നാ​ടി​ന് ആ​ഘോ​ഷ​മാ​യി മ​ഹി​ളാമ​ന്ദി​ര​ത്തി​ലെ പെ​ണ്‍​കു​ട്ടി​ക​ളു​ടെ മം​ഗ​ല്യം
Monday, February 18, 2019 11:06 PM IST
ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ മ​ഹി​ളാ മ​ന്ദി​ര​ത്തി​ലെ നാ​ലു പെ​ണ്‍​കു​ട്ടി​ക​ൾ​ക്ക് സ​ർ​ക്കാ​രി​ന്‍റെ​യും സ​ഹൃ​ദ​യ​രു​ടെ​യും ആ​ശി​ർ​വാ​ദ​ത്തി​ൽ മം​ഗ​ല്യ​ഭാ​ഗ്യം. വ​നി​താ ശി​ശു വി​ക​സ​ന​വ​കു​പ്പി​ന്‍റെ​യും ന​ഗ​ര​സ​ഭ​യു​ടെ​യും കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ​ർ​ക്കാ​ർ മ​ഹി​ളാ​മ​ന്ദി​ര​ത്തി​ലെ വി.​ജെ. ഗോ​പി​ക, എ​സ്. ശ്രീ​ക്കു​ട്ടി, ശാ​ലി​നി, അ​യ്ടു ബ​റു​വ എ​ന്നി​വ​രു​ടെ വി​വാ​ഹ​മാ​ണ് നാ​ടി​ന്‍റെ ആ​ഘോ​ഷ​മാ​യ​ത്. ഹി​ന്ദു ആ​ചാ​ര​പ്ര​കാ​ര​മാ​യി​രു​ന്നു ച​ട​ങ്ങു​ക​ൾ. രാ​വി​ലെ 11നു ​മു​ന്പ്് വ​ര​ൻ​മാ​രു​ടെ സം​ഘ​ങ്ങ​ളെ​ത്തി. പി​ന്നാ​ലെ നാ​ലു​കാ​റു​ക​ളി​ലാ​യി വി​വാ​ഹ​വേ​ഷ​ത്തി​ൽ യു​വ​തി​ക​ളും. തു​ട​ർ​ന്ന് വി​ശി​ഷ്ടാ​തി​ഥി​ക​ൾ ചേ​ർ​ന്ന് വ​ധൂ​വ​ര​ൻ​മാ​ർ​ക്ക് വ​ൻ വ​ര​വേ​ല്പു​ന​ല്കി.

പാ​ല​ക്കാ​ട് ആ​ല​ത്തൂ​ർ പാ​ണ്ട​ൻ​കോ​ട് ച​ന്ദ്ര​ന്‍റെ മ​ക​ൻ വി​ജ​യ​കു​മാ​ർ വി.​ജെ ഗോ​പി​ക​യ്ക്കും വി​ജ​യ​കു​മാ​റി​ന്‍റെ സ​ഹോ​ദ​ര​ൻ വി​പി​ൻ​കു​മാ​ർ ശ്രീ​ക്കു​ട്ടി​ക്കും താ​ലി​ചാ​ർ​ത്തി. അ​ന്പ​ല​പ്പു​ഴ ക​ക്കാ​ഴം ക​ണ്ണം​പു​ള്ളി​ൽ രാ​ധാ​കൃ​ഷ്ണ​ന്‍റെ മ​ക​ൻ യ​ദു​കൃ​ഷ്ണ​ൻ ശാ​ലി​നി​ക്കും മാ​ള പൂ​വ​ത്തു​ശേ​രി പ​ടി​ഞ്ഞാ​റേ വാ​രി​യ​ത്ത് ശ​ങ്ക​ര​വാ​ര്യ​രു​ടെ മ​ക​ൻ ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ അ​യ്ടു​വി​നും മി​ന്നു​ചാ​ർ​ത്തി. എ.​എം. ആ​രി​ഫ് എം​എ​ൽ​എ​യും ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ തോ​മ​സ് ജോ​സ​ഫും യു​വ​തി​ക​ളു​ടെ കൈ​പി​ടി​ച്ച് വ​ര​ൻ​മാ​രെ ഏ​ല്പി​ച്ചു. വി​പി​ൻ​കു​മാ​റും വി​ജ​യ​കു​മാ​റും ക​ർ​ഷ​ക​രാ​ണ്. യ​ദു​കൃ​ഷ്ണ​ൻ ക​ട ന​ട​ത്തു​ന്നു.

കൊ​ച്ചി ദേ​വ​സ്വം ബോ​ർ​ഡി​നു കീ​ഴി​ലെ കു​ഴൂ​ർ ക്ഷേ​ത്ര​ത്തി​ൽ ക​ഴ​ക​ക്കാ​ര​നാ​ണ് ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ. 24കാ​രി ഗോ​പി​ക ഇം​ഗ്ലീ​ഷി​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​ധാ​രി​യാ​ണ്. 21 കാ​രി​യാ​യ ശ്രീ​ക്കു​ട്ടി ഹോ​ട്ട​ൽ മാ​നേ​ജു​മെ​ന്‍റി​ൽ ഡി​പ്ലോ​മ നേ​ടി​യി​ട്ടു​ണ്ട്. ഇ​രു​വ​രും ആ​റു​വ​യ​സു​ള്ള​പ്പോ​ൾ മ​ന്ദി​ര​ത്തി​ലെ​ത്തി​യ​താ​ണ്. ശാ​ലി​നി​യും അ​യ്ടു ബ​റു​വ​യും മ​ന്ദി​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി​ട്ട് ഒ​രു​വ​ർ​ഷ​മാ​കു​ന്ന​തേ​യു​ള്ളൂ.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കെ.​ടി. മാ​ത്യു, മു​നി​സി​പ്പ​ൽ വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ സി. ​ജ്യോ​തി​മോ​ൾ, മ​ഹി​ളാ​മ​ന്ദി​രം മാ​നേ​ജിം​ഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ ബി​ന്ദു തോ​മ​സ്, സൂ​പ്ര​ണ്ട് വി.​എ. നി​ഷ​മോ​ൾ, ന​ഗ​ര​സ​ഭ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ​രാ​യ എ.​എ. റ​സാ​ഖ്, മ​ഹി​ളാ​മ​ന്ദി​രം മാ​നേ​ജിം​ഗ് ക​മ്മി​റ്റി​യം​ഗം എ.​എ​ൻ പു​രം ശി​വ​കു​മാ​ർ, കൗ​ണ്‍​സി​ല​ർ​മാ​ർ, ജി​ല്ലാ വ​നി​താ ശി​ശു​വി​ക​സ​ന ഓ​ഫീ​സ​ർ എ​സ്. മി​നി​മോ​ൾ, ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ ആ​ഘോ​ഷ​ത്തി​നു നേ​തൃ​ത്വം ന​ൽ​കി.

ന​ഗ​ര​സ​ഭ​യി​ലെ കൗ​ണ്‍​സി​ല​ർ​മാ​രും ഉ​ദ്യോ​ഗ​സ്ഥ​രും മ​ഹി​ളാ​മ​ന്ദി​രം മാ​നേ​ജിം​ഗ് ക​മ്മി​റ്റി​യം​ഗ​ങ്ങ​ളും ചി​ല സു​മ​ന​സു​ക​ളു​മാ​ണ് വി​വാ​ഹ​ത്തി​ന്‍റെ ചെ​ല​വ് പൂ​ർ​ണ​മാ​യും വ​ഹി​ച്ച​ത്. അ​ഞ്ചു​പ​വ​ൻ വീ​തം സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ നാ​ലു​യു​വ​തി​ക​ൾ​ക്കും സ​മ്മാ​ന​മാ​യി ന​ൽ​കി. സെ​ന്‍റ് ജോ​സ​ഫ്സ് കോ​ള​ജി​ലെ മു​ൻ അ​ധ്യാ​പി​ക പ്ര​ഫ. ആ​നി​യു​ടെ വ​ക​യാ​യി​രു​ന്നു വി​വാ​ഹ​വ​സ്ത്ര​ങ്ങ​ൾ. എ​സ്ഡി കോ​ള​ജി​ലെ പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ളും യു​ഐ​ടി വി​ദ്യാ​ർ​ഥി​ക​ളും ചേ​ർ​ന്ന് ആ​യി​രം പേ​രു​ടെ സ​ദ്യ​യൊ​രു​ക്കി.