ശ​ര്‍​ക്ക​ര​യ്ക്കു​ള്ള ആ​ദ്യ അ​ഗ്മാ​ര്‍​ക്ക് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് മ​റ​യൂ​ര്‍ ശ​ര്‍​ക്ക​ര​യ്ക്ക്
Monday, February 18, 2019 11:41 PM IST
കൊ​ല്ലം: മ​ധു​രം​കൊ​ണ്ടും ഗു​ണ​മേ​ന്‍​മ​ക്കൊ​ണ്ടും ലോ​ക​പ്ര​സി​ദ്ധ​മാ​യ മ​റ​യൂ​ര്‍ ശ​ര്‍​ക്ക​ര​യ്ക്ക് അ​ഗ്മാ​ര്‍​ക്ക് സ​ര്‍​ട്ടി​ഫി​ക്ക​റ്റ്. ദി​വ​സ​ങ്ങ​ള്‍​ക്ക് മു​മ്പ് ല​ഭി​ച്ച ഈ ​സ​ര്‍​ട്ടി​ഫി​ക്ക​റ്റി​ന്‍റെ പെ​രു​മ​യു​മാ​യാ​ണ് മ​റ​യൂ​ര്‍ ശ​ര്‍​ക്ക​ര കൊ​ല്ലം ക​ന്‍റോണ്‍​മെ​ന്‍റ് മൈ​താ​നി​യി​ലെ നാ​ഷ​ണ​ല്‍ അ​ഗ്മാ​ര്‍​ക്ക് എ​ക്‌​സ്‌​പോ​യി​ലെ​ത്തി​യി​രി​ക്കു​ന്ന​ത്.
വി​പ​ണി​യി​ലെ​ത്തു​ന്ന​തി​ല്‍ തൊ​ണ്ണൂ​റ് ശ​ത​മാ​ന​വും വ്യാ​ജ മ​റ​യൂ​ര്‍ ശ​ര്‍​ക്ക​ര​യാ​ണ്. കു​റ​ഞ്ഞ ചെ​ല​വി​ല്‍ രാ​സ​പ​ദാ​ര്‍​ഥ​ങ്ങ​ള്‍ ഉ​പ​യോ​ഗി​ച്ച് ത​മി​ഴ്‌​നാ​ട്ടി​ല്‍ നി​ര്‍​മി​ക്കു​ന്ന വ്യാ​ജ ശ​ര്‍​ക്ക​ര വി​പ​ണി കീ​ഴ​ട​ക്കി​യി​രു​ന്നു. കൊ​ള്ള​ലാ​ഭം ല​ക്ഷ്യ​മി​ട്ട് വ്യാ​പാ​രി​ക​ളും യ​ഥാ​ര്‍​ഥ മ​റ​യൂ​ര്‍ ശ​ര്‍​ക്ക​ര​യെ ത​ഴ​ഞ്ഞ് വ്യാ​ജ​ശ​ര്‍​ക്ക​ര​യ്ക്ക് വി​പ​ണി​യൊ​രു​ക്കി. ന്യാ​യ വി​ല നി​ഷേ​ധി​ക്ക​പ്പെ​ട്ട​തോ​ടെ മ​റ​യൂ​രി​ലെ ക​രി​മ്പ് ക​ര്‍​ഷ​ക​ര്‍ ക​ട​ക്കെ​ണി​യി​ലാ​യി.
പ​ല​രും ക​രി​മ്പ് കൃ​ഷി ഉ​പേ​ക്ഷി​ച്ചു. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ ക​രി​മ്പ് ക​ര്‍​ഷ​ക​രെ സം​ര​ക്ഷി​ക്കാ​നും വി​പ​ണി​യി​ല്‍ നി​ന്ന് വ്യാ​ജ ശ​ര്‍​ക്ക​ര​യെ അ​ക​റ്റാ​നും കൃ​ഷി​വ​കു​പ്പ് നേ​ര​ത്തെ പ​ദ്ധ​തി ആ​വ​ഷ്‌​ക​രി​ച്ചി​രു​ന്നു. ഭൗ​മ സൂ​ചി​ക പ​ദ​വി ല​ഭി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ പു​രോ​ഗ​മി​ക്കു​ക​യാ​ണ്.
ഇ​തി​നി​ടെ​യാ​ണ് രാ​ജ്യ​ത്തെ ആ​ഭ്യ​ന്ത​ര കാ​ര്‍​ഷി​ക ഉ​ല്‍​പ്പ​ന്ന​ങ്ങ​ളു​ടെ ഗു​ണ​മേ​ന്‍​മ സം​ബ​ന്ധി​ച്ച് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ന​ല്‍​കു​ന്ന മാ​ര്‍​ക്ക​റ്റി​ങ് ആ​ന്‍റ് ഇ​ന്‍​സ്‌​പെ​ക്ഷ​ന്‍ ഡ​യ​റ​ക്ട​റേ​റ്റി​ന്‍റെ അ​ഗ്മാ​ര്‍​ക്ക് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് മ​റ​യൂ​ര്‍ ശ​ര്‍​ക്ക​ര​യ്ക്ക് ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. ഓ​രോ ബാ​ച്ചും സ്‌​റ്റേ​റ്റ് അ​ഗ്മാ​ര്‍​ക്ക് ല​ബോ​റ​ട്ട​റി​യി​ല്‍ പ​രി​ശോ​ധി​ച്ച ശേ​ഷ​മാ​ണ് വി​പ​ണി​യി​ലെ​ത്തു​ന്ന​ത്.
വി​പ​ണി​യി​ല്‍ നി​ന്നും സാ​മ്പി​ള്‍ ശേ​ഖ​രി​ച്ച് വീ​ണ്ടും പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കു​ന്നു​ണ്ട്. അ​ഗ്മാ​ര്‍​ക്ക് സ​ര്‍​ട്ടി​ഫി​ക്ക​റ്റ്് ല​ഭി​ച്ച​തോ​ടെ മ​റ​യൂ​ര്‍ ശ​ര്‍​ക്ക​ര​യ്ക്ക് വ​ലി​യ വി​പ​ണി സാ​ധ്യ​ത​യാ​ണു​ണ്ടാ​യി​രി​ക്കു​ന്ന​ത്.
അ​ഗ്മാ​ര്‍​ക്ക് എ​ക്‌​സ്‌​പോ​യി​ല്‍ പ്ര​വേ​ശ​ന ക​വാ​ട​ത്തോ​ട് ചേ​ര്‍​ന്നാ​ണ് മ​റ​യൂ​ര്‍ ശ​ര്‍​ക്ക​ര​യു​ടെ സ്റ്റാ​ള്‍. 160 രൂ​പ വി​ല​യു​ള്ള ഒ​രു കി​ലോ ശ​ര്‍​ക്ക​ര​യ്ക്ക് സ്റ്റാ​ളി​ല്‍ 150 രൂ​പ​യാ​ണ് ഈ​ടാ​ക്കു​ന്ന​ത്.