മി​ന്ന​ൽ പ​ണി​മു​ട​ക്കി​ൽ ജ​നം വ​ല​ഞ്ഞു; വാ​ള​യാ​റി​ൽ കെ എസ് ആ​ർ​ടി​സി ബ​സി​നു നേ​രെ ക​ല്ലേ​റ്
Monday, February 18, 2019 11:26 PM IST
പാ​ല​ക്കാ​ട്: കാ​സ​ർ​കോ​ട്ടെ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രു​ടെ കൊ​ല​പാ​ത​ക​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് അ​ർ​ദ്ധ​രാ​ത്രി പ്ര​ഖ്യാ​പി​ച്ച 12 മ​ണി​ക്കൂ​ർ മി​ന്ന​ൽ ഹ​ർ​ത്താ​ലി​ൽ ജ​നം വ​ല​ഞ്ഞു.
ഹ​ർ​ത്താ​ൽ പ്ര​ഖ്യാ​പി​ച്ച​ത​റി​യാ​തെ രാ​വി​ലെ വീ​ട്ടി​ൽ നി​ന്ന് പു​റ​പ്പെ​ട്ട പ​ല​രും വ​ഴി​യി​ൽ കു​ടു​ങ്ങി.
വാ​ള​യാ​റി​ൽ കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സി​നു നേ​രെ ക​ല്ലേ​റു​ണ്ടാ​യി.
ചി​ല്ലു​ക​ൾ ത​ക​ർ​ന്നു. പ​ല​യി​ട​ത്തും യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ വ​ഴി​ത​ട​യു​ക​യും ക​ട​ക​ൾ നി​ർ​ബ​ന്ധി​ച്ച് അ​ട​പ്പി​ക്കു​ക​യും ചെ​യ്ത​തൊ​ഴി​ച്ചാ​ൽ ജി​ല്ല​യി​ൽ മ​റ്റ് അ​നി​ഷ്ട സം​ഭ​വ​ങ്ങ​ളൊ​ന്നും റി​പ്പോ​ർ​ട്ട് ചെ​യ്തി​ല്ല. രാ​ത്രി വൈ​കി പ്ര​ഖ്യാ​പി​ച്ച ഹ​ർ​ത്താ​ൽ വി​വ​രം അ​റി​യാ​തെ ദീ​ർ​ഘ​ദൂ​ര ട്രെ​യി​നു​ക​ളി​ലും കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ലും ന​ഗ​ര​ത്തി​ലെ​ത്തി​യ യാ​ത്ര​ക്കാ​ർ വാ​ഹ​ന സൗ​ക​ര്യ​മി​ല്ലാ​തെ പെ​രു​വ​ഴി​യി​ലാ​യി.
പൊ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ​മാ​ന്ത​ര സ​ർ​വീ​സു​ക​ളു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും യാ​ത്ര​ക്ലേ​ശം പ​രി​ഹ​രി​ക്കാ​ൻ പ​ര്യാ​പ്ത​മ​ല്ലാ​യി​രു​ന്നു. ജി​ല്ല​യി​ൽ കെ.​എ​സ്.​ആ​ർ.​ടി.​സി സ​ർ​വീ​സ് ന​ട​ത്തി​യെ​ങ്കി​ലും സ്വ​കാ​ര്യ ബ​സു​ക​ളൊ​ന്നും നി​ര​ത്തി​ലി​റ​ങ്ങി​യി​ല്ല. ചി​ല സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളും ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളും മാ​ത്ര​മാ​ണ് റോ​ഡി​ലി​റ​ങ്ങി​യ​ത്. ഇ​ത് രോ​ഗി​ക​ളെ​യും വി​ദ്യാ​ർ​ത്ഥി​ക​ളെ​യും ജോ​ലി​ക്ക് പോ​കു​ന്ന​വ​രെ​യും ബു​ദ്ധി​മു​ട്ടി​ലാ​ക്കി. കൂ​ടാ​തെ സ്കൂ​ളു​ക​ളി​ലും സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളി​ലും മ​റ്റും ഹാ​ജ​ർ നി​ല കു​റ​വാ​യി​രു​ന്നു.
പാ​ല​ക്കാ​ട് ന​ഗ​ര​ത്തി​ൽ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ രാ​വി​ലെ പ്ര​തി​ഷേ​ധ പ്ര​ക​ട​ന​വും കെ.​എ​സ്.​ആ​ർ.​ടി.​സി ഡി​പ്പോ ഉ​പ​രോ​ധ​വും സം​ഘ​ടി​പ്പി​ച്ചു.
കൊ​ടു​വാ​യൂ​ർ, ആ​ല​ത്തൂ​ർ, വ​ട​ക്ക​ഞ്ചേ​രി, ചെ​ർ​പ്പു​ള​ശേ​രി, തൃ​ത്താ​ല, പ​ട്ടാ​ന്പി, വാ​ള​യാ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലും ഹ​ർ​ത്താ​ൽ അ​നു​കൂ​ലി​ക​ൾ പ്ര​ക​ട​നം ന​ട​ത്തി. പ​ല​യി​ട​ത്തും നി​ർ​ബ​ന്ധി​ച്ച് ക​ട​ക​ള​ട​പ്പി​ച്ചു.പാ​ല​ക്കാ​ട് ഡി​പ്പോ​യി​ൽ നി​ന്ന് കെ.​എ​സ്.​ആ​ർ.​ടി.​സി ഇ​ന്ന​ലെ 45 സ​ർ​വീ​സു​ക​ൾ ന​ട​ത്തി. ചി​റ്റൂ​ർ ഡി​പ്പോ​യി​ൽ നി​ന്ന് 22 സ​ർ​വീ​സ് ന​ട​ത്തി.
വ​ട​ക്ക​ഞ്ചേ​രി​യി​ൽ നി​ന്ന് രാ​വി​ലെ 7.20 ഓ​ടെ ത​ന്നെ സാ​ധാ​ര​ണ​പോ​ലെ മു​ഴു​വ​ൻ സ​ർ​വീ​സു​ക​ളും ആ​രം​ഭി​ച്ചെ​ങ്കി​ലും വ​ഴി​ത​ട​യ​ൽ കാ​ര​ണം ഒ​ന്നും സ​ർ​വീ​സ് പൂ​ർ​ത്തി​യാ​ക്കി​യി​ല്ല.
എ​ല്ലാ ബ​സു​ക​ളും തി​രി​കെ വി​ളി​ക്കു​ക​യാ​യി​രു​ന്നു.
ഇ​ത് വ​രു​മാ​ന​ത്തി​ൽ വ​ലി​യ ന​ഷ്ട​മു​ണ്ടാ​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.
ചി​റ്റൂ​ർ: ഹ​ർ​ത്താ​ൽ താ​ലൂ​ക്കി​ൽ ജ​ന​ജീ​വി​തം താ​റു​മാ​റാ​ക്കി. രാ​വി​ലെ ജി​ല്ലാ ആ​ശു​പ​ത്രി, മെ​ഡി​ക്ക​ൽ കോ​ള​ജ് എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് എ​ത്തി​യ​വ​ർ യാ​ത്രാ​സൗ​ക​ര്യ​മി​ല്ലാ​തെ വ​ല​ഞ്ഞു. ഹോ​ട്ട​ലു​ക​ൾ പി​ന്നീ​ട് അ​ട​ച്ചി​ടേ​ണ്ടി​വ​ന്ന​തോ​ടെ വ​ൻ​ന​ഷ്ട​മു​ണ്ടാ​യി.
യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്നു പി​ന്നീ​ട് തു​റ​ക്കാ​നാ​യി​ല്ല.
കൊ​ഴി​ഞ്ഞാ​ന്പാ​റ, ചി​റ്റൂ​ർ, കൊ​ല്ല​ങ്കോ​ട്, പു​തു​ന​ഗ​രം, മീ​നാ​ക്ഷി​പു​രം ഉ​ൾ​പ്പെ​ടെ സ്ഥ​ല​ങ്ങ​ളി​ൽ ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നു​ള്ള ച​ര​ക്കു​ലോ​റി​ക​ളും വ്യാ​പ​ക​മാ​യി ത​ട​ഞ്ഞി​ട്ടു.