റ്റ അ​ദ്ദേ​ഹം ഈ ​പ​ദ​വി​യി​ൽ ഏ​ഴു​മാ​സ​വും ഏ​ഴു​ദി​വ​സ​വും പൂ​ർ​ത്തി​യാ​ക്കി​യാ​ണ് പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​റാ​യി ജി​ല്ല വി​ടു​ന്ന​ത്.
ചു​രു​ങ്ങി​യ നാ​ളു​ക​ൾ​ക്കു​ള്ളി​ൽ വി​ശ്ര​മ​മി​ല്ലാ​തെ ജോ​ലി​യെ​ടു​ത്ത​ശേ​ഷം പ​ടി​യി​റ​ങ്ങു​ന്പോ​ൾ ഇ​ടു​ക്കി​യി​ലെ ജ​ന​ങ്ങ​ൾ​ക്ക് ന​ഷ്ട​മാ​കു​ന്ന​ത് മ​റ്റൊ​രു ജ​ന​കീ​യ ക​ള​ക്ട​റെ​ക്കൂടി​യാ​ണ്. സാ​ധാ​ര​ണ​ക്കാ​ര​ന്‍റെ പ്ര​ശ്ന​ങ്ങ​ൾ എ​ളു​പ്പ​ത്തി​ൽ മ​ന​സി​ലാ​ക്കാ​നും അ​വ​യ്ക്ക് വേ​ഗ​ത്തി​ൽ പ​രി​ഹാ​രം കാ​ണാ​നും ശ്ര​മി​ച്ചി​രു​ന്ന അ​ദ്ദേ​ഹം എ​ളി​മ​യു​ടെ​യും ലാ​ളി​ത്യ​ത്തി​ന്‍റെ​യും പ്ര​തീ​കം​കൂ​ടി​യാ​യി​രു​ന്നു.
തൊ​ടു​പു​ഴ​യ്ക്കു സ​മീ​പം മ​ണ​ക്കാ​ട് എ​ന്ന ഗ്രാ​മ​ത്തി​ൽ ജ​നി​ച്ചു​വ​ള​ർ​ന്ന അ​ദ്ദേ​ഹ​ത്തി​നു ജി​ല്ല​യി​ലെ മ​ല​യോ​ര ക​ർ​ഷ​ക​രു​ടെ​യും സാ​ധാ​ര​ണ​ക്കാ​രു​ടെ​യും ബു​ദ്ധി​മു​ട്ടു​ക​ൾ മ​ന​സി​ലാ​ക്കു​ന്ന​തി​ന് ക​ഴി​ഞ്ഞി​രു​ന്നു. നൂ​റ്റാ​ണ്ടി​ലെ മ​ഹാ​പ്ര​ള​യ​വും മ​ണ്ണി​ടി​ച്ചി​ലും ഉ​രു​ൾ​പ്പൊ​ട്ട​ലും ഇ​ടു​ക്കി​യെ ത​ക​ർ​ത്തെ​റി​ഞ്ഞ​പ്പോ​ൾ ജ​ന​ങ്ങ​ളു​ടെ വേ​ദ​ന മ​ന​സി​ലാ​ക്കി​യ ക​ള​ക്ട​ർ അ​വ​രോ​ടൊ​പ്പം ഉൗ​ണും ഉ​റ​ക്ക​വും ഉ​പേ​ക്ഷി​ച്ച് നി​ല​കൊ​ണ്ടു. പ്ര​ള​യ​ത്തെ തു​ട​ർ​ന്നു​ണ്ടാ​യ ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​വും പു​ന​ര​ധി​വാ​സ​വു​മെ​ല്ലാം ക​ടു​ത്ത വെ​ല്ലു​വി​ളി ഉ​യ​ർ​ത്തി​യ​പ്പോ​ൾ സൗ​മ്യ​നാ​യ ക​ള​ക്ട​റു​ടെ കീ​ഴി​ൽ ജീ​വ​ന​ക്കാ​രും സാ​ധാ​ര​ണ​ക്കാ​രും പൂ​ർ​ണ​പി​ന്തു​ണ​യു​മാ​യി അ​ണി​നി​ര​ന്ന​പ്പോ​ൾ പ്ര​തി​സ​ന്ധി​ഘ​ട്ടം ഏ​റ്റ​വും ഭം​ഗി​യാ​യി കൈ​കാ​ര്യം ചെ​യ്യാ​നും അ​ദ്ദേ​ഹ​ത്തി​നു ക​ഴി​ഞ്ഞു. ചു​രു​ങ്ങി​യ നാ​ളു​ക​ൾ​മാ​ത്ര​മാ​ണ് സ്വ​ന്തം ജി​ല്ല​യി​ൽ ക​ള​ക്ട​ർ പ​ദ​വി​യി​ൽ പ്ര​വ​ർ​ത്തി​ക്കാ​ൻ ക​ഴി​ഞ്ഞു​ള്ളൂ​വെ​ങ്കി​ലും ഒ​ട്ടേ​റെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​പ്പാ​ക്കാ​ൻ അ​ദ്ദേ​ഹ​ത്തി​നു ക​ഴി​ഞ്ഞു.​രാ​ജ്യ​ത്ത് ആ​ദ്യ​മാ​യി ഒ​രു ജി​ല്ല​യി​ൽ പൂ​ർ​ണ​മാ​യും റ​വ​ന്യൂ ഓ​ഫീ​സു​ക​ൾ വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സിം​ഗും വെ​ബ്കാ​സ്റ്റിം​ഗും വ​ഴി ബ​ന്ധി​പ്പി​ക്ക​പ്പെ​ട്ട ആ​ദ്യ ജി​ല്ല​യാ​യി മാ​റ്റി​യ​തോ​ടൊ​പ്പം ഇ-​ഓ​ഫീ​സ് വി​ല്ലേ​ജ് ത​ലം വ​രെ വ്യാ​പി​പ്പി​ക്കു​ന്ന​തി​നും അ​ദ്ദേ​ഹ​ത്തി​നു ക​ഴി​ഞ്ഞു.
പ്ര​ള​യ​ത്തി​ൽ നി​ന്ന് അ​തി​ജീ​വി​ച്ച കേ​ര​ള​ത്തി​നു ആ​ദ​ര​വാ​യി ബി​ഗ് സ​ല്യൂ​ട്ട്,പ​ട്ട​യ​മേ​ള,പു​ന​ര​ധി​വാ​സം തു​ട​ങ്ങി​യ​വ​യെ​ല്ലാം വി​ജ​യ​പ​ഥ​ത്തി​ലെ​ത്തി​ക്കു​ന്ന​തി​നും അ​തു​വ​ഴി ഏ​റെ പ്ര​ശം​സ നേ​ടു​ന്ന​തി​നും ക​ഴി​ഞ്ഞു. ജി​ല്ല​യി​ലെ മു​ക്കി​ലും മൂ​ല​യി​ലും ഓ​ടി​യെ​ത്തു​ന്ന​തി​നും ഓ​രോ പ്ര​ദേ​ശ​ത്തെ​യും ജ​ന​കീ​യ പ്ര​ശ്ന​ങ്ങ​ൾ​ക്ക് ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണു​ന്ന​തി​നും ക​ഴി​ഞ്ഞ​ത് അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന മി​ക​വി​നു​ദാ​ഹ​ര​ണ​മാ​ണ്. പി​ന്നോ​ക്ക ജി​ല്ല​യാ​യ ഇ​ടു​ക്കി​യു​ടെ വ​ള​ർ​ച്ച​യ്ക്ക് ചു​രു​ങ്ങി​യ നാ​ളു​ക​ൾ​കൊ​ണ്ട ് ചെ​യ്യാ​വു​ന്ന​തെ​ല്ലാം ചെ​യ്ത് തീ​ർ​ത്ത​ശേ​ഷ​മാ​ണ് പു​തി​യ പ​ദ​വി​യി​ലേ​ക്കു​ള്ള അ​ദ്ദേ​ഹ​ത്തി​ന്‍റെ കാ​ൽ​വ​യ്പ്.