ബ​ണ്ടി​നു ഭീ​ഷ​ണി​യാ​യ മരങ്ങ​ൾ മു​റി​ച്ചു​മാ​റ്റ​ണം
Monday, February 18, 2019 11:33 PM IST
വ​ണ്ടി​ത്താ​വ​ളം: മൂ​ല​ത്ത​റ ഇ​ട​തു​ക​നാ​ൽ ബ​ണ്ടി​നു ത​ക​ർ​ച്ചാ​ഭീ​ഷ​ണി​യാ​യി നി​ല​കൊ​ള്ളു​ന്ന വൃ​ക്ഷ​ങ്ങ​ൾ മു​റി​ച്ചു​മാ​റ്റ​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്തം. ക​ന്നി​മാ​രി​മു​ത​ൽ ത​ത്ത​മം​ഗ​ലം പ​ള്ളി​മൊ​ക്കു​വ​രെ ക​നാ​ൽ ബ​ണ്ടി​ൽ നൂ​റു​ക​ണ​ക്കി​നു മ​ര​ങ്ങ​ളാ​ണ് വ​ള​ർ​ന്നു​പ​ന്ത​ലി​ച്ചു നി​ല്ക്കു​ന്ന​ത്.
വൃ​ക്ഷ​ങ്ങ​ൾ​ക്കു താ​ഴെ​യു​ള്ള പ​ഴ​യ സ്ലാ​ബു​ക​ൾ വീ​ണു കി​ട​ക്കു​ക​യാ​ണ്. വ​ണ്ടി​ത്താ​വ​ളം, പാ​റ​മേ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലും ബ​ണ്ടു​ത​ക​ർ​ന്ന് വ്യാ​പ​ക ന​ഷ്ട​മു​ണ്ടാ​യി.
ഏ്പ്രി​ൽ, മെ​യ് മാ​സ​ങ്ങ​ളി​ൽ ജ​ല​വി​ത​ര​ണം ആ​വ​ശ്യ​മി​ല്ലാ​ത്ത സ​മ​യ​ത്ത് ക​നാ​ൽ പു​ന​ർ​നി​ർ​മാ​ണം ന​ട​ത്ത​ണ​മെ​ന്ന​തു ക​ർ​ഷ​ക​രു​ടെ ആ​വ​ശ്യ​മാ​ണ്. താ​ലൂ​ക്ക് വി​ക​സ​ന​സ​മി​തി​യി​ൽ ക​ർ​ഷ​ക​രു​ടെ പ​രാ​തി​യെ തു​ട​ർ​ന്ന് ക​നാ​ൽ​ബ​ണ്ടി​നു ഭീ​ഷ​ണി​യാ​യ മ​ര​ങ്ങ​ൾ മു​റി​ച്ചു​നീ​ക്കാ​ൻ ജ​ല​സേ​ച​ന​വ​കു​പ്പ് അ​ധി​കൃ​ത​ർ​ക്ക് വി​ക​സ​ന​സ​മി​തി ചെ​യ​ർ​മാ​ൻ നി​ർ​ദേ​ശം ന​ല്കി​യി​രു​ന്നു. എ​ന്നാ​ൽ ആ​ഴ്ച​ക​ളാ​യി​ട്ടും വൃ​ക്ഷ​ങ്ങ​ൾ മു​റി​ച്ചു​മാ​റ്റാ​ൻ വ​കു​പ്പ് ജീ​വ​ന​ക്കാ​ർ മു​ന്നോ​ട്ടു​വ​ന്നി​ട്ടി​ല്ല.കാ​ല​വ​ർ​ഷത്തിൽ മ​ര​ങ്ങ​ൾ വീ​ണാ​ൽ സ്ലാ​ബു​ക​ളും ക​നാ​ൽ​ബ​ണ്ടും ത​ക​ർ​ന്നു വലിയ നഷ്ടമുണ്ടാകും.