ക​ർ​ഷ​ക ആ​ത്മ​ഹ​ത്യ: സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്ന്
Monday, February 18, 2019 10:54 PM IST
ചെ​റു​തോ​ണി: ക​ർ​ഷ​ക ആ​ത്മ​ഹ​ത്യ​ക​ൾ വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട്ട് ക​ർ​ഷ​ക​രു​ടെ ആ​ശ​ങ്ക പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് ഡി​എ​ഫ്സി ഇ​ടു​ക്കി സോ​ണ്‍ യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
പ്ര​ള​യ​ത്തി​ൽ മു​ങ്ങി​പ്പോ​യ ജി​ല്ല​യി​ലെ ക​ർ​ഷ​ക​രു​ടെ ജീ​വി​തം താ​ളം​തെ​റ്റി​യ അ​വ​സ്ഥ​യാ​ണ്. ഭ​വ​ന​ങ്ങ​ളും കൃ​ഷി​യി​ട​ങ്ങ​ളും ത​ക​ർ​ന്ന് വ​രു​മാ​ന​മാ​ർ​ഗ​ങ്ങ​ൾ ഇ​ല്ലാ​താ​യ ക​ർ​ഷ​ക​ർ​ക്ക് ആ​ശ്വാ​സ​പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക​രി​ക്കാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​ക​ണം.
പ്ര​ള​യാ​ന​ന്ത​ര സം​സ്ഥാ​ന ബ​ജ​റ്റി​ലും ക​ർ​ഷ​ക​ർ​ക്ക് ആ​ശ്വാ​സ​ക​ര​മാ​യ പ്ര​ഖ്യാ​പ​ന​ങ്ങ​ൾ ഉ​ണ്ടാ​യി​ട്ടി​ല്ല. 5000 കോ​ടി രൂ​പ​യു​ടെ പാ​ക്കേ​ജ് പ്ര​ഖ്യാ​പി​ച്ചു​വെ​ങ്കി​ലും കാ​ർ​ഷി​ക ക​ടാ​ശ്വാ​സ പ​ദ്ധ​തി​ക​ളെ​കു​റി​ച്ച് വ്യ​ക്ത​ത​യു​ണ്ടാ​യി​ട്ടി​ല്ല. മൂ​ന്നു​വ​ർ​ഷം​കൊ​ണ്ട് ന​ട​പ്പാ​ക്കു​ന്ന സു​ഗ​ന്ധ​വി​ള​ക​ളു​ടെ​യും പ​ഴ​വ​ർ​ഗ​ങ്ങ​ളു​ടെ​യും ഉ​ത്പാ​ദ​ന​ക്ഷ​മ​ത വ​ർ​ധി​പ്പി​ക്ക​ൽ, ജൈ​വ​വ​ള നി​ർ​മാ​ണ യൂ​ണി​റ്റ് സ്ഥാ​പി​ക്ക​ൽ തു​ട​ങ്ങി​യ വ്യ​ക്ത​ത​യി​ല്ലാ​ത്ത പ്ര​ഖ്യാ​പ​ന​ങ്ങ​ളാ​ണ് ന​ട​ന്നി​ട്ടു​ള്ള​ത്. ക​ർ​ഷ​ക​ർ​ക്ക് അ​ടി​യ​ന്ത​ര ക​ടാ​ശ്വാ​സ പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കി അ​വ​രെ സാ​ധാ​ര​ണ ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​കെ കൊ​ണ്ടു​വ​രാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​ക​ണം. പൂ​ർ​ണ​മാ​യും ഭാ​ഗീ​ക​മാ​യും വീ​ടു​ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്ക് സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച സാ​ന്പ​ത്തി​ക സ​ഹാ​യ​ങ്ങ​ൾ ഫ​ല​പ്രാ​പ്തി​യി​ലെ​ത്തി​യി​ട്ടി​ല്ല. സാ​ന്പ​ത്തി​ക ബാ​ധ്യ​ത​യി​ൽ ജീ​വി​തം വ​ഴി​മു​ട്ടി​യ ക​ർ​ഷ​ക​ർ ജീ​വ​നൊ​ടു​ക്കി​തു​ട​ങ്ങി​യി​രി​ക്കു​ക​യാ​ണ്. ആ​ത്മ​ഹ​ത്യ ഒ​ന്നി​നും പ​രി​ഹാ​ര​മാ​ർ​ഗ​മ​ല്ലെ​ങ്കി​ലും സ​ക​ല​തും ന​ഷ്ട​പ്പെ​ട്ട ക​ർ​ഷ​ക​നെ ജീ​വി​ത​ത്തി​ലേ​ക്ക് കൈ​പി​ടി​ച്ചു​ന​ട​ത്താ​നു​ള്ള മാ​ർ​ഗ​ങ്ങ​ൾ പ​റ​ഞ്ഞു​കൊ​ടു​ക്കാ​നും ക​ർ​ഷ​ക​ന്‍റെ ജീ​വി​ത​ത്തി​ന് സു​ര​ക്ഷി​ത​ത്വം ന​ൽ​കാ​നും സ​ർ​ക്കാ​രി​നു ക​ഴി​യ​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
ചെ​റു​തോ​ണി​യി​ൽ ചേ​ർ​ന്ന യോ​ഗം ഡി​എ​ഫ്സി സോ​ണ്‍ ഡ​യ​റ​ക്ട​ർ ഫാ. ​ജി​ൻ​സ് കാ​ര​ക്കാ​ട്ട് ഉ​ദ്ഘാ​ട​നം​ചെ​യ്തു. സോ​ണ്‍ പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് കോ​യി​ക്ക​ൽ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ഷാ​ജി ഈ​ഴ​ക്കു​ന്നേ​ൽ, ടോ​മി ക​ണ്ട​ത്തി​ൽ, ജി​ജി കു​റി​ച്ചി​യി​ൽ, തോ​മ​സ് പൊ​ന്ന​ന്പേ​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.