സേ​ഫ് കേ​ര​ള പ​ദ്ധ​തി; പ്ര​ച​ര​ണ ജാ​ഥ ഇ​ന്ന് കൊ​ല്ല​ത്ത്
Monday, February 18, 2019 11:41 PM IST
കൊ​ല്ലം: സേ​ഫ് കേ​ര​ള പ്ര​ച​ര​ണ ജാ​ഥ ഇ​ന്ന് രാ​വി​ലെ 11ന് ​ചി​ന്ന​ക്ക​ട ബ​സ്‌​ബേ​യി​ൽ എ​ത്തും.
മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ന്‍റെ കീ​ഴി​ൽ ആ​രം​ഭി​ക്കു​ന്ന സേ​ഫ് കേ​ര​ള പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം നാ​ളെ മു​ഖ്യ​മ​ന്ത്രി​പി​ണ​റാ​യി വി​ജ​യ​ൻ കോ​ഴി​ക്കോ​ട് നി​ർ​വ​ഹി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ജാ​ഥ ഇ​ന്ന് കൊ​ല്ല​ത്ത് എ​ത്തു​ന്ന​ത്.
ഗ​താ​ഗ​ത വ​കു​പ്പു​മ​ന്ത്രി ഫ്ലാ​ഗ് ഓ​ഫ്‌ ചെ​യ്യും. ട്രാ​ക്ക് പ്ര​സി​ഡ​ന്‍റും മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ഗ​സ​റ്റ​ഡ് ഓ​ഫീ​സേ​ർ​സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റു​മാ​യ കൊ​ല്ലം ആ​ർ​ടി​ഓ സ​ജി​ത്ത്, ട്രാ​ക്ക് ലൈ​ഫ് മെ​മ്പ​റും അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി യു​മാ​യ വി​നോ​ദ്, ട്രാ​ക്ക് എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​വും അ​സോ​സി​യേ​ഷ​ൻ ട്ര​ഷ​റ​റു​മാ​യ ശ്യാം ​എ​ന്നി​വ​രാ​ണ് ജാ​ഥ ന​യി​ക്കു​ന്ന ത്. ​അ​പ​ക​ടം കു​റ​യ്ക്കു​വാ​ൻ വേ​ണ്ടി 84 സ്‌​ക്വാ​ഡ് നി​ർ​മ്മി​ച്ചാ​ണ് സേ​ഫ് കേ​ര​ള രൂ​പീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

എം​ബി​എ സ്‌​പോ​ട്ട് അ​ഡ്മി​ഷ​ന്‍ ഇ​ന്ന്

കൊല്ലം: ഹ​ര്‍​ത്താ​ലി​നെ തു​ട​ര്‍​ന്ന് മാ​റ്റി​വ​ച്ച കേ​ര​ള ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് കോ-​ഓ​പ്പ​റേ​റ്റീ​വ് മാ​നേ​ജ്‌​മെ​ന്റി​ലെ(​കി​ക്മ) എം​ബി​എ(​ഫു​ള്‍​ടൈം) 2019-20 ബാ​ച്ചി​ലേ​ക്കു​ള്ള സ്‌​പോ​ട്ട് അ​ഡ്മി​ഷ​ന്‍ ഇന്ന് കൊ​ട്ടാ​ര​ക്ക​ര അ​വ​നൂ​ര്‍ സ​ഹ​ക​ര​ണ പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ല്‍ രാ​വി​ലെ 10 മു​ത​ല്‍ ന​ട​ക്കും.
സ​ഹ​ക​ര​ണ മേ​ഖ​ല​യി​ലെ ആ​ശ്രി​ത​ര്‍​ക്ക് പ്ര​തേ്യ​ക ഫീ​സ് ആ​നു​കൂ​ല്യം ല​ഭി​ക്കും. വി​ശ​ദ വി​വ​ര​ങ്ങ​ള്‍ 8547618290, 9995302006 എ​ന്നീ ന​മ്പ​രു​ക​ളി​ലും www.kicmakerala.in വെ​ബ്‌​സൈ​റ്റി​ലും ല​ഭി​ക്കും.