ഓ​ഫീ​സി​ന്‍റെ​യും ക​ർ​ഷ​ക പ​ഠ​ന പ​രി​ശീ​ല​ന വേ​ദി​യു​ടെ​യും ഉ​ദ്ഘാ​ട​നം ഇ​ന്ന്
Monday, February 18, 2019 11:26 PM IST
വ​ട​ക്ക​ഞ്ചേ​രി: ക​ണ​ക്ക​ൻ​തു​രു​ത്തി റ​ബ​ർ ഉ​ല്പാ​ദ​ക സം​ഘ​ത്തി​ന്‍റെ ന​വീ​ക​രി​ച്ച ഓ​ഫീ​സി​ന്‍റെ​യും ക​ർ​ഷ​ക പ​ഠ​ന പ​രി​ശീ​ല​ന വേ​ദി​യു​ടെ​യും ഉ​ദ്ഘാ​ട​നം ഇ​ന്ന് ന​ട​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞ് 1.30 ന് ​റ​ബ​ർ ബോ​ർ​ഡ് ഡെ​പ്യൂ​ട്ടി പ്രൊ​ഡ​ക്ഷ​ൻ ക​മ്മീ​ഷ​ണ​ർ ജെ.​ശ്രീ​കാ​ന്ത​ൻ ഓ​ഫീ​സ് കം ​പ​ഠ​ന പ​രി​ശീ​ല​ന കേ​ന്ദ്രം ഉ​ദ്ഘാ​ട​നം ചെ​യ്യും. സം​ഘം പ്ര​സി​ഡ​ന്‍റ് തോ​മ​സ് കൊ​ച്ചു​പ​റ​ന്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. റ​ബ​ർ ബോ​ർ​ഡി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ സു​സ്ഥി​ര റ​ബ​ർ കൃ​ഷി സെ​മി​നാ​റും ന​ട​ക്കും.റ​ബ​ർ ബോ​ർ​ഡ് ഡ​വ​ല​പ്പ്മെ​ന്‍റ് ഓ​ഫീ​സ​ർ കെ.​ശി​വ​മ​ണി, ഫീ​ൽ​ഡ് ഓ​ഫീ​സ​ർ കെ.​എം.​സി​ൻ​സ, ഭാ​ര​ത​പ്പു​ഴ റ​ബേ​ഴ്സ് എം.​ഡി കു​രു​വി​ള ചെ​റി​യാ​ൻ, പാ​ല​ക്കാ​ട് പീ​പ്പി​ൾ​സ് സ​ർ​വ്വീ​സ് സൊ​സൈ​റ്റി സെ​ക്ര​ട്ട​റി ഫാ.​ജേ​ക്ക​ബ്ബ് മാ​വു​ങ്ക​ൽ, ഫാ. ​ഡോ. അ​ബ്ര​ഹാം പാ​ല​ത്തി​ങ്ക​ൽ, സം​ഘം മു​ൻ പ്ര​സി​ഡ​ന്‍റ് എ.​കെ.​സാ​മു​വ​ൽ, അ​നി​ത പോ​ൾ​സ​ണ്‍, പി.​ഗം​ഗാ​ധ​ര​ൻ, റെ​ജി കെ.​മാ​ത്യു, കൃ​ഷി ഓ​ഫീ​സ​ർ റാ​ണി ആ​ർ.​ഉ​ണ്ണി​ത്താ​ൻ, എ.​ടി.​വ​ർ​ഗീ​സ്കു​ട്ടി, പി.​പി.​സ്ക​റി​യ, ബി​നു, സോ​ണി​യ ബെ​ന്നി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.