വാ​ർ​ഷി​ക സ​മ്മേ​ള​നം
Monday, February 18, 2019 11:08 PM IST
ആ​ല​പ്പു​ഴ: കെഎ​സ്ആ​ർടിസി പെ​ൻ​ഷ​ൻ​കാ​ർ ഇ​ന്ന് അ​നു​ഭ​വി​ക്കു​ന്ന എ​ല്ലാ നേ​ട്ട​ങ്ങ​ൾ​ക്കും കാ​ര​ണം പെ​ൻ​ഷ​നേ​ഴ്സ് ഓ​ർ​ഗ​നൈ​സേ​ഷ​നാ​ണെ​ന്നും സം​ഘ​ട​ന​യെ കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്തു​വാ​ൻ എ​ല്ലാ​വ​രും ത​യാ​റാ​ക​ണ​മെ​ന്നും ക​ഐ​സ്ആ​ർ​ടി​സി പെ​ൻ​ഷ​നേ​ഴ്സ് ഓ​ർ​ഗ​നൈ​സേ​ഷ​ൻ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ൻ.​വി. ത​ന്പു​രാ​ൻ പ​റ​ഞ്ഞു. ആ​ല​പ്പു​ഴ ജി. ​മു​ര​ളീ​ധ​ര​ൻ നാ​യ​ർ ന​ഗ​റി​ൽ ചേ​ർ​ന്ന 39-ാമ​ത് വാ​ർ​ഷി​ക സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു എ​ൻ.​വി. ത​ന്പു​രാ​ൻ.
വാ​ർ​ഷി​ക​സ​മ്മേ​ള​ന​ത്തി​ൽ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ബേ​ബി പാ​റ​ക്കാ​ട​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പെ​ൻ​ഷ​നേ​ഴ്സ് ഓ​ർ​ഗ​നൈ​സേ​ഷ​ൻ ആ​ല​പ്പു​ഴ ജി​ല്ലാ​പ്ര​സി​ഡ​ന്‍റ് എം. ​വാ​സു​ദേ​വ​ൻ പി​ള്ള, വൈ​സ് പ്ര​സി​ഡ​ന്‍റ് രാ​ജ​മ്മ സൂ​സ​ൻ, ജി​ല്ലാ​സെ​ക്ര​ട്ട​റി ഇ.​ബി. വേ​ണു​ഗോ​പാ​ൽ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ത​ങ്ക​പ്പ​ൻ, ജി​ല്ല ട്ര​ഷ​റ​ർ വി. ​രാ​ധാ​കൃ​ഷ്ണ​ൻ, കേ​ന്ദ്ര​ക​മ്മി​റ്റി​യം​ഗം എ.​എ​ൻ. ജ​യ​ദേ​വ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.