നെ​ടു​ങ്ക​ണ്ടം ബ്ലോ​ക്കു പ​ഞ്ചാ​യ​ത്തി​ന് 67.99 കോ​ടി​യു​ടെ ബ​ജ​റ്റ്
Monday, February 18, 2019 10:55 PM IST
നെ​ടു​ങ്ക​ണ്ടം: നെ​ടു​ങ്ക​ണ്ടം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് 67.99 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി​ക​ൾ അം​ഗീ​ക​രി​ച്ചു. വൈ​സ്പ്ര​സി​ഡ​ന്‍റ് ഷേ​ർ​ളി വി​ൽ​സ​ണ്‍ അ​വ​ത​രി​പ്പി​ച്ച ബ​ജ​റ്റി​ൽ 68.35 കോ​ടി രൂ​പ​യു​ടെ വ​ര​വും 67.99 കോ​ടി രൂ​പ ചെ​ല​വും 35.87 ല​ക്ഷം രൂ​പ നീ​ക്കി​യി​രി​പ്പും പ്ര​തീ​ക്ഷി​ക്കു​ന്നു.
ജ​ന​കീ​യാ​സൂ​ത്ര​ണ പ​ദ്ധ​തി​യി​ൽ പൊ​തു​വി​ഭാ​ഗം 5.59 കോ​ടി, പ​ട്ടി​ക​ജാ​തി വി​ഭാ​ഗം 96.88 ല​ക്ഷം, പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗം 14.44 ല​ക്ഷം, ജ​ന​റ​ൽ പ​ർ​പ്പ​സ് 44.93 ല​ക്ഷം, മെ​യി​ന്‍റ​ന​ൻ​സ് ഗ്രാ​ന്‍റ് 74.03 ല​ക്ഷം, തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി 52.15 കോ​ടി തു​ട​ങ്ങി​യ​വ​യും ബ​ജ​റ്റി​ന്‍റെ ഭാ​ഗ​മാ​യി​ട്ടു​ണ്ട്.
മൂ​ന്നാ​ർ - രാ​മ​ക്ക​ൽ​മേ​ട് - തേ​ക്ക​ടി എ​ന്നീ വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​ക​ളെ ബ​ന്ധി​പ്പി​ച്ചു​ള്ള ലി​ങ്കേ​ജ് ടൂ​റി​സം പ​ദ്ധ​തി​ക്കാ​യി 25 ല​ക്ഷം രൂ​പ വ​ക​യി​രു​ത്തി. വി​നോ​ദ സ​ഞ്ചാ​രി​ക​ൾ​ക്ക് കു​റ​ഞ്ഞ​ചെ​ല​വി​ൽ താ​മ​സ​സൗ​ക​ര്യം അ​മി​നി​റ്റി സെ​ന്‍റ​ർ വ​ഴി ല​ഭ്യ​മാ​ക്കും. വ​നി​താ വി​ക​സ​നം ല​ക്ഷ്യ​മാ​ക്കി ഷീ- ​ഓ​ട്ടോ​റി​ക്ഷ​ക​ൾ വാ​ങ്ങി​ന​ൽ​കും. 70,000 രൂ​പ വീ​ത​മാ​ണ് ന​ൽ​കു​ന്ന​ത്. പ​ദ്ധ​തി​ക്കാ​യി 15 ല​ക്ഷം രൂ​പ നീ​ക്കി​വ​ച്ചു.
ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കാ​യി മോ​ട്ടോ​റൈ​സ്ഡ് വീ​ൽ​ചെ​യ​റു​ക​ൾ ന​ൽ​കും. ഇ​തി​നാ​യി 16 ല​ക്ഷം രൂ​പ വ​ക​യി​രു​ത്തി​യി​ട്ടു​ണ്ട്. പാ​ലി​യേ​റ്റീ​വ് കെ​യ​റി​ന് വേ​ണ്ടി 14 ല​ക്ഷം രൂ​പ വ​ക​യി​രു​ത്തി​യ​പ്പോ​ൾ ഡ​യാ​ലി​സി​സ് ചെ​യ്യേ​ണ്ടി​വ​രു​ന്ന വൃ​ക്ക​രോ​ഗി​ക​ൾ​ക്ക് പ്ര​തി​മാ​സം 1200 രൂ​പ​വീ​തം ന​ൽ​കു​ന്ന പ​ദ്ധ​തി​ക്ക് 15 ല​ക്ഷം രൂ​പ​യും ഉ​ൾ​ക്കൊ​ള്ളി​ച്ചു.
നെ​ടു​ങ്ക​ണ്ടം വ​നി​ത കാ​ർ​ഷി​ക വി​പ​ണ​ന കേ​ന്ദ്രം ഒ​ന്നാം​ഘ​ട്ട നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി 35 ല​ക്ഷം രൂ​പ​യും തൂ​ക്കു​പാ​ലം ക​ർ​ഷ​ക മാ​ർ​ക്ക​റ്റ് കെ​ട്ടി​ട​ത്തി​ന്‍റെ അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​ത്തി​നാ​യി 25 ല​ക്ഷം രൂ​പ​യും പ്ര​ള​യ​ദു​രി​ത​ത്തി​ൽ​പെ​ട്ട ക്ഷീ​ക​ർ​ഷ​ക​ർ​ക്ക് ഇ​ൻ​സെ​ന്‍റീ​വാ​യി 25 ല​ക്ഷം രൂ​പ​യും വ​ക​യി​രു​ത്തി.
ബ്ലോ​ക്ക് ഓ​ഫീ​സ് ഭി​ന്ന​ശേ​ഷി - സ്ത്രീ - ​ബാ​ല​സൗ​ഹൃ​ദ ഓ​ഫീ​സാ​ക്കി മാ​റ്റു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും. പ​ട്ടി​ക​ജാ​തി പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ങ്ങ​ളു​ടെ ക്ഷേ​മ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ​പെ​ടു​ത്തി വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള പ​ഠ​ന​മു​റി നി​ർ​മാ​ണ​ത്തി​ന് 54 ല​ക്ഷം രൂ​പ​യും അ​ടി​സ്ഥാ​ന സൗ​ക​ര്യ​മു​ൾ​പ്പെ​ടെ മ​റ്റു​വി​ക​സ​ന പ​ദ്ധ​തി​ക​ൾ​ക്കാ​യി 56.88 ല​ക്ഷം രൂ​പ​യും വ​ക​യി​രു​ത്തി.
ബ​ജ​റ്റ് അ​വ​ത​ര​ണ​യോ​ഗ​ത്തി​ൽ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മു​കേ​ഷ് മോ​ഹ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ റെ​ജി പ​ന​ച്ചി​ക്ക​ൽ, തോ​മ​സ് തെ​ക്കേ​ൽ, സി​ന്ധു സു​കു​മാ​ര​ൻ നാ​യ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.