ലൈ​ഫ് പ​ദ്ധ​തി​യി​ൽ നി​ർ​മി​ക്കു​ന്ന വീ​ടു​ക​ൾ​ക്ക് തു​ക അ​നു​വ​ദി​ക്ക​ണം: ഗു​ണ​ഭോ​ക്താ​ക്ക​ൾ
Monday, February 18, 2019 11:33 PM IST
വ​ട​ക്ക​ഞ്ചേ​രി: സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ലൈ​ഫ് പ​ദ്ധ​തി​യി​ൽ നി​ർ​മി​ക്കു​ന്ന വീ​ടു​ക​ൾ​ക്ക് യ​ഥാ​സ​മ​യം തു​ക അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഗു​ണ​ഭോ​ക്താ​ക്ക​ൾ സ​മ​ര​ത്തി​ന്. നാ​ലു ഗ​ഡു​ക്ക​ളാ​യി ന​ല്കേ​ണ്ട തു​ക​യു​ടെ ആ​ദ്യ ഗ​ഡു മാ​ത്ര​മാ​ണ് പ​ല​ർ​ക്കും ആ​റു​മാ​സ​മാ​യി ല​ഭി​ച്ചി​ട്ടു​ള്ള​ത്.
ഇ​തി​നാ​ൽ ത​റ​പ​ണി​യി​ലും ചു​മ​ർ​പ​ണി​യി​ലു​മെ​ല്ലാം എ​ത്തി വീ​ടു​പ​ണി എ​വി​ടെ​യു​മെ​ത്താ​തെ നി​ർ​ത്തി​വ​ച്ചി​രി​ക്കു​ക​യാ​ണ്. ഉ​ണ്ടാ​യി​രു​ന്ന കൂ​ര​പു​ര​ക​ളും ഷെ​ഡു​ക​ളും പൊ​ളി​ച്ച് അ​വി​ടെ​യാ​ണ് വീ​ടു​പ​ണി ന​ട​ത്തു​ന്ന​ത്. വീ​ടു​നി​ർ​മാ​ണം ആ​റു​മാ​സം​കൊ​ണ്ട് പൂ​ർ​ത്തി​യാ​ക്കാ​ൻ​വി​ധം പ​ണം ന​ല്കു​മെ​ന്ന് പ​റ​ഞ്ഞാ​യി​രു​ന്നു ഭ​വ​നി​ർ​മാ​ണം ആ​രം​ഭി​ച്ച​ത്. ഇ​പ്പോ​ൾ പു​തി​യ വീ​ടും ഇ​ല്ല, പ​ഴ​യ​തു​മി​ല്ല എ​ന്ന സ്ഥി​തി​യി​ലാ​യി.പ​ല കു​ടും​ബ​ങ്ങ​ളും സ​മീ​പ​വീ​ടു​ക​ളി​ലും മൂ​ന്നു​സെ​ന്‍റ് സ്ഥ​ല​ത്ത് ടാ​ർ​പോ​ളി​ൻ​കൊ​ണ്ട് മൂ​ടി​യ ഷെ​ഡു​ക​ളി​ലു​മാ​ണ് ക​ഴി​യു​ന്ന​ത്. മ​ഴ​ക്കാ​ല​ത്തി​നു​മു​ന്പെ​ങ്കി​ലും വീ​ടു​പ​ണി ക​ഴി​ഞ്ഞു ക​യ​റി താ​മ​സി​ക്കാ​നാ​യി​ല്ലെ​ങ്കി​ൽ മ​ഴ​ക്കാ​ലം ഏ​റെ ദു​രി​ത​പൂ​ർ​ണ​മാ​കു​മെ​ന്ന് ഗു​ണ​ഭോ​ക്താ​ക്ക​ൾ പ​റ​യു​ന്നു.ഇ​ക്കാ​ര്യ​ത്തി​ൽ സ​ർ​ക്കാ​രി​ന്‍റെ ശ്ര​ദ്ധ അ​ടി​യ​ന്തി​ര​മാ​യി ഉ​ണ്ടാ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് വ​ണ്ടാ​ഴി പ​ഞ്ചാ​യ​ത്ത് മെം​ബ​ർ സു​രേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഗു​ണ​ഭോ​ക്താ​ക്ക​ൾ സ​മ​ര​ത്തി​നു ത​യാ​റെ​ടു​ക്കു​ന്ന​ത്. ഓ​രോ പ​ഞ്ചാ​യ​ത്തി​ലും നൂ​റു​മു​ത​ൽ മു​ന്നൂ​റു​വ​രെ​യും അ​തി​ൽ കൂ​ടു​ത​ലും വീ​ടു​നി​ർ​മാ​ണ​മാ​ണ് ഇ​ത്ത​ര​ത്തി​ൽ യ​ഥാ​സ​മ​യം ഫ​ണ്ട് ല​ഭി​ക്കാ​തെ മു​ട​ങ്ങി​ക്കി​ട​ക്കു​ന്ന​ത്.
ഓ​രോ ഗ​ഡു തു​ക ല​ഭി​ക്ക​ണ​മെ​ങ്കി​ലും പ​ണം അ​ഡ്വാ​ൻ​സാ​യി ക​ണ്ടെ​ത്തി നി​ർ​മാ​ണം ന​ട​ത്ത​ണം. എ​ങ്കി​ലാ​ണ് ഗ​ഡു തു​ക ന​ല്കു​ക. ക​ടം​വാ​ങ്ങി​യും മ​റ്റു​മാ​ണ് പ​ല​രും വീ​ടു​പ​ണി പാ​തി​വ​ഴി​യി​ലാ​ക്കി​യി​ട്ടു​ള്ള​ത്. സ​ർ​ക്കാ​ർ പ​റ​ഞ്ഞ തു​ക ല​ഭി​ക്കാ​ൻ വൈ​കു​ന്ന​തു​മൂ​ലം ക​ടം കു​ന്നു​കൂ​ടു​ക​യും നി​ർ​ധ​ന ജ​ന​വി​ഭാ​ഗ​ത്തി​ന്‍റെ സ്വ​ന്ത​മാ​യി വീ​ടെ​ന്ന സ്വ​പ്ന​വും ഇ​ല്ലാ​താ​കു​ക​യാ​ണ്.