പ്ര​തി​മാ​സ പ​രി​പാ​ടി ന​ട​ത്തി
Monday, February 18, 2019 11:34 PM IST
ത​ച്ച​ന്പാ​റ: ദേ​ശീ​യ ഗ്ര​ന്ഥ​ശാ​ല​ക​ളി​ൽ ത​ന്നി​ഷ്ടം പ്ര​തി​മാ​സ പ​രി​പാ​ടി ന​ട​ത്തി. കാ​പ്പു​മു​ഖ​ത്ത് ഹം​സ​യു​ടെ ചെ​ല​വു​കു​റ​ഞ്ഞ നൂ​ത​ന കൃ​ഷി​രീ​തി​യു​ടെ വി​വ​ര​ണ​മു​ണ്ടാ​യി. എം.​എ​ൻ.​രാ​മ​കൃ​ഷ്ണ​പി​ള്ള, ഒ.​നൗ​ഷാ​ദ്, പി.​കൃ​ഷ്ണ​ദാ​സ്, കെ.​വി.​ചാ​ക്കോ, ഒ.​അ​ജ്നാ​സ്, ടി.​ഒ.​കൊ​ച്ചു​കു​ഞ്ഞ്, എ.​ജെ.​ഗ്രേ​സി എ​ന്നി​വ​ർ വി​വി​ധ പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ചു. പ​ഞ്ചാ​യ​ത്തം​ഗം എം.​രാ​ജ​ഗോ​പാ​ല​ൻ തൊ​ഴു​ത്തി​ൽ​കു​ന്ന് പ്ര​ദേ​ശ​ത്ത് ന​ട​പ്പാ​ക്കു​ന്ന കൃ​ഷി​രീ​തി​ക​ളെ​ക്കു​റി​ച്ച് വി​ശ​ദീ​ക​ര​ണ​വും സൗ​ജ​ന്യ പ​ച്ച​ക്ക​റി​വി​ത്ത് വി​ത​ര​ണ​വും ന​ട​ത്തി. അം​ഗ​ങ്ങ​ൾ കെ.​ഹം​സ​യു​ടെ കൃ​ഷി​യി​ടം സ​ന്ദ​ർ​ശി​ച്ചു.

മൗ​ന​ജാ​ഥ ന​ട​ത്തി

കൊ​ല്ല​ങ്കോ​ട്: കാ​ഷ്മീ​രി​ൽ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ വീ​ര​മൃ​ത്യു വ​രി​ച്ച ജ​വാന്മാ​ർ​ക്ക് ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ച്ചു കൊ​ല്ല​ങ്കോ​ട് ഗാ​ന്ധി​ജി അ​ക്കാ​ദ​മി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കൊ​ല്ല​ങ്കോ​ട് ടൗ​ണി​ൽ മൗ​ന​ജാ​ഥ സം​ഘ​ടി​പ്പി​ച്ചു. അ​ക്കാ​ദ​മി ചെ​യ​ർ​മാ​ൻ ഷൈ​ജു വെ​ന്പ​ല്ലൂ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ജേ​ഷ് ച​ന്ദ്ര​ൻ, ട്ര​ഷ​റ​ർ എ.​ഗോ​പി​ദാ​സ് സെ​ക്ര​ട്ട​റി നി​ധീ​ഷ് ബാ​ല​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ല്കി.