ഹ​ർ​ത്താ​ലി​ൽ സം​ഘ​ർ​ഷം; വ​ണ്ടി​പ്പെ​രി​യാ​റ്റി​ൽ പോ​ലീ​സ് സ്റ്റേ​ഷ​ൻ ഉ​പ​രോ​ധി​ച്ചു
Monday, February 18, 2019 10:54 PM IST
വ​ണ്ടി​പ്പെ​രി​യാ​ർ: കാ​സ​ർ​ഗോ​ഡ് കൊ​ല​പാ​ത​ക​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധി​ച്ച് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ആ​ഹ്വാ​നം​ചെ​യ്ത ഹ​ർ​ത്താ​ലി​നി​ടെ കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രെ പോ​ലീ​സ് മ​ർ​ദി​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ച് യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ​ണ്ടി​പ്പെ​രി​യാ​ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ ഉ​പ​രോ​ധി​ച്ചു. ടൗ​ണി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​ന​വും ന​ട​ത്തി.
ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷാ​ജി പൈ​നാ​ട​ത്ത്, കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രാ​യ മാ​രി​യ​പ്പ​ൻ, വി​ജ​യ്, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ടി.​വി. വ​ർ​ഗീ​സ്, പ​ഞ്ചാ​യ​ത്തംം​ഗം എ​സ്. ഗ​ണേ​ശ​ൻ എ​ന്നി​വ​ർ​ക്കാ​ണ് പോ​ലീ​സ് മ​ർ​ദ​ന​ത്തി​ൽ പ​രി​ക്കേ​റ്റ​ത്. പോ​ലീ​സ് മ​ർ​ദ​ന​ത്തി​ലും ഷാ​ജി കു​രി​ശും​മൂ​ട്, റ​ഷീ​ദ്, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നേ​താ​വ് ഗ​ണേ​ശ​ൻ എ​ന്നി​വ​രെ പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്ത ന​ട​പ​ടി​യി​ലും പ്ര​തി​ഷേ​ധി​ച്ചാ​ണ് പോ​ലീ​സ് സ്റ്റേ​ഷ​ൻ ഉ​പ​രോ​ധി​ച്ച​ത്.
പോ​ലീ​സ് ലാ​ത്തി​ച്ചാ​ർ​ജി​ൽ ഗു​രു​ത​ര​മാ​യ പ​രി​ക്കേ​റ്റ ഷാ​ജി പൈ​നാ​ട​ത്തി​നെ ക​ട്ട​പ്പ​ന സെ​ന്‍റ് ജോ​ണ്‍​സ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. വൈ​കു​ന്നേ​രം നാ​ലി​ന് ആാ​രം​ഭി​ച്ച ഉ​പ​രോ​ധം ആ​റി​നു അ​വ​സാ​നി​പ്പി​ച്ചു. തു​ട​ർ​ന്നാ​ണ് വ​ണ്ടി​പ്പെ​രി​യാ​ർ ടൗ​ണി​ലേ​ക്ക് പ്ര​വ​ർ​ത്ത​ക​ർ പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി​യ​ത്.
സ​മ​രം ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഇ​ബ്രാ​ഹിം​കു​ട്ടി ക​ല്ലാ​ർ ഉ​ദ്ഘാ​ട​നം​ചെ​യ്തു. എ​ഐ​സി​സി അം​ഗം ഇ.​എം. അ​ഗ​സ്തി അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. എ​ച്ച്ആ​ർ​പി​ഇ യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് സി​റി​യ​ക് തോ​മ​സ്, ഷാ​ഹു​ൽ ഹ​മീ​ദ്, എം.​എ. റ​ഷീ​ദ്, പി.​ആ​ർ. അ​യ്യ​പ്പ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കു​മ​ളി, വ​ണ്ടി​പ്പെ​രി​യാ​ർ, പാ​ന്പ​നാ​ർ തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ​നി​ന്നും നി​ര​വ​ധി പ്ര​വ​ർ​ത്ത​ക​ർ ഉ​പ​രോ​ധ സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ത്തു.