പ​രി​യാ​ന​ന്പ​റ്റ പൂ​രം ഇ​ന്ന്
Monday, February 18, 2019 11:33 PM IST
ശ്രീ​കൃ​ഷ്ണ​പു​രം: പ്ര​സി​ദ്ധ​മാ​യ കാ​ട്ടു​കു​ളം പ​രി​യാ​ന​ന്പ​റ്റ ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ലെ പൂ​ര​ത്തി​ന് പ​തി​നാ​ല് ദേ​ശ​ങ്ങ​ളും ത​ട്ട​ക​വു​മൊ​രു​ങ്ങി. കും​ഭം ഒ​ന്നി​ന്ന് കൊ​ടി​യേ​റ്റ ദി​വ​സം തു​ട​ങ്ങി​യ ഉ​ത്സ​വ​പ്പാ​ച്ചി​ൽ ഏ​ഴാം ദി​വ​സ​മാ​യ ഇന്ന് അ​വ​സാ​നി​ക്കും. ഇന്ന് രാ​വി​ലെ കാ​ഴ്ച ശീ​വേ​ലി ഉ​ണ്ടാ​കും. വൈ​കു​ന്നേ​രം നാ​ലി​ന് വ​ട​ക്ക​ൻ പൂ​രം, കി​ഴ​ക്ക​ൻ പൂ​രം, പ​ടി​ഞ്ഞാ​റ​ൻ പൂ​ര​ങ്ങ​ൾ വാ​ദ്യ​മേ​ള​ങ്ങ​ളു​ടെ അ​ക​ന്പ​ടി​യോ​ടെ ക്ഷേ​ത്രാ​ങ്ക​ണ​ത്തി​ൽ എ​ത്തും. ആ​ല​വെ​ട്ട​വും, വെ​ഞ്ചാ​മ​ര​വും വീ​ശി​യെ​ത്തു​ന്ന ഗ​ജ​വീ​രന്മാ​ർ ഉ​ത്സ​വ​ത്തി​ന് ഹ​രം​പ​ക​രും.
ഇ​ണ​ക്കാ​ള​ക​ളും തേ​രും ഉ​ത്സ​വ​ത്തി​ന് മാ​റ്റു​കൂ​ട്ടും.​തി​റ​യും,പൂ​ത​നും, ക​രി​വേ​ല​ക​ളും,വേ​ഷ​ങ്ങ​ളും എ​ന്നി​വ​യും ഉ​ത്സ​വ​ത്തി​ന് നി​റം ചാ​ർ​ത്തും.
ഇന്നലെ ക്ഷേ​ത്ര​ത്തി​ൽ വ​ലി​യാ​റാ​ട്ട് ആ​ഘോ​ഷി​ച്ചു. കാ​ഴ്ച്ച​ശീ​വേ​ലി, ആ​ന, തേ​ര് എ​ഴു​ന്ന​ള്ളി​പ്പ് എ​ന്നി​വ​യു​ണ്ടാ​യി. രാ​ത്രി 12 മ​ണി​യോ​ടെ കാ​ള​വ​ര​വ് തു​ട​ങ്ങി.