കു​ട്ടി​യു​മാ​യി ക​ട​ന്ന സം​ഭ​വം: ഇ​രു​വ​രെ​യും ക​ണ്ടെ​ത്താ​നാ​യി​ല്ല
Monday, February 18, 2019 11:08 PM IST
ചേ​ർ​ത്ത​ല: അ​ച്ഛ​ൻ മ​ക​നു​മാ​യി ക​ട​ന്ന സം​ഭ​വ​ത്തി​ൽ ഇ​തു​വ​രെ ഇ​രു​വ​രെ​യും ക​ണ്ടെ​ത്താ​നാ​യി​ല്ല. മു​ട്ട​ത്തി​പ​റ​ന്പ് സ്വ​ദേ​ശി ഷെ​ബി​നാ​ണ് ര​ണ്ട​ര വ​യ​സു​ള്ള സ്വ​ന്തം മ​ക​നു​മാ​യി ക​ട​ന്ന​ത്.
ക​ഴി​ഞ്ഞ​ദി​വ​സം കേ​സ് പ​രി​ഗ​ണി​ച്ച കു​ടം​ബ​കോ​ട​തി പോ​ലീ​സി​ൽ നി​ന്നും വി​ശ​ദീ​ക​ര​ണം തേ​ടി​യി​രു​ന്നു. ഫോ​ണ്‍ കേ​ന്ദ്രീ​ക​രി​ച്ചും ഇ​യാ​ൾ പോ​കാ​ൻ സാ​ധ്യ​ത​ക​ളു​ള്ള ബ​ന്ധു​ക്ക​ളു​ടെ വീ​ടു​ക​ളി​ലും തു​ട​ർ​ച്ച​യാ​യി അ​ന്വേ​ഷ​ണം ന​ട​ത്തു​ന്നു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.
‌ഒ​ന്പ​തി​നു വൈ​കു​ന്നേ​ര​മാ​യി​രു​ന്നു ഇ​യാ​ൾ മ​ക​നു​മാ​യി ക​ട​ന്ന​ത്. കു​ട്ടി​യു​ടെ അ​മ്മ മ​രി​ച്ച സം​ഭ​വ​ത്തി​ൽ പ​രാ​തി​ക​ളെ തു​ട​ർ​ന്ന് അ​ച്ഛ​നെ പ്ര​തി​യാ​ക്കി പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു. അ​മ്മ​യു​ടെ മ​ര​ണ​ത്തി​നു​ശേ​ഷം കു​ട്ടി ചേ​ർ​ത്ത​ല നെ​ടു​ന്പ്ര​ക്കാ​ടു​ള്ള അ​മ്മ​യു​ടെ മാ​താ​പി​താ​ക്ക​ളു​ടെ സം​ര​ക്ഷ​ണ​യി​ലി​രി​ക്കെ​യാ​ണ് സം​ഭ​വം.