പാ​ല​ക്ക​യം-​ത​രിപ്പ​പ​തി റോ​ഡ് നി​ർ​മാ​ണം നി​ല​ച്ചു; പ്ര​ദേ​ശ​വ​ാസി​ക​ൾ ദു​രി​ത​ത്തി​ൽ
Monday, February 18, 2019 11:26 PM IST
കല്ലടിക്കോട്: പാ​ല​ക്ക​യം-​ത​രിപ്പ​പ​തി റോ​ഡി​ന്‍റെ നി​ർ​മാ​ണം നി​ല​ച്ച​തോ​ടെ പ്ര​ദേ​ശ​വാ​സി​ക​ൾ ദു​രി​ത​ത്തി​ൽ. ത​രിപ്പ​ പ​തി റോ​ഡ് പ്ര​ധാ​ന​മ​ന്ത്രി ഗ്രാ​മീ​ണ റോ​ഡ് നി​ർ​മാ​ണ​പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി നാ​ലു​വ​ർ​ഷം മു​ന്പ് നി​ർ​മാ​ണം തു​ട​ങ്ങി​യെ​ങ്കി​ലും തു​ട​ർ​ന്ന് പ​ണി​തു​ട​രാ​ൻ ക​ഴി​ഞ്ഞി​ല്ല. പ​ാല​ക്ക​യം ഇ​രു​ന്പാ​മു​ട്ടി​യി​ൽ​നി​ന്നും ത​രിപ്പ​ പ​തി വ​ഴി​ക്ക​ട​വ് മു​ണ്ട​നാ​ട് വ​രെ​യു​ള്ള നാ​ലു​കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തി​ന്‍റെ നി​ർ​മാ​ണ​ത്തി​നാ​ണ് പ​ണം അ​നു​വ​ദി​ച്ച​ത്. എ​ന്നാ​ൽ നി​ർ​മാ​ണം പാ​തി​വ​ഴി​യി​ൽ നി​ല​യ്ക്കു​ക​യാ​യി​രു​ന്നു. 94 കു​ടും​ബ​ങ്ങ​ളു​ടെ ഏ​കാ​ശ്ര​യ​മാ​ണ് റോ​ഡ്.

മ​ഴ​ക്കാ​ല​ത്ത് വെ​ള്ളം​കെ​ട്ടി​നി​ന്ന് ചെ​ളി​ക്കു​ള​മാ​കു​ന്ന​തു​മൂ​ലം കാ​ൽ ന​ട​യാ​ത്ര പോ​ലും സാ​ധ്യ​മ​ല്ല. വേ​ന​ൽ​ക്കാ​ല​മാ​യ​തോ​ടെ മെ​റ്റ​ൽ ഇ​ള​കി റോ​ഡ് പൂ​ർ​ണ​മാ​യും ത​ക​ർ​ന്നി​രി​ക്കു​ക​യാ​ണ്. ത​ക​ർ​ന്ന റോ​ഡി​ലൂ​ടെ ഓ​ട്ടോ​റി​ക്ഷ, ജീ​പ്പു​ക​ൾ സ​ർ​വീ​സ് ന​ട​ത്താ​നും മ​ടി​ക്കു​ക​യാ​ണ്.

റോ​ഡ് വീ​തി​കൂ​ട്ടാ​നും മീ​ൻ​വ​ല്ലം, മു​ണ്ട​നാ​ട്, ത​രി​പ്പപതി​വ​ഴി കാ​ഞ്ഞി​ര​പ്പു​ഴ​ഡാം വ​രെ​യു​ള്ള മ​ല​യോ​ര സ​ർ​ക്യൂ​ട്ട് റോ ​നി​ർ​മി​ക്കാ​നു​മാ​യി​രു​ന്നു സ​ർ​ക്കാ​ർ പ​ദ്ധ​തി. ഈ ​പ​ദ്ധ​തി​യാ​ണ് പാ​തി വ​ഴി​യി​ൽ നി​ല​ച്ച​ത്. അ​ടു​ത്ത മ​ഴ​ക്കാ​ല​ത്തി​നു​മു​ന്പ് റോ​ഡ് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്ന അ​വ​ശ്യം ശ​ക്ത​മാ​ണ്.എ​ത്ര​യും​വേ​ഗം റോ​ഡ് നി​ർ​മാ​ണം തു​ട​ങ്ങി​യി​ല്ലെ​ങ്കി​ൽ സ​മ​ര​വു​മാ​യി മു​ന്നോ​ട്ടു​പോ​കാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ.