പു​തു​പ്പ​രി​യാ​രം പ​ഞ്ചാ​യ​ത്തി​നു മി​ച്ച ബ​ജ​റ്റ്
Monday, February 18, 2019 11:33 PM IST
പു​തു​പ്പ​രി​യാ​രം: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ 2019-20 വ​ർ​ഷ​ത്തേ​ക്കു 25,45,40,000 രൂ​പ​യു​ടെ വ​ര​വും 25,13,21,526 രൂ​പ​യു​ടെ ചെ​ല​വും 32,18,474 രൂ​പ​യു​ടെ മി​ച്ച​വു​മു​ള്ള ബ​ജ​റ്റ് അ​വ​ത​രി​പ്പി​ച്ചു. ത​ന​തു ഫ​ണ്ടി​ൽ​നി​ന്നും കാ​ർ​ഷി​ക വി​ക​സ​ന​ത്തി​ന് തൊ​ണ്ണൂ​റു ല​ക്ഷം രൂ​പ വ​ക​യി​രു​ത്തി. സ്ത്രീ​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും ക്ഷേ​മ​ത്തി​നാ​യി ഒ​രു​കോ​ടി എ​ട്ടു​ല​ക്ഷം രൂ​പ​യും വ​ക​യി​രു​ത്തി.
സ​ർ​ക്കാ​ർ വി​ഹി​ത​ത്തി​ൽ​നി​ന്നും ഏ​റ്റ​വും കൂ​ടു​ത​ൽ തു​ക വ​ക​യി​രു​ത്തി​യി​ട്ടു​ള്ള​ത് പാ​ർ​പ്പി​ട മേ​ഖ​ല​യ്ക്കാ​ണ്. പ​ഞ്ചാ​യ​ത്തി​ന്‍റെ ഇ​രു​പ​തു​ശ​ത​മാ​നം ഉ​ൾ​പ്പെ​ടെ ഭ​വ​ന​നി​ർ​മാ​ണ​മേ​ഖ​ല​യ്ക്ക് നാ​ലു​കോ​ടി രൂ​പ നീ​ക്കി​വ​ച്ചു. സാ​മൂ​ഹ്യ​ക്ഷേ​മ മേ​ഖ​ല​യ്ക്കും ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ​ത്തി​നും മാ​ലി​ന്യ​നി​ർ​മാ​ർ​ജ​നം എ​ന്നി​വ​യ്ക്കും ഉൗ​ന്ന​ൽ ന​ല്കി. വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​ശോ​ഭ​ന ബ​ജ​റ്റ് അ​വ​ത​രി​പ്പി​ച്ചു. പ്ര​സി​ഡ​ന്‍റ് കെ.​എ.​പ്ര​സ​ന്ന​കു​മാ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ടി.​എ​സ്.​ദാ​സ​ൻ, വി​മ​ല മാ​ധ​വ​ൻ, എം.​ആ​ർ.​പ്ര​സാ​ദ്, മെം​ബ​ർ​മാ​രാ​യ എം.​താ​ഹി​ർ, രാ​മ​ച​ന്ദ്ര​ൻ, ചെ​ല്ല​മ്മ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.