ദു​രി​ത ബാ​ധി​ത​ർ​ക്ക് താ​ങ്ങാ​യി മ​ല​നാ​ട് സ​ഹ​ക​ര​ണ ബാ​ങ്ക്
Monday, February 18, 2019 10:54 PM IST
പീ​രു​മേ​ട്: പ്ര​ള​യ​ദു​ര​ന്ത​ത്തി​ൽ വീ​ട് ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്ക് കൈ​ത്താ​ങ്ങാ​യി വാ​ഗ​മ​ണ്‍ മ​ല​നാ​ട് സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക്. സ​ഹ​ക​ര​ണ വ​കു​പ്പു​മാ​യി സ​ഹ​ക​രി​ച്ചു ന​ട​ത്തു​ന്ന ’കെ​യ​ർ ഹോം’ ​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് വീ​ടു​ക​ൾ നി​ർ​മി​ക്കു​ന്ന​ത്. പ്ര​ള​യ​ത്തി​ൽ വീ​ട് ന​ഷ്ട​പ്പെ​ട്ട ബാ​ങ്കി​ന്‍റെ പ്ര​വ​ർ​ത്ത​ന പ​രി​ധി​യി​ലു​ള്ള നാ​ലു നി​ർ​ധ​ന കു​ടും​ബ​ങ്ങ​ൾ​ക്കാ​ണ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി വീ​ട് നി​ർ​മി​ച്ചു​ന​ല്കു​ന്ന​ത്.
ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് എം.​ടി. തോ​മ​സ്, സെ​ക്ര​ട്ട​റി എം.​എം. ജോ​സ​ഫ് എ​ന്നി​വ​ർ​ചേ​ർ​ന്ന് ആ​ദ്യ വീ​ടി​ന് ത​റ​ക്ക​ല്ലി​ട്ടു. സ​മ​യ​ബ​ന്ധി​ത​മാ​യി ഭ​വ​ന നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കു​മെ​ന്ന് ബാ​ങ്ക് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.