സാം​സ്കാ​രി​ക കേ​ന്ദ്രം ശി​ലാ​സ്ഥാ​പ​നം 21ന്
Monday, February 18, 2019 11:41 PM IST
കൊ​ല്ലം: സാം​സ്കാ​രി​ക വ​കു​പ്പ് ജി​ല്ല​യി​ൽ നി​ർ​മ്മി​ക്കു​ന്ന സാം​സ്കാ​രി​ക കേ​ന്ദ്ര​ത്തി​ന്‍റെ ശി​ലാ​സ്ഥാ​പ​നം 21ന് ​രാ​വി​ലെ 10.30ന് ​ഗ​വ​ർ​ണ​ർ റി​ട്ട. ജ​സ്റ്റി​സ് പി ​സ​ദാ​ശി​വം നി​ർ​വ​ഹി​ക്കും.
ആ​ശ്രാ​മം കു​ട്ടി​ക​ളു​ടെ പാ​ർ​ക്കി​ന് സ​മീ​പ​മാ​യി നി​ർ​മ്മി​ക്കു​ന്ന സാം​സ്കാ​രി​ക കേ​ന്ദ്ര​ത്തി​ന് ശ്രീ​നാ​രാ​യ​ണ​ഗു​രു​വി​ന്‍റെ പേ​രാ​ണ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. എ​ല്ലാ ജി​ല്ല​ക​ളി​ലും സാം​സ്കാ​രി​ക സ​മു​ച്ച​യം നി​ർ​മ്മി​ക്കു​ന്നു​ണ്ട്. ന​വോ​ഥാ​ന നാ​യ​ക​രു​ടെ നാ​മ​ധേ​യ​ത്തി​ലാ​കും ഇ​വ അ​റി​യ​പ്പെ​ടു​ക.
ഓഡി​റ്റോ​റി​യം, തി​യേ​റ്റ​റു​ക​ൾ, ആ​ർ​ട്ട് ഗ്യാ​ല​റി, ബു​ക്ക് സ്റ്റാ​ളു​ക​ൾ, ശി​ൽ​പ്പി​ക​ൾ​ക്കും ക​ലാ​കാ​രന്മാ​ർ​ക്കു​മാ​യു​ള്ള ര​ച​നാ​ശാ​ല​ക​ൾ, ഓ​പ്പ​ണ്‍​എ​യ​ർ തി​യേ​റ്റ​ർ എ​ന്നി​വ അ​ട​ങ്ങു​ന്ന​താ​ണ് സാം​സ്കാ​രി​ക കേ​ന്ദ്ര​ങ്ങ​ൾ. കേ​ര​ള വാ​സ്തു​ശി​ൽ​പ്പ​മാ​തൃ​ക​യി​ലാ​യി​രി​ക്കും നി​ർ​മ്മാ​ണ​മെ​ന്ന് മേ​യ​ർ വി ​രാ​ജേ​ന്ദ്ര​ബാ​ബു​വും എം ​മു​കേ​ഷ് എം​എ​ൽ​എ​യും പത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. 44.41 കോ​ടി രൂ​പ മു​ത​ൽ​മു​ട​ക്കി​യു​ള്ള സാം​സ്കാ​രി​ക കേ​ന്ദ്ര​ങ്ങ​ൾ കി​ഫ്ബി​യു​ടെ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ചാ​ണ് നി​ർ​മ്മി​ക്കു​ക. കൊ​ല്ല​ത്ത് മൂ​ന്ന​ര ഏ​ക്ക​ർ സ്ഥ​ലം സാം​സ്കാ​രി​ക​വ​കു​പ്പി​ന് കൈ​മാ​റി​യ​താ​യി മേ​യ​ർ അ​റി​യി​ച്ചു.
ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ ജി​ല്ലാ സെ​ക്ര​ട്ട​റി ഡി ​സു​കേ​ശ​ൻ, കോ​ർ​പ്പ​റേ​ഷ​ൻ കൗ​ണ്‍​സി​ല​ർ ഡോ. ​ആ​നേ​പ്പി​ൽ സു​ജി​ത്, ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫീ​സ​ർ സി ​അ​ജോ​യ് എ​ന്നി​വ​രും പത്രസ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

ഉ​ത്സ​വ​മേ​ഖ​ല​യാ​യി പ്ര​ഖ്യാ​പി​ച്ചു

കൊല്ലം: തൃ​ക്കൊ​ന്ന​മ​ര്‍​കോ​ട് ദു​ര്‍​ഗ്ഗാ​ദേ​വി ക്ഷേ​ത്ര​ത്തി​ലെ പൂ​ര​ത്തോ​ട​നു​ബ​ന്ധി​ച്ച് 20ന് ​ത​ല​വൂ​ര്‍ വി​ല്ലേ​ജ് ഉ​ള്‍​പ്പെ​ടു​ന്ന പ്ര​ദേ​ശം ഉ​ത്സ​വ​മേ​ഖ​ല​യാ​യി പ്ര​ഖ്യാ​പി​ച്ചു ജി​ല്ലാ ക​ളക്ട​ര്‍ ഉ​ത്ത​ര​വാ​യി.