ഭ​വ​ന​നാ​ശം സം​ഭ​വി​ച്ച 53,385 പേ​ർ​ക്ക് ധ​ന​സ​ഹാ​യം ന​ല്കി
Monday, February 18, 2019 11:06 PM IST
ആ​ല​പ്പു​ഴ: പ്ര​ള​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ല​യി​ൽ ഭ​വ​ന​നാ​ശം സം​ഭ​വി​ച്ച 53,385 ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് ഇ​തു​വ​രെ ധ​ന​സ​ഹാ​യം അ​നു​വ​ദി​ച്ച​താ​യി ക​ള​ക്ട​ർ. 75 ശ​ത​മാ​ന​ത്തി​നു മു​ക​ളി​ൽ പൂ​ർ​ണ​മാ​യി ഭ​വ​ന​നാ​ശം സം​ഭ​വി​ച്ചു​വെ​ന്ന് സം​യു​ക്ത പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി​യ 1162 അ​പേ​ക്ഷ​ക​രെ നാ​ലു​ല​ക്ഷം രൂ​പ ന​ല്കി പു​തി​യ വീ​ടു വ​ച്ചു​ന​ല്കു​ന്ന പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഇ​വ​രി​ൽ 800 പേ​ർ​ക്ക് ആ​ദ്യ​ഗ​ഡു​വും ആ​ദ്യ​ഘ​ട്ടം പൂ​ർ​ത്തീ​ക​രി​ച്ച 239 പേ​ർ​ക്ക് ര​ണ്ടാം​ഘ​ട്ട ധ​ന​സ​ഹാ​യ​വും ന​ല്കി​യി​ട്ടു​ണ്ടെ​ന്നും ക​ള​ക്ട​ർ എ​സ്. സു​ഹാ​സ് അ​റി​യി​ച്ചു.
15 ശ​ത​മാ​നം ഭ​വ​ന​നാ​ശം സം​ഭ​വി​ച്ച 30,472 അ​പേ​ക്ഷ​ക​രി​ൽ 28,596 പേ​ർ​ക്കും 16 മു​ത​ൽ 29 ശ​ത​മാ​നം വ​രെ നാ​ശം സം​ഭ​വി​ച്ച 17466 പേ​രി​ൽ 17-56 ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്കും 30 മു​ത​ൽ 59 ശ​ത​മാ​നം വ​രെ ഭ​വ​ന​നാ​ശം സം​ഭ​വി​ച്ച 9252 പേ​രി​ൽ 4771 പേ​ർ​ക്കും 60 മു​ത​ൽ 74 ശ​ത​മാ​നം വ​രെ ഭ​വ​ന​നാ​ശം സം​ഭ​വി​ച്ച 3737 പേ​രി​ൽ 1688 പേ​ർ​ക്കും ധ​ന​സ​ഹാ​യം ന​ല്കി​യി​ട്ടു​ണ്ട്. കൂ​ടാ​തെ കോ-​ഓ​പ്പ​റേ​റ്റീ​വ് വ​കു​പ്പു മു​ഖേ​ന സ​ർ​ക്കാ​ർ ന​ട​പ്പി​ലാ​ക്കു​ന്ന കെ​യ​ർ​ഹോം പ​ദ്ധ​തി പ്ര​കാ​രം 199 അ​പേ​ക്ഷ​ക​ൾ ല​ഭി​ച്ച​തി​ൽ ആ​വ​ശ്യ​മാ​യ രേ​ഖ​ക​ൾ​ഹാ​ജ​രാ​ക്കി​യ 114 പേ​ർ​ക്ക് ആ​ദ്യ​ഗ​ഡു ന​ല്കി. സ്പോ​ണ്‍​സ​ർ​ഷി​പ്പി​ലൂ​ടെ 167 വീ​ടു​ക​ളും ജി​ല്ല​യി​ലെ വി​വി​ധ​യി​ട​ങ്ങ​ളി​ൽ നി​ർ​മി​ക്കു​ന്നു​ണ്ട്.
പ്ര​ള​യ​ത്തി​ൽ പൂ​ർ​ണ​മാ​യി വീ​ടി​നു നാ​ശം സം​ഭ​വി​ക്കു​ക​യും വീ​ടു​ക​ൾ വാ​സ​യോ​ഗ്യ​മ​ല്ലാ​താ​യ​തി​നെ തു​ട​ർ​ന്ന് ബ​ന്ധു​വീ​ടു​ക​ളി​ൽ അ​ഭ​യം പ്രാ​പി​ക്കു​ക​യും ഷെ​ഡു​കെ​ട്ടി താ​മ​സി​ക്കു​ക​യും ചെ​യ്യു​ന്ന​വ​ർ റീ​ബി​ൽ​ഡ് ആ​പ്പി​ൽ ഉ​ൾ​പ്പെ​ടാ​തി​രി​ക്കു​ന്നു​വെ​ന്നും അ​പ്പീ​ൽ ന​ല്കി​യി​ട്ടും ധ​ന​സ​ഹാ​യം ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നും നൂ​റു​ശ​ത​മാ​നം നാ​ശ​മു​ണ്ടാ​യ പ​ല​രും ഇ​നി​യും അ​പ്പീ​ൽ ന​ല്കി​യി​ട്ടി​ല്ലെ​ന്നു​മു​ള്ള കാ​ര്യ​ങ്ങ​ൾ ശ്ര​ദ്ധ​യി​ൽ പെ​ട്ടി​ട്ടു​ണ്ട്.
ക​ള​ക്ട​ർ നേ​രി​ട്ടു ന​ട​ത്തി​യ റീ​ബി​ൽ​ഡ് റി​വ്യൂ മീ​റ്റിം​ഗു​ക​ളി​ൽ നി​ർ​ദേ​ശി​ച്ച​തു പ്ര​കാ​രം പൂ​ർ​ണ​മാ​യും വീ​ടു​ന​ശി​ച്ച​തും ആ​പ്പി​ൽ ഉ​ൾ​പ്പെ​ടാ​തി​രു​ന്ന​തു​മാ​യ കേ​സു​ക​ൾ ലി​സ്റ്റ് അ​പ്പീ​ൽ അ​ധി​കാ​രി​യാ​യ ഡ​പ്യൂ​ട്ടി ക​ള​ക്ട​ർ(​ഡി​എം) മു​ന്പാ​കെ ഏ​ൽ​പ്പി​ച്ചി​ട്ടി​ല്ലെ​ന്ന് ശ്ര​ദ്ധ​യി​ൽ പെ​ട്ട​തി​നെ തു​ട​ർ​ന്ന് ഈ ​റി​പ്പോ​ർ​ട്ട് 21നു ​വൈ​കു​ന്നേ​രം മൂ​ന്നി​നു മു​ന്പാ​യി അ​താ​തു താ​ലൂ​ക്ക് ഓ​ഫീ​സി​ൽ എ​ത്തി​ക്കാ​നും 25നു ​വൈ​കു​ന്നേ​രം മൂ​ന്നി​ന​കം അ​പ്പീ​ൽ അ​ധി​കാ​രി​യെ ഏ​ൽ​പ്പി​ക്കാ​നും ക​ള​ക്ട​ർ നി​ർ​ദേ​ശി​ച്ചു. അ​പ്പീ​ൽ അ​ധി​കാ​രി ജി​ല്ലാ​ത​ല സ​മി​തി കൂ​ടി കേ​സു​ക​ൾ തീ​ർ​പ്പാ​ക്കി 28നു ​ആ​ദ്യ​ഗ​ഡു വി​ത​ര​ണം ചെ​യ്യ​ണം.
വ​സ്തു​വി​ന് ആ​വ​ശ്യ​മാ​യ രേ​ഖ​ക​ൾ ഹാ​ജ​രാ​ക്കാ​ൻ സാ​ധി​ക്കാ​ത്ത​തും പൂ​ർ​ണ ഭ​വ​ന​നാ​ശം സം​ഭ​വി​ച്ച​തു​മാ​യ കേ​സു​ക​ലി​ൽ അ​പേ​ക്ഷ​ക​രു​ടെ സ​മ്മ​ത​പ​ത്ര​വും മ​റ്റു​രേ​ഖ​ക​ളും പ​ഞ്ചാ​യ​ത്ത്-​മു​നി​സി​പ്പ​ൽ സെ​ക്ര​ട്ട​റി​മാ​ർ ശേ​ഖ​രി​ച്ച് ത​ഹ​സി​ൽ​ദാ​ർ മു​ഖേ​ന അ​പ്പീ​ൽ അ​ധി​കാ​രി​യെ ഏ​ൽ​പ്പി​ക്കു​ന്ന മു​റ​യ്ക്ക് ക്ല​സ്റ്റ​ർ​ഹോം പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി വീ​ടു നി​ർ​മി​ച്ചു ന​ല്കും. ക്ല​സ്റ്റ​ർ വീ​ടു​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ 53 സെ​ന്‍റ് വ​സ്തു ജി​ല്ല​യി​ൽ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ടെ​ന്നും ക​ള​ക്ട​ർ വ്യ​ക്ത​മാ​ക്കി. ഇ​തു​വ​രെ 16 പേ​രു​ടെ അ​പേ​ക്ഷ​ക​ളാ​ണ് ഈ ​പ​ദ്ധ​തി​യി​ൽ​ല​ഭി​ച്ചി​ട്ടു​ള്ള​ത്.
റീ​ബി​ൽ​ഡ് ആ​പ്പി​ൽ ഉ​ൾ​പ്പെ​ട്ട മു​ഴു​വ​ൻ ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്കു​മു​ള്ള ധ​ന​സ​ഹാ​യ​വി​ത​ര​ണം 21നു ​മു​ന്പാ​യി പൂ​ർ​ത്തി​യാ​ക്കു​മെ​ന്നും ക​ള​ക്ട​ർ അ​റി​യി​ച്ചു. ബാ​ക്കി​യു​ള്ള എ​ല്ലാ അ​പ്പീ​ലു​ക​ളി​ലും പ​ഞ്ചാ​യ​ത്ത്-​മു​നി​സി​പ്പ​ൽ സെ​ക്ര​ട്ട​റി​മാ​ർ ന​ല്കു​ന്ന റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ത​ഹ​സി​ൽ​ദാ​ർ​മാ​ർ മു​ഖേ​ന അ​ർ​ഹ​രാ​യ എ​ല്ലാ ഗു​ണ​ഭോ​ക്താ​ക്കാ​ളു​ടെ അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്കും ധ​ന​സ​ഹാ​യം എ​ത്തി​ക്കു​മെ​ന്നും ക​ള​ക്ട​ർ ഉ​റ​പ്പു ന​ല്കി.