ജി​ല്ലാ ബോ​ഡി ബി​ൽ​ഡിം​ഗ് മ​ത്സ​രം ഇ​ന്ന്
Monday, February 18, 2019 11:26 PM IST
വ​ട​ക്ക​ഞ്ചേ​രി: ഒ​ളി​ന്പി​ക് കൗ​ണ്‍​സി​ൽ ഓ​ഫ് ഏ​ഷ്യ അം​ഗീ​കാ​ര​മു​ള്ള ജി​ല്ലാ ബോ​ഡി ബി​ൽ​ഡിം​ഗ് അ​സോ​സി​യേ​ഷ​ൻ സം​ഘ​ടി​പ്പി​ക്കു​ന്ന ജി​ല്ലാ ബോ​ഡി ബി​ൽ​ഡിം​ഗ് മ​ത്സ​രം ഇ​ന്ന് വൈ​കീ​ട്ട് 5.30ന് ​വ​ട​ക്ക​ഞ്ചേ​രി ബ​സ് സ്റ്റാ​ൻ​ഡ് ഗ്രൗ​ണ്ടി​ൽ ന​ട​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. 250 പേ​ർ വി​വി​ധ മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കും. മ​ത്സ​ര​ങ്ങ​ൾ മ​ന്ത്രി എ.​കെ.​ബാ​ല​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. അ​ടു​ത്ത മാ​സം 10ന് ​തൃ​ശൂ​രി​ൽ ന​ട​ക്കു​ന്ന നാ​ല്പ​ത്തി​നാ​ലാ​മ​ത് മി​സ്റ്റ​ർ കേ​ര​ള മ​ത്സ​ര​ത്തി​നു​ള്ള ജി​ല്ലാ ടീ​മി​നെ ഈ ​മ​ത്സ​ര​ത്തി​ൽ നി​ന്നും തെ​ര​ഞ്ഞെ​ടു​ക്കും. എം.​പ​ണി​ക്ക​ർ, വി.​എ. ബ​ഷീ​ർ, ഡി​നോ​യ് കോ​ന്പാ​റ, എ​സ്.​സൂ​ര​ജ്, എ. ​ര​ഞ്ജി​ത്ത്, വ​ർ​ഗീ​സ് കെ.​തോ​മ​സ്, ബി.​അ​ബ്ദു​ൾ റ​ഹ്മാ​ൻ എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.