പൂ​ട്ടി​യ ചി​ട്ടി​ക്ക​ന്പ​നി​ക്കെ​തി​രേ പ​രാ​തി പ്ര​വാ​ഹം
Monday, February 18, 2019 11:06 PM IST
തു​റ​വൂ​ർ: ഇ​രി​ങ്ങാ​ല​ക്കു​ട ആ​സ്ഥാ​ന​മാ​യു​ള്ള അ​നു​ഗ്ര​ഹ ടി.​എ​ൻ.​ടി ചി​ട്ടി ക​ന്പ​നി​യു​ടെ കു​ത്തി​യ​തോ​ട് ശാ​ഖ പൂ​ട്ടി. ല​ക്ഷ​ക്ക​ണ​ക്കി​നു രൂ​പ ന​ഷ്ട​മാ​യ ചി​റ്റാ​ള​മാ​രും നി​ക്ഷേ​പ​ക​രും കു​ത്തി​യ​തോ​ട് പോ​ലി​സി​ൽ പ​രാ​തി ന​ൽ​കി. പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ചി​ട്ടി​ക​ന്പ​നി ഉ​ട​മ​ക​ൾ​ക്കെ​തി​രേ കു​ത്തി​യ​തോ​ട് പോ​ലീ​സ് കേ​സെ​ടു​ത്തു. കു​ത്തി​യ​തോ​ട്ടെ പോ​സ്റ്റോ​ഫീ​സ് കെ​ട്ടി​ട​ത്തി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ഓ​ഫീ​സ് ക​ഴി​ഞ്ഞ ദി​വ​സം വൈ​കു​ന്നേ​ര​മാ​ണ് അ​ട​ച്ചു​പൂ​ട്ടി​യ​ത്. സം​ശ​യം​തോ​ന്നി​യ ഫീ​ൽ​ഡ് ജീ​വ​ന​ക്കാ​രോ​ട് ഹെ​ഡ് ഓ​ഫീ​സി​ലെ പ്ര​ധാ​ന വ്യ​ക്തി മ​രി​ച്ച​താ​ണ് കാ​ര​ണ​മെ​ന്നാ​ണ് അ​റി​യി​ച്ച​ത്.
ഒ​ന്പ​തു വ​ർ​ഷ​മാ​യി പ്ര​വ​ർ​ത്തി​ച്ചു വ​ന്നി​രു​ന്ന ചി​ട്ടി സ്ഥാ​പ​ന​ത്തി​ൽ ഓ​ഫീ​സ്, ഫീ​ൽ​ഡ് ജീ​വ​ന​ക്കാ​ര​ട​ക്കം 20ഓ​ളം വ​നി​ത​ക​ളാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. സ്ത്രീ​ക​ളാ​ണ് വീ​ടു​ക​ളി​ൽ നി​ന്നും ക​ട​ക​ളി​ൽ നി​ന്നും ദി​വ​സം / ആ​ഴ്ച, മാ​സ ക​ണ​ക്കി​ൽ ചി​ട്ടി​ത്തു​ക ശേ​ഖ​രി​ച്ചി​രു​ന്ന​ത്.
ചി​ട്ടി​ക്കും നി​ക്ഷേ​പ​ങ്ങ​ൾ​ക്കു​മാ​യി 10,000 മു​ത​ൽ മൂ​ന്നു​ല​ക്ഷം വ​രെ അ​ട​ച്ച​വ​രാ​ണ് ഭൂ​രി​ഭാ​ഗ​വും. കേ​ര​ള​ത്തി​ലെ വി​വി​ധ ജി​ല്ല​ക​ളി​ലാ​യി 50ഓ​ളം ശാ​ഖ​ക​ളാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ഹെ​ഡ് ഓ​ഫീ​സും മ​റ്റ് ശാ​ഖ​ക​ളും ഉ​ട​മ​ക​ളു​ടെ വീ​ടും പൂ​ട്ടി​യ നി​ല​യി​ലാ​ണെ​ന്നാ​ണ് ല​ഭി​ക്കു​ന്ന വി​വ​രം. എ​റ​ണാ​കു​ളം പ​റ​വൂ​ർ കു​ഞ്ഞി​തൈ സ്വ​ദേ​ശി​യും പ​രേ​ത​നാ​യ കു​റു​പ്പ​ശേ​രി തോ​മ​സി​ന്‍റെ മ​ക്ക​ളാ​യ നെ​ൽ​സ​ൻ, ടെ​ൻ​സ​ൻ എ​ന്നി​വ​രാ​ണ് ചി​ട്ടി ക​ന്പ​നി​യു​ട​മ​ക​ൾ. ഇ​വ​രു​ടെ പേ​രു​ക​ളു​ടെ ആ​ദ്യാ​ക്ഷ​ര​ങ്ങ​ൾ ചേ​ർ​ത്ത് ടി.​എ​ൻ.​ടി. എ​ന്ന പേ​രി​ലാ​ണ് ചി​ട്ടി​സ്ഥാ​പ​നം പ്ര​വ​ർ​ത്തി​ച്ചു വ​ന്നി​രു​ന്ന​ത്.
ചി​ട്ടി ക​ള​ക്ഷ​ൻ എ​ടു​ത്ത് ഓ​ഫീ​സി​ൽ അ​താ​തു ദി​വ​സം അ​ട​ച്ചി​രു​ന്ന ഭൂ​രി​ഭാ​ഗം വ​രു​ന്ന പാ​വ​പ്പെ​ട്ട കു​ടും​ബ​ങ്ങ​ളി​ലെ വ​നി​ത​ക​ൾ ഇ​നി എ​ന്തു ചെ​യ്യു​മെ​ന്ന​റി​യാ​തെ അ​ങ്ക​ലാ​പ്പി​ലാ​ണ്. ചി​ല ചി​റ്റാ​ള·ാ​ർ ത​ങ്ങ​ളെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന​താ​യും ചി​ട്ടി ഉ​ട​മ​ക​ൾ​ക്കെ​തി​രേ​ര ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും കാ​ണി​ച്ച് ക​ള​ക്ഷ​ൻ ഏ​ജ​ന്‍റു​മാ​ർ ഒ​പ്പി​ട്ട പ​രാ​തി​യും പോ​ലീ​സി​ൽ ന​ൽ​കി​യി​ട്ടു​ണ്ട്.
സ്റ്റേ​ഷ​നി​ൽ നി​ത്യേ​ന ല​ഭി​ക്കു​ന്ന പ​രാ​തി​ക​ളു​ടെ എ​ണ്ണം കൂ​ടു​ക​യാ​ണെ​ന്നും നൂ​റു​ക​ണ​ക്കി​നു ചി​റ്റാ​ള·ാ​രു​ടെ ഒ​രു​കോ​ടി​യി​ല​ധി​കം രൂ​പ ന​ഷ്ട​പ്പെ​ട്ട​താ​യാ​ണ് പ്രാ​ഥ​മി​ക വി​വ​ര​മെ​ന്നും കു​ത്തി​യ​തോ​ട് എ​സ്ഐ ജ​യ​ൻ പ​റ​ഞ്ഞു.