ആ​രോ​ഗ്യ ജാ​ഗ്ര​ത 2019​ന് തു​ട​ക്ക​മാ​യി
Monday, February 18, 2019 11:41 PM IST
കൊല്ലം: ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ വി​വി​ധ വ​കു​പ്പു​ക​ളെ സം​യോ​ജി​പ്പി​ച്ച് പ​ക​ര്‍​ച്ച​വ്യാ​ധി പ്ര​തി​രോ​ധ-​നി​യ​ന്ത്ര​ണ-​ബോ​ധ​വ​ത്ക​ര​ണ​ത്തി​നാ​യി ന​ട​പ്പി​ലാ​ക്കു​ന്ന ആ​രോ​ഗ്യ ജാ​ഗ്ര​ത-2019​ന്‍റെ ജി​ല്ലാ​ത​ല പ​രി​പാ​ടി​ക​ള്‍​ക്ക് തു​ട​ക്ക​മാ​യി.
ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ. ​എ​സ്. കാ​ര്‍​ത്തി​കേ​യ​ന്‍ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. നി​പ്പ രോ​ഗ​നി​യ​ന്ത്ര​ണ​ത്തി​ലും പ്ര​ള​യാ​ന​ന്ത​ര സാം​ക്ര​മി​ക​രോ​ഗ പ്ര​തി​രോ​ധ​ത്തി​ലും കാ​ട്ടി​യ കൃ​ത്യ​ത​യാ​ണ് ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ ജാ​ഗ്ര​ത​യ്ക്ക് തെ​ളി​വെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.
പോ​യ​വ​ര്‍​ഷ​ത്തെ അ​നു​ഭ​വ പാ​ഠ​ങ്ങ​ളാ​ണ് പ​ക​ര്‍​ച്ച​വ്യാ​ധി നി​യ​ന്ത്ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ സു​സ​ജ്ജ​മാ​ക്കാ​ന്‍ സ​ഹാ​യി​ച്ച​തെ​ന്ന് ഡെ​പ്യൂ​ട്ടി ഡി​എം​ഒ ഡോ. ​ആ​ര്‍. സ​ന്ധ്യ വ്യ​ക്ത​മാ​ക്കി.
രോ​ഗ​നി​രീ​ക്ഷ​ണ​ത്തി​നും മു​ന്‍​കൂ​ട്ടി​യു​ള്ള നി​ര്‍​ണ​യ​ത്തി​നും സ​ഹാ​യ​ക​ര​മാ​യ ഇന്‍റ​ഗ്രേ​റ്റ​ഡ് ഹെ​ല്‍​ത്ത് ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ പ്ലാ​റ്റ്‌​ഫോം ന​ട​പ്പി​ലാ​ക്കാ​നു​ള്ള ത​യ്യാ​റെ​ടു​പ്പു​ക​ളാ​ണ് ആ​രോ​ഗ്യ​വ​കു​പ്പ് ന​ട​ത്തു​ന്ന​ത്.
ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​വി.​വി ഷേ​ര്‍​ളി അ​ധ്യ​ക്ഷ​യാ​യ ച​ട​ങ്ങി​ല്‍ പ​ബ്ലി​ക് ഹെ​ല്‍​ത്ത് അ​ഡീ​ഷ​ണ​ല്‍ ഡ​യ​റ​ക്ട​ര്‍ ഡോ. ​മീ​നാ​ക്ഷി, എ​ന്‍​എ​ച്ച്​എം ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ര്‍ ഡോ. ​ഹ​രി​കു​മാ​ര്‍, ജി​ല്ലാ ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​വ​സ​ന്ത​ദാ​സ്, ഡെ​പ്യൂ​ട്ടി ഡി​എം​ഒ​മാ​രാ​യ ഡോ.സി.​ആ​ര്‍.ജ​യ​ശ​ങ്ക​ര്‍, ഡോ. ​ജെ. മ​ണി​ക​ണ്ഠ​ന്‍, ജി​ല്ലാ മാ​സ് മീ​ഡി​യ ഓ​ഫീ​സ​ര്‍ ഇ​ന്‍ ചാ​ര്‍​ജ് പി.​ജി. ഗീ​താ​മ​ണി എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു. പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യ ആ​രോ​ഗ്യ സ​ന്ദേ​ശ​റാ​ലി അ​ഡീ​ഷ​ണ​ല്‍ പോ​ലീ​സ് സൂ​പ്ര​ണ്ട് പി.​എ. മു​ഹ​മ്മ​ദ് ആ​രി​ഫ് ഫ്‌​ളാ​ഗ് ഓ​ഫ് ചെ​യ്തു.