ഹൈ​ക്കോ​ട​തി ജ​ഡ്ജി​യു​ടെ വാ​ഹ​നം ത​ട​ഞ്ഞ​യാ​ൾ അ​റ​സ്റ്റി​ൽ
Monday, February 18, 2019 11:06 PM IST
അ​ന്പ​ല​പ്പു​ഴ: ഹൈ​ക്കോ​ട​തി ജ​ഡ്ജി​യു​ടെ വാ​ഹ​നം ത​ട​ഞ്ഞ കേ​സി​ൽ ഒ​രാ​ളെ പി​ടി​കൂ​ടി. പു​റ​ക്കാ​ട് കാ​വി​ൽ പു​ര​യി​ട​ത്തി​ൽ ഷാ​ജി എ​ന്ന ഉ​ല്ലാ​സി (40)നെ ​ആ​ണ് അ​ന്പ​ല​പ്പു​ഴ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്. ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി പ​ത്തോ​ടെ ദേ​ശീ​യ​പാ​ത​യി​ൽ ക​രൂ​ർ ഭാ​ഗ​ത്താ​യി​രു​ന്നു സം​ഭ​വം.
സ​മീ​പ​ത്തെ ക്ഷേ​ത്ര​ത്തി​ലെ താ​ല​പ്പൊ​ലി ക​ട​ന്നു​പോ​കു​ന്ന സ​മ​യ​ത്ത് തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്നും എ​റ​ണാ​കു​ള​ത്തേ​ക്കു വ​രി​ക​യാ​യി​രു​ന്ന ഹൈ​ക്കോ​ട​തി ജ​ഡ്ജ് ടി.​വി. അ​നി​ൽ​കു​മാ​റി​ന്‍റെ വാ​ഹ​ന​മാ​ണ് ഉ​ല്ലാ​സ് ത​ട​ഞ്ഞ​ത്. ഗ​ണ്‍​മാ​ൻ ഉ​ദ​യ​കു​മാ​റി​നെ അ​സ​ഭ്യം പ​റ​യു​ക​യും വാ​ക്കേ​റ്റ​ത്തി​ൽ ഏ​ർ​പ്പെ​ടു​ക​യും ചെ​യ്തെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.
പ​രാ​തി​യെ തു​ട​ർ​ന്ന് അ​ന്പ​ല​പ്പു​ഴ പോ​ലീ​സ് ഇ​യാ​ളെ അ​റ​സ്റ്റു ചെ​യ്തു.