ദേശീയ പ്ര​ഭാ​ഷ​ണ പ​ര​ന്പ​ര സംഘടിപ്പിച്ചു
Monday, February 18, 2019 10:54 PM IST
മൂ​ല​മ​റ്റം: സെ​ന്‍റ് ജോ​സ​ഫ്സ് കോ​ള​ജി​ലെ കെ​മി​സ്ട്രി വി​ഭാ​ഗം, ഡോ. ​സി​ബി ജോ​സ​ഫ് മെമ്മോ​റി​യ​ൽ ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ദേ​ശീ​യ പ്ര​ഭാ​ഷ​ണ പ​ര​ന്പ​ര സം​ഘ​ടി​പ്പി​ച്ചു. മ​ഹാ​ത്മാ​ഗാ​ന്ധി സ​ർ​വ​ക​ലാ​ശാ​ല വൈ​സ് ചാ​ൻ​സ​ല​ർ പ്ര​ഫ.​സാ​ബു തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ള​ജ് മാ​നേ​ജ​ർ റ​വ.​ഡോ. ജോ​സ് നെ​ടും​പാ​റ സി​എം​ഐ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
പ്ര​ഫ. സാ​ബു തോ​മ​സി​നേ​യും മും​ബൈ ഐ​ഐ​ടി​യി​ലെ പ്രഫ. രാ​ഘ​വ​ൻ ബി. ​സി​നോ​ജി​നേ​യും യോഗത്തിൽ ആ​ദ​രി​ച്ചു. ദേ​ശീ​യ സെ​മി​നാ​റി​ന്‍റെ പ്രൊ​സീ​ഡിം​ഗ്സും വൈ​സ് ചാ​ൻ​സ​ല​ർ പ്ര​കാ​ശ​നം ചെ​യ്തു. തി​യ​റി​റ്റി​ക്ക​ൽ കെ​മി​സ്ട്രി​യു​ടെ പ്ര​യോ​ഗി​ക സാ​ധ്യ​ത​ക​ളും ക​ന്പ്യൂ​ട്ടേ​ഷ​ണ​ൽ ര​സ​ത​ന്ത്ര​ത്തി​ലേ​യും ഓ​ർ​ഗാ​നി​ക് ശാ​സ്ത്ര​മേ​ഖ​ല​യി​ലെ ന​വീ​ന പ്ര​വ​ണ​ത​ക​ളെ​യും കു​റി​ച്ച് പ്ര​ഫ.രാ​ഘ​വ​ൻ ബി. ​സി​നോ​ജ് ക്ലാ​സ് ന​യി​ച്ചു. ര​സ​ത​ന്ത്ര വി​ഭാ​ഗം മേ​ധാ​വി ഡോ.​സാ​ജു.എം. ​സെ​ബാ​സ്റ്റ്യ​ൻ, ബ​ർ​സാ​ർ ഫാ. ​ലി​ബി​ൻ വ​ലി​യ​പ​റ​ന്പി​ൽ സി​എം​ഐ, ടോം ​മാ​ത്യു, ഓ​ർ​ഗ​നൈ​സിം​ഗ് സെ​ക്ര​ട്ട​റി ജോ​സ് ജെ​യിം​സ്, സി​സ്റ്റ​ർ സി​ജോ ഫ്രാ​ൻ​സിസ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ല്കി.