പോ​ലീ​സ് വാ​ഹ​ന​ത്തി​നു​നേ​രെ ആ​ക്ര​മ​ണം: നാ​ലു യു​വാ​ക്ക​ളെ അ​റ​സ്റ്റു​ചെ​യ്തു
Monday, February 18, 2019 10:55 PM IST
നെ​ടു​ങ്ക​ണ്ടം: പോ​ലീ​സ് വാ​ഹ​ന​ത്തി​നു​നേ​രെ ക​ല്ലേ​റ്. നാ​ല് യു​വാ​ക്ക​ൾ അ​റ​സ്റ്റി​ൽ. ഇ​ന്ന​ലെ പു​ല​ർ​ച്ചെ 2.30-ഓ​ടെ നെ​ടു​ങ്ക​ണ്ട​ത്തി​നു​സ​മീ​പം ക​വു​ന്തി​യി​ലാ​ണ് സം​ഭ​വം.
വ​ലി​യ​തോ​വാ​ള​യി​ൽ​നി​ന്നും നെ​ടു​ങ്ക​ണ്ട​ത്തേ​ക്കു മ​ട​ങ്ങു​ക​യാ​യി​രു​ന്ന നെ​ടു​ങ്ക​ണ്ടം സ്റ്റേ​ഷ​നി​ലെ എ​സ്ഐ റെ​ജി​മോ​നും സം​ഘ​വും സ​ഞ്ച​രി​ച്ചി​രു​ന്ന വാ​ഹ​ന​ത്തി​നു​നേ​രെ ഇ​രു​ട്ടി​ൽ ക​ല്ലേ​റു​ന​ട​ത്തു​ക​യാ​യി​രു​ന്നു.
നെ​ടു​ങ്ക​ണ്ടം താ​ഴ​ത്തേ​ട​ത്ത് ജ​സ്റ്റി​ൻ ജോ​സ​ഫ്(22), പു​ളി​ക്ക​ക്കു​ന്നേ​ൽ സ​ച്ചി​ൻ(21), കാ​ക്ക​നാ​ട്ട് ജോ​ബി(21), പാ​ത്തി​ക്ക​ൽ സു​ബി​ൻ(20) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ക​ല്ലേ​റി​ൽ വാ​ഹ​ന​ത്തി​ന്‍റെ മു​ക​ൾ​ഭാ​ഗ​ത്തും വ​ശ​ങ്ങ​ളി​ലും കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു. 25000 രൂ​പ​യു​ടെ നാ​ശ​ന​ഷ്ട​മു​ണ്ടാ​യ​താ​യാ​ണ് വി​ല​യി​രു​ത്ത​ൽ. അ​പ്ര​തീ​ക്ഷി​ത ആ​ക്ര​ണ​ത്തി​ൽ വാ​ഹ​ന​ത്തി​ന്‍റെ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ടാ​തി​രു​ന്ന​തി​നാ​ൽ വ​ൻ അ​പ​ക​ടം ഒ​ഴി​വാ​യി.
വ​ലി​യ​തോ​വാ​ള​യി​ൽ ന​ട​ന്ന ഗാ​ന​മേ​ള​യ്ക്കി​ടെ ബ​ഹ​ളം​വ​ച്ച യു​വാ​ക്ക​ളെ പോ​ലി​സ് താ​ക്കീ​തു​ചെ​യ്ത​താ​ണ് ക​ല്ലേ​റി​ൽ ക​ലാ​ശി​ച്ച​ത്.
ഇ​വി​ടെ സം​ഘ​ർ​ഷ​മു​ണ്ടാ​യ​ത​റി​ഞ്ഞ് ര​ണ്ടു​വാ​ഹ​ന​ങ്ങ​ളി​ൽ പോ​ലി​സ് എ​ത്തി​യി​രു​ന്നു. ബ​ഹ​ളം​വ​ച്ച​വ​രെ താ​ക്കീ​തു​ചെ​യ്യു​ക​യും ചെ​യ്തു.
തു​ട​ർ​ന്ന് ഗാ​ന​മേ​ള​യ്ക്കു​ശേ​ഷം മ​ട​ങ്ങി​യ വാ​ഹ​ന​ത്തി​നു​നേ​രെ ക​വു​ന്തി​യി​ൽ സം​ഘം ആ​ക്ര​മ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു. പൊ​തു​മു​ത​ൽ ന​ശി​പ്പി​ച്ച​തി​ന് പ്ര​തി​ക​ൾ​ക്കെ​തി​രേ കേ​സെ​ടു​ത്തു. പ്ര​തി​ക​ളെ നെ​ടു​ങ്ക​ണ്ടം ഒ​ന്നാം​ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി. സം​ഭ​വ​സ​മ​യ​ത്ത് പ്ര​തി​ക​ൾ മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്നെ​ന്ന് പോ​ലി​സ് പ​റ​ഞ്ഞു.