ഒ​ള​ക​ര​യി​ൽ ഫോ​റ​സ്റ്റ് റേ​ഞ്ച് പു​തി​യ ഓ​ഫീ​സ് കെ​ട്ടി​ട​നി​ർ​മാ​ണ​ത്തി​ന് ഉ​റ​പ്പി​ല്ലെ​ന്നു പ​രാ​തി
Monday, February 18, 2019 11:26 PM IST
വ​ട​ക്ക​ഞ്ചേ​രി: ഒ​ള​ക​ര​യി​ൽ ഫോ​റ​സ്റ്റി​ന്‍റെ പു​തി​യ റേ​ഞ്ച് ഓ​ഫീ​സ് കെ​ട്ടി​ട നി​ർ​മാ​ണം മ​തി​യാ​യ ഉ​റ​പ്പോ​ടു​കൂ​ടി​യ​ല്ലെ​ന്ന് പ​രാ​തി. കെ​ട്ടി​ട​നി​ർ​മാ​ണ ച​ട്ട​ങ്ങ​ൾ​ക്ക​നു​സൃ​ത​മാ​യ സാ​ധ​ന സാ​മ​ഗ്രി​ക​ൾ കെ​ട്ടി​ടം പ​ണി​യു​ന്പോ​ൾ ഉ​പ​യോ​ഗി​ച്ചി​ട്ടി​ല്ലെ​ന്ന് പ​റ​യു​ന്നു.

ക​ണി​ച്ചി​പ​രു​ത ഒ​ള​ക​ര റോ​ഡി​ൽ വ​നാ​തി​ർ​ത്തി​യി​ലാ​ണ് പു​തി​യ കെ​ട്ടി​ട നി​ർ​മാ​ണം ന​ട​ക്കു​ന്ന​ത്.
ഒ​ള​ക​ര കോ​ള​നി​ക്ക​ടു​ത്തെ റേ​ഞ്ച് ഓ​ഫീ​സ് കെ​ട്ടി​ടം കാ​ല​പ​ഴ​ക്കം വ​ന്ന​തി​നെ തു​ട​ർ​ന്നാ​ണ് വ​ന​ത്തി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന അ​തി​ർ​ത്തി​യി​ൽ ത​ന്നെ പു​തി​യ കെ​ട്ടി​ടം പ​ണി​യു​ന്ന​ത്.

കാ​ടി​നു​ള്ളി​ൽ കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​ന് സ്ഥ​ലം ഒ​രു​ക്കാ​ൻ നി​ര​വ​ധി മ​ര​ങ്ങ​ൾ മു​റി​ച്ച​താ​യും നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്നു.

കാ​ട്ടി​ൽ​നി​ന്നും മ​ര​കൊ​ന്പ് എ​ടു​ത്താ​ൽ കേ​സും കോ​ട​തി ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു​പോ​കു​ന്ന വ​നം​വ​കു​പ്പ് അ​ധി​കൃ​ത​ർ വ​ൻ​മ​ര​ങ്ങ​ൾ കൂ​ട്ട​ത്തോ​ടെ വെ​ട്ടി​ന​ശി​പ്പി​ച്ച​പ്പോ​ഴും പ​രി​ശോ​ധ​ന പോ​ലും ഉ​ണ്ടാ​യി​ല്ല​ത്രെ.

സ്ഥി​ര​മാ​യി ആ​ന​യി​റ​ങ്ങു​ന്ന സ്ഥ​ല​മാ​യ​തി​നാ​ൽ ഉ​റ​പ്പു​കു​റ​ഞ്ഞ കെ​ട്ടി​ടം സു​ര​ക്ഷാ ഭീ​ക്ഷ​ണി ഉ​ണ്ടാ​ക്കു​മെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടു​ന്നു​ണ്ട്.

വ​നാ​തി​ർ​ത്തി​യി​ൽ കോ​ണ്‍​ക്രീ​റ്റി​ൽ തൂ​ണു​ക​ൾ സ്ഥാ​പി​ച്ച് ക​മാ​ന​വും ആ​ന​ക​ളു​ടെ സാ​ന്നി​ധ്യ​മു​ണ്ടെ​ന്ന മു​ന്ന​റി​യി​പ്പ് ബോ​ർ​ഡും സ്ഥാ​പി​ച്ചി​ട്ടു​ണ്ട്.