നി​രോ​ധി​ച്ച കീ​ട​നാ​ശി​നി ഉ​പ​യോ​ഗം: പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി
Monday, February 18, 2019 10:55 PM IST
കു​മ​ളി: കു​മ​ളി പ​ഞ്ചാ​യ​ത്തി​ൽ നി​രോ​ധി​ച്ച കീ​ട​നാ​ശി​നി​യു​ടെ ഉ​പ​യോ​ഗം ത​ട​യു​ന്ന​തി​ന് കൃ​ഷി​വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി. കീ​ട​നാ​ശി​നി വി​ൽ​പ​ന കേ​ന്ദ്ര​ത്തി​ലും ക​ർ​ഷ​ക​രു​ടെ കൃ​ഷി​സ്ഥ​ല​ത്തും ഏ​തു​വി​ധ​ത്തി​ലു​ള്ള കീ​ട​നാ​ശ​നി​ക​ളാ​ണ് വി​ൽ​പ​ന ന​ട​ത്തു​ന്ന​തെ​ന്നും ഉ​പ​യോ​ഗി​ക്കു​ന്ന​തെ​ന്നും പ​രി​ശോ​ധി​ച്ചു.
കി​ട​നാ​ശ​നി കൃ​ത്യ​മാ​യ അ​ള​വി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നും വ​ളം, കീ​ടം, സു​ര​ക്ഷി​ത കാ​ല​ഘ​ട്ടം, സു​ര​ക്ഷി​ത​മാ​യ ഉ​പ​യോ​ഗം എ​ന്നി​വ​യേ​ക്കു​റി​ച്ച് ബോ​ധ​വ​ൽ​ക​ര​ണം ന​ട​ത്തും. കീ​ട​നാ​ശി​നി, വ​ളം ത​ളി​ക്കു​ന്ന ക​ർ​ഷ​ക​തൊ​ഴി​ലാ​ളി​ക​ളു​ടെ വി​വ​രം ശേ​ഖ​രി​ക്കു​ന്ന​തി​നും ര​ജി​സ്ട്രേ​ഷ​ൻ ഏ​ർ​പ്പെ​ടു​ത്തു​ന്ന​തി​നും നി​ശ്ചി​ത മാ​തൃ​ക​യി​ൽ കൃ​ഷി​ഭ​വ​നി​ൽ അ​പേ​ക്ഷ ന​ൽ​ക​ണം.
പ​രി​ശോ​ധ​ന​യ്ക്ക് കു​മ​ളി കൃ​ഷി ഓ​ഫീ​സ​ർ ആ​ശ ശ​ശി, കൃ​ഷി അ​സി​സ്റ്റ​ന്‍റ് വി.​കെ. ഷി​ബു എ​ന്നി​വ​ർ നേ​തൃ​ത്വം​ന​ൽ​കി.